താര കല്യാണിന്റെ ശബ്ദം തിരിച്ചുകിട്ടില്ലേ? ഡോക്ടർ പറയുന്നത് ഇങ്ങനെ, വീഡിയോ പങ്കുവെച്ച് താര
സിനിമയിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് താര കല്യാൺ. അടുത്തിടെ താരത്തിന് ശബ്ദം നഷ്ടമാവുകയും താര കല്യാണിന് ഒരു സർജറി നടത്തുകയും ചെയ്തിരുന്നു. ഇപ്പോൾ സർജറിക്ക് ശേഷമുള്ള കാര്യങ്ങളും ഡോക്ടറുടെ വിശദീകരണവുമൊക്കെ ഉൾപ്പെടുത്തി വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താര കല്യാൺ.
സർജറി കഴിഞ്ഞ് രണ്ടാഴ്ചയായി ശബ്ദം തീരെ ഇല്ലെന്ന് തന്നെ പറയാം. വീഡിയോ എടുക്കുന്നത് എ ഐ വഴിയാണ്. എത്രയും വേഗം ശബ്ദം തിരികെ കിട്ടി സ്വന്തം ശബ്ദത്തിലൂടെ വീഡിയോ എടുക്കണമെന്ന് ആഗ്രഹം ഉണ്ടെന്ന് താര കല്യാൺ പറഞ്ഞു. ഇതിന് ശേഷം താര കല്യാണിന്റെ ഡോക്ടറാണ് സംസാരിച്ചത്.

ഉറപ്പായും ശബ്ദം തിരികെ വരും. എല്ലാ രോഗികളിലും അത് തിരികെ കിട്ടാൻ സമയത്തിൽ വ്യാത്യാസം Spasmodic Dysphonia എന്ന പേര് ഭാകരമാണെങ്കിലും രോഗം അത്ര ഭീകരമല്ല. വ്യക്തമായും കാരണം അറിയില്ല. പക്ഷേ ഇത് ഉണ്ടായത് ഒരുപക്ഷേ ശബദ്ം ഒരുപാട് സമയം ഉപയോഗിക്കുന്നത് കൊണ്ടാകാം, താരകല്യാണിന്റെ ഡോക്ടർ വ്യക്തമാക്കുന്നു.
സാധാരണ ഇതിന്റെ മെഡിസിൻ എന്ന് പറയുന്നത് ബോട്ടോക്സ് ആണ്. അത് വോക്കൽ കോഡിലേക്ക് ഇൻഡെക്റ്റ് ചെയ്യുക എന്നുള്ളതാണ് പതിവ്. എന്നാൽ ആറ് മാസത്തിൽ കൂടുതൽ അതിന്റെ എഫക്ട് കിട്ടാൻ പ്രയാസമാണ്. എങ്കിലും കൂടുതൽ ആളുകൾ ഇതാണ് എടുക്കുന്നത്.
കേരളത്തിലെ ജനസംഖ്യയിൽ ആയിരം പേരോളം ആളുകൾ ഈ രോഗം സഹിക്കുന്നവരാണ്. സർജറി ചെയ്യാൻ ചിലർക്ക് ഭയം ആണ്. ഇൻജെക്ഷൻ ഭയമില്ല. വോക്കൽ കോഡിൽ ഇഞ്ചക്ഷൻ ചെയ്യുന്നച് ഇന്ത്യയിൽ തന്നെ വളരെ കുറച്ച് സെന്ററുകളിലാണ്.
രണ്ട് മൂന്ന് തരം സർജഖികൾ ഉണ്ട്. അകത്ത് കൂടിയും പുറത്ത് കൂടിയും ചെയ്യാറുണ്ട്. പാടുകൾ വരാൻ താൽപര്യം ഇല്ലാത്തവർക്ക് ഉള്ളിലൂടെ സർജറി ചെയ്യുന്നതാണ് നല്ലത്. ബോട്ടോക്സ് കൊടുക്കുന്നതിനെക്കാൾ എഫക്ട് ആണ് സർജറിയിലൂടെ ലഭിക്കുന്നതെന്നും എൻഡോസ്കോപ്പിക് തൈറോ അരിറ്റിനോയ്ഡ് ആണ് നമ്മൾ ചെയ്ത് എന്നും താര കല്യാണിന്റെ ഡോക്ടർ പറയുന്നു. രണ്ടാഴ്ച കൊണ്ട് ശബ്ദം തിരികെ വരണം എന്നാണ് ഉറപ്പായും താരക്ക് ശബ്ദം വരും ഡോക്ടർ പറയുന്നു.
ഇത് ഒറ്റപ്പെട്ട രോഗാവസ്ഥ അല്ലെന്നും കേരളത്തിൽ തന്നെ ഈ രോഗം വന്ന പലരും ഉണ്ടെന്നും വക്കീലന്മാരും ടീച്ചേഴ്സും അടക്കം പലരും അതുകൊണ്ട് പേടിക്കാനൊന്നുമില്ല, ജീവന് ഭീഷണിയുള്ള അസുഖമല്ലെന്നും പക്ഷേ കുറച്ച് പെയ്ൻഫുൾ ആണെന്നും സംസാരിച്ച് കൊണ്ടിരിക്കുന്ന ആൾക്കാർക്ക് പെട്ടെന്ന് അതിന് സാധിക്കാതെ വരുമ്പോഴുള്ള പ്രശ്നം വരുമ്പോഴുള്ള പ്രശ്നം ഉണ്ട്, അത്രമാത്രം എന്നാണ് താര പറയുന്നത്.












Click it and Unblock the Notifications