'ചാക്കോച്ചൻ എല്ലാവരുടേയും ക്രഷ് ആയിരുന്നു,ഈ ചോദ്യം എങ്ങാനും മഞ്ജുവിനോട് ചോദിച്ചാൽ'; മനസ്സുതുറന്ന് ടെസ്സ
ലാൽ ജോസ് സംവിധാനം ചെയ്ത പട്ടാളം എന്ന സിനിമയിൽ മമ്മൂട്ടിയുടെ നായികയായി എത്തിയ ടെസ ജോസഫ് മലയാളികളുടെ മനസ്സിൽ ഇടം കണ്ടെത്തിയിരുന്നു. നടി ആവുന്നതിന് മുൻപ് അവതാരക എന്ന നിലയിൽ ടെസ ശ്രദ്ധേയയായിരുന്നു. കൈരളി ടിവിയിൽ ഹലോ ഗുഡ് ഈവനിംഗ് എന്ന ജനപ്രിയ ടിവി ഷോയുടെ അവതാരകയായിരുന്നപ്പോഴാണ് ലാൽ ജോസ് ടെസയെ പട്ടാളത്തേലേത്ത് വിളിക്കുന്നത് . ടിവി ഷോകളിലും ടിവി പരസ്യങ്ങളിലും സജീവമായിരുന്നെങ്കിലും ടെസ ആദ്യ ചിത്രത്തിന് ശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്തു.
2015-ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഞാൻ സംവിധാനം ചെയ്യുന്നു എന്ന സിനിമയിൽ ഒരു പത്രപ്രവർത്തകയുടെ വേഷം ചെയ്തുകൊണ്ട് അവർ സിനിമാരംഗത്തേക്ക് തിരിച്ചുവരവ് നടത്തി . രാജമ്മ @യാഹൂ എന്ന ചിത്രത്തിലെ "രാജമ്മ" എന്ന കഥാപാത്രം ശ്രദ്ധേയമായിരുന്നു. ഏറ്റവും പുതിയ ചിത്രം തലവനാണ്. ഇപ്പോൾ മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ മനസ്സുതുറക്കുകയാണ് ടെസ്സ. കുഞ്ചാക്കോ ബോബനെക്കുറിച്ചും മഞ്ജുവാര്യയരെക്കുറിച്ചുമൊക്കെ സംസാരിക്കുന്നുണ്ട്.

അവതാരക ആയിരുന്ന സമയത്ത് ഇന്റര്‍വ്യൂ ചെയ്യാന്‍ ആഗ്രഹിച്ചിരുന്ന സെലിബ്രറ്റിയെക്കുറിച്ചുള്ള ചോദ്യത്തിനാണ് കുഞ്ചാക്കോ ബോബനെക്കുറിച്ച് ടെസ ജോസഫ് പറയുന്നത്. ചാക്കോച്ചനെ ഇന്റര്‍വ്യൂ ചെയ്യാന്‍ വളരെ ആഗ്രഹം ഉണ്ടായിരുന്നുവെന്നാണ് ടെസ്സ പറഞ്ഞത്. തലവന്‍ സിനിമയുടെ 65 ഡേയ്‌സ് സക്‌സസ് സെലിബ്രേഷന് തനിക്ക് മെമന്റോ തന്നത് ചാക്കോച്ചനായിരുന്നുവെന്നും ടെസ പറയുന്നു.ഭയങ്കര ഹാപ്പിയായി എന്നും ടെസ പറയുന്നു.
കോളേജിലൊക്കെ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ എല്ലാവരുടെയും ക്രഷ് ആയിരുന്നു ചാക്കോച്ചന്‍ എന്നും ചാക്കോച്ചന്റെ ഒരു പേഴ്‌സണാലിറ്റി ഒരു വ്യത്യസ്ത പേഴ്‌സണാലിറ്റിയാണ്. നമുക്കൊക്കെ റിലേറ്റ് ചെയ്യാന്‍ പറ്റിയ ക്യാരക്ടറായിരുന്നു. ക്യാഷ്വലാണ്, ടെസ പറയുന്നു.മഞ്ജു വാര്യരെ ഇന്റര്‍വ്യൂ ചെയ്യാനുള്ള ആഗ്രഹത്തെക്കുറിച്ചും ടെസ പറയുന്നു. എന്തുകൊണ്ടാണ് മഞ്ജു വാര്യരെ ഇഷ്ടപ്പെടാനുള്ള കാരണം എന്ന ചോദ്യത്തിന് ഇത്രയും ക്യൂട്ട് ആയിട്ടുള്ള, പോസിറ്റിവിറ്റിയുള്ള, ഇത്രയും ടാലന്റഡ് ആയിട്ടുള്ള , സുന്ദരിയായ മഞ്ജുവിനെ ആര്‍ക്കാണ് ഇഷ്ടമല്ലാതിരിക്കുക എന്നും ടെസ്സ പറയുന്നു.
മഞ്ജു വാര്യരെ ഇന്റര്‍വ്യൂ ചെയ്യുമ്പോള്‍ എന്ത് ചോദ്യമാണ് ചോദിക്കുക എന്ന ചോദ്യത്തിന് മഞ്ജുവിനെ ഇന്റര്‍വ്യൂ ചെയ്യുന്ന സമയത്ത് തയ്യാറായി മാത്രമെ ചോദിക്കൂ,ടപ്പ് ടപ്പ് എന്ന് ചോദിക്കില്ലെന്നും താരം പറയുന്നു. ഒരു ചോദ്യം എപ്പോഴും എങ്ങനെയാണ് ഇങ്ങനെ പോസിറ്റീവ് ആയിരിക്കുന്നത് ചോദിക്കുമെന്നാണ് ടെസ പറയുന്നത്. ഈ ചോദ്യം എങ്ങാനും മഞ്ജുവിനോട് ചോദിക്കുന്നത് ഞാന്‍ കേട്ടാല്‍ എന്ന് തമാശയായി ടെസ പറയുന്നു. മഞ്ജുവിന്റെ ചിരിയൊക്കെ എന്ത് രസാ. മഞ്ജുവിന്റെ ഇന്റര്‍വ്യൂസൊക്കെ കാണുമ്പോള്‍ നമ്മളും അറിയാതെ ചിരിച്ച് പോകില്ലേ എന്നും ടെസ ചോദിക്കുന്നത്












Click it and Unblock the Notifications