'സിനിമയിൽ വന്നാൽ എന്റെ കുടുംബ ജീവിതം എങ്ങനെയാകുമെന്ന ചിന്തയായിരുന്നു അമ്മയ്ക്ക്'; ടെസ ജോസഫ്
പട്ടാളം സിനിമയിൽ മമ്മൂട്ടിയുടെ നായികയായി എത്തിയ ആ നടിയുടെ മുഖം ആരും മറന്നുകാണില്ല. ഗ്രാമീണ സൗന്ദര്യം തുളുമ്പുന്ന ഐശ്വര്യമുള്ള ഒരു നായിക. അതെ ടെസ ജോസഫിനെക്കുറിച്ചാണ് പറയുന്നത്. 2003 ൽ ലാൽ ജോസ് സംവിധാനം ചെയ്ത പട്ടാളം എന്ന സിനിമയിലെ നായികയായിരുന്നു ടെസ. ഈ സിനിമയായിരുന്നു ടെസയുടെ ആദ്യ സിനിമ. പട്ടാളത്തിന് ശേഷം ടെസ നീണ്ട ഇടവേള എടുത്തു.
അതിന് ശേഷം 2015 ൽ ബാലചന്ദ്ര മേനോന്റെ ഞാൻ സംവിധാനം ചെയ്യുന്നു എന്ന സിനിമയിലാണ് ടെസ വീണ്ടും അഭിനയിക്കുന്നത്. ഇപ്പോൾ കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിൽ പട്ടാളത്തിന് ശേഷം എന്തുകൊണ്ടാണ് ഇത്രയും കാലം മാറിനിന്നത് എന്ന് പറയുകയാണ് താരം.

2003 - 2004 കാലഘട്ടിത്തിൽ ചെറിയ പ്രായമാണെന്നും ഇന്നത്തെ കാലത്തെ കുട്ടികൾ ചിന്തിക്കുന്നതും അന്ന് തങ്ങൾ ചിന്തിക്കുന്നതും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ടെന്നും ടെസ പറഞ്ഞു.
അന്ന് നമ്മൾ ലിബറലായിരുന്നില്ല, പരാന്റ്‌സ് എന്താണോ പറയുന്നത് അത് നമ്മുടെ നല്ലതിന് വേണ്ടിയാണ് എന്ന് കരുതിയാണ് നമ്മൾ ജീവിച്ചിരുന്നത്. കരിയറിലാണെങ്കിലും പാരന്റ്‌സിന് വലിയ പങ്കുണ്ട്. അവരുടെ യെസ് കിട്ടാതെ നമുക്ക് മുന്നോട്ട് പോകാൻ കഴിയില്ല, ടെസ പറയുന്നു.
എന്നാൽ ഇന്നത്തെ കുട്ടികൾ അങ്ങനെയല്ലെന്നും അവർക്ക് എന്താണ് വേണ്ടതെന്നും എന്താണ് വേണ്ടാത്തത് എന്നും കൃത്യമായി അറിയാമെന്നും അന്ന് താൻ സിനിമയിൽ വന്നാൽ തന്റെ കുടുംബ ജീവിതം ഒക്കെ എങ്ങനെയാകുമെന്ന് അമ്മക്കൊക്കെ ചിന്തയുണ്ടായിരുന്നു, താരം പറയുന്നു.
ആ മേഖല നമുക്ക് ഒട്ടും പരിചയം ഉണ്ടായിരുന്നില്ല. പട്ടാളം ചെയ്യുമ്പോൾ അതാണ് ആദ്യത്തേതും അവസാനത്തേതു സിനിമ എന്ന രീതിയിലാണ് ചെയ്യുന്നത്. ബാക്കിയുള്ളതൊക്കെ കല്യാണത്തിന് ശേഷം ചെയ്ത സിനിമയാണ്, ടെസ പറയുന്നു. പട്ടാളം സിനിമയ്ക്ക് മുമ്പ് സംവിധായകൻ ലാൽ ജോസ് തങ്ങളുടെ വീട്ടിലേക്ക് വന്നിരുന്നുവെന്നും തന്റെ മാതാപിതാക്കളോട് സംസാരിച്ചിരുന്നുവെന്നും ടെസ പറയുന്നു. അദ്ദേഹം അവരെ കൺവീൻസ് ചെയ്തപ്പോഴാണ് താൻ സിനിമയിലേക്ക് വരുന്നതെന്നും ടെസ പറയുന്നു
അതേ സമയം താരം ഇപ്പോൾ അഭിനയത്തിൽ സജീവമാണ്, സീരിയൽ രംഗത്തും ടെസ തന്റെ കഴിവ് തെളിയിച്ചു. മഴവിൽ മനോരമയിലെ ഹിറ്റ് സീരിയൽ ആയ എന്റെ കുട്ടികളുടെ അച്ഛൻ എന്ന സീരിയലിലെ നായിക ടെസ ആയിരുന്നു












Click it and Unblock the Notifications