Get Updates
Get notified of breaking news, exclusive insights, and must-see stories!

'മഹാരാജാവ് വരെ പിറന്നുവീണ തൊട്ടിലില്‍ എന്റെ മകളും'; തൊട്ടിലിന്റെ മാഹാത്മ്യം പറഞ്ഞ് ഉത്തര ഉണ്ണി

മലയാളികള്‍ക്ക് പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത കുടുംബമാണ് ഊര്‍മിള ഉണ്ണിയുടേത്. സിനിമതാരം, നര്‍ത്തകി എന്ന നിലയില്‍ എല്ലാ ശ്രദ്ധ നേടിയ താരമാണ് ഊര്‍മിള ഉണ്ണി. ഊര്‍മിള ഉണ്ണിയുടെ മകള്‍ ഉത്തര ഉണ്ണിയും അമ്മയുടെ പാത പിന്തുടര്‍ന്ന് കലാരംഗത്ത് സജീവമാണ്. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഇടവപ്പാതി എന്ന സിനിമയിലൂടെയാണ് ഉത്തര ഉണ്ണി സിനിമയില്‍ എത്തുന്നത്.

രണ്ട് ചിത്രങ്ങളിലെ അഭിനയിച്ചിട്ടുള്ളൂവെങ്കിലും ഹ്രസ്വചിത്രങ്ങള്‍ ഒരുക്കി സംവിധാനത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട് ഉത്തര ഉണ്ണി. നൃത്തവേദികളിലും ഉത്തര ഉണ്ണി സജീവമാണ്. 2021 ല്‍ ആയിരുന്നു ഉത്തര ഉണ്ണിയുടെ വിവാഹം. ബിസിനസുകാരനായ നിതേഷ് നായരാണ് ഉത്തര ഉണ്ണിയുടെ ഭര്‍ത്താവ്. ഈ വര്‍ഷം ഉത്തര ഉണ്ണി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ധീമഹി എന്നാണ് ഉത്തര ഉണ്ണിയും നിതേഷ് നായരും കുഞ്ഞിന് പേരിട്ടത്.

Uttara Unni

ഇപ്പോഴിതാ ധീമഹി കിടന്ന തൊട്ടിലിന്റെ വിശേഷങ്ങള്‍ പങ്ക് വെച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഉത്തര ഉണ്ണി. വളരെ അധികം പാരമ്പര്യമുള്ള തൊട്ടിലാണ് ഇതെന്നും നിരവധി തലമുറയിലെ കുഞ്ഞുങ്ങള്‍ ഇതില്‍ കിടന്നിട്ടുണ്ട് എന്നും ഉത്തര ഉണ്ണി പറഞ്ഞു. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് തൊട്ടിലിന്റെ മാഹാത്മ്യം പങ്ക് വെച്ച് കൊണ്ട് കുറിപ്പ് പങ്കിട്ടിരിക്കുന്നത്. രാജഭരണ കാലത്ത് രാജകുടുംബത്തിലെ കുഞ്ഞുങ്ങളെ താരാട്ടിയുറക്കിയിരുന്ന തൊട്ടിലാണിതെന്നാണ് ഉത്തര ഉണ്ണി പറയുന്നത്.

പാരമ്പര്യമായി കൈമാറി വന്ന ഈ തൊട്ടിലില്‍ താനും തന്റെ അമ്മയും മുത്തച്ഛന്മാരും മുതുമുത്തച്ഛന്‍ കൊച്ചപ്പന്‍ തമ്പുരാനും ഉറങ്ങിയിരുന്നുവെന്നു ഉത്തര ഉണ്ണി കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ മകള്‍ ഈ തൊട്ടിലില്‍ കിടക്കുന്നതിനും അപ്പുറത്തേക്ക് ഇപ്പോള്‍ വളര്‍ന്നിരിക്കുന്നു എന്ന വിശേഷവും ഉത്തര ഉണ്ണി പങ്കുവെക്കുന്നുണ്ട്. മഹാരാജാവായിരുന്ന സ്വാതി തിരുനാള്‍ പിറന്നുവീണ ചങ്ങനാശ്ശേരിയിലെ ലക്ഷ്മിപുരം കൊട്ടാരത്തിന്റെ പിന്മുറക്കാരിയാണ് താനെന്നും ഉത്തര ഉണ്ണി വ്യക്തമാക്കി.

അതേസമയം ഈ തൊട്ടിലില്‍ രാജഭരണകാലത്ത് ആരൊക്കെ ഉറങ്ങിയിട്ടുണ്ട് എന്നത് ഇന്നും ആര്‍ക്കും വ്യക്തമായി അറിയില്ല എന്നും ഉത്തര കൂട്ടിച്ചേര്‍ത്തു. സ്വാതിതിരുനാള്‍ മഹാരാജാവിനെ ഉറക്കാന്‍ ഇരയിമ്മന്‍ തമ്പി രചിച്ച ഓമനത്തിങ്കള്‍ കിടാവോ എന്ന പാട്ടിലെ വരികള്‍ കൂടി ചേര്‍ത്തമാണ് ഉത്തര ഉണ്ണി മകള്‍ തൊട്ടിലില്‍ കിടക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചത്. നിതേഷ് നായരും മാതാപിതാക്കളും കൂടെ നില്‍ക്കുന്ന മറ്റൊരു ചിത്രം കൂടി പങ്ക് വെച്ചിട്ടുണ്ട് ഉത്തര.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+