Get Updates
Get notified of breaking news, exclusive insights, and must-see stories!

നടി ഉർവശി റൗട്ടേലയുടെ 24 കാരറ്റ് സ്വർണ ഐഫോൺ കാണാതായി; സംഭവം ഇന്ത്യ - പാക് മത്സരത്തിനിടെ

സൗന്ദര്യ മത്സരങ്ങളിലൂടെ ആണ് നടി ഉർവശി റൗട്ടേല പ്രേക്ഷകർക്ക് പരിചിതയായത്. പിന്നീട് 2013 ൽ സിം​ഗ് സാബ് ​ഗ്രേറ്റ് എന്ന് സിനിമയിലൂടെ താരം സിനിമ രം​ഗത്തേക്ക് എത്തി. തുടർന്ന് ഒട്ടനവധി സിനിമകളിൽ താരം അഭിനയിച്ചു. അഭിനയത്തിന് അപ്പുറം ഉർവശിയുടെ സൗന്ദര്യം ആണ് എപ്പോഴും ചർച്ച ചെയ്യപ്പെടാറുള്ളത്, കാൻ 2023 ഫിലിം ഫെസ്റ്റിവലിലും ഐ ഐ എഫ്എ 2023 ലും കിടിലൻ ലുക്കിലായിരുന്ന താരം എത്തിയത്.

സോഷ്യൽ മീഡിയയിൽ സജീവമാണ് ഉർവശി. കഴിഞ്ഞദിവസം ഇന്ത്യ - പാക്കിസ്ഥാൻ ലോകകപ്പ് മത്സരം കാണാൻ പോകുന്ന കാര്യം താരം ഇൻസ്റ്റ​ഗ്രാമിലൂടെ അറിയിച്ചിരുന്നു. മത്സരം കാണാൻ പോകുന്ന വീഡിയോ താരം ഇൻസ്റ്റ​​ഗ്രാമിൽ പങ്കുവെച്ചിരുന്നു. എന്നാൽ ഇപ്പോൾ അബഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ച് തന്റെ ഫോൺ നഷ്ടമായ വിവരമാണ് നടി പങ്കുവെച്ചിരിക്കുന്നത്.

iphone

PC: Instagram Urvashi Rautela

24 കാരറ്റ് സ്വർണ ഐ ഫോൺ ആണ് നഷ്ടമായത്. ഫോൺ കണ്ടെത്താൻ സഹായിക്കണമെന്ന് താരം ആരാധകരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ''അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ച് എന്റെ 24 കാരറ്റ് സ്വർണ ഐ ഫോൺ നഷ്ടമായ! ആരെങ്കിലും അത് കണ്ടെത്തുകയാണെങ്കിൽ ദയവായി എത്രയും വേ​ഗം എന്നെ ബന്ധപ്പെടു, #LostPhone # AhmedabadStadium #HelpNeeded #indvspak' എന്നാണ് താരം പോസ്റ്റിൽ കുറിച്ചത്.

നരേന്ദ്ര മോദി സ്റ്റേഡിയത്തിന്റെയും അഹമ്മദബാദ് പോലീസിന്റെയും സോഷ്യൽ മീഡിയ ഹാൻഡിലുകളും ഉർവശി ടാ​ഗ് ചെയ്തു. ഫോൺ കണ്ടെത്തുന്നതിന് സഹായിക്കാൻ കഴിയുന്നവരെ ടാ​ഗ് ചെയ്യാനും താരം ആരാധകരോട് ആവശ്യപ്പെട്ടു.

ശനിയാഴ്ച ആണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യ പാക്കിസ്ഥാൻ ലോക കപ്പ് മത്സരം നടന്നത്. ഈ മത്സരം കാണാൻ പോകുന്ന വീഡിയോ ആണ് താരം പങ്കുവെച്ചിരുന്നത്. മത്സരത്തിനിടെ പകർത്തിയ വീഡിയോയും താരം പങ്കുവെച്ചിരുന്നു. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് കമന്റുമായി എത്തിക്കൊണ്ടിരിക്കുന്നത്.

അതേസമയം, ഇന്ത്യൻ സിനിമയിൽ ഒരു കാലത്ത് നിറഞ്ഞ് നിന്നിരുന്ന നടി പർവവീൺ ബാബിയുടെ ജീവിതകഥ പറയുന്ന പയോപിക്കിൽ ഉർവശി ആണ് കേന്ദ്ര കഥാ പാത്രത്തെ അവതരിപ്പിക്കുന്നത്. ഈ വിവരം താരം തന്നെ നേരത്തെ അറിയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+