'ആ സംഭവം എന്നെ വ്യക്തിപരമായി ഉലച്ചു'; സ്വന്തമാക്കിയത് കോടികളുടെ ഫ്ലാറ്റോ? വരദയുടെ മറുപടി
കൊച്ചി: മിനി സ്ക്രീനിലെ പ്രേക്ഷകരുടെ ഇഷ്ട താരമാണ് നടി വരദ. തന്റെ ജീവിതത്തിലെ സന്തോഷങ്ങളെല്ലാം താരം പങ്കുവെയ്ക്കാറുണ്ട്. കുറച്ച് നാളുകൾക്ക് വരദ പുതിയൊരു വീട് സ്വന്തമാക്കിയെന്നുള്ള വാർത്തകൾ പുറത്തുവന്നിരുന്നു.ഇപ്പോഴിതാ ആ വീട് വാങ്ങിയതുമായി ബന്ധപ്പെട്ട് വന്ന അഭ്യൂഹങ്ങളിൽ പ്രതികരിക്കുകയാണ് താരം. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം
കൊച്ചിയിൽ ഒരു ചെറിയ ഫ്ലാറ്റാണ് താൻ വാങ്ങിയതെന്നും എന്നാൽ അതിന്റെ വാർത്തകൾ വന്നപ്പോൾ കോടികൾ വിലയുള്ള വീട് സ്വന്തമാക്കി വരദ എന്ന തരത്തിലുമാണ് വാർത്തകൾ വന്നതെന്നും താരം പറയുന്നു. വളരെയധികം കഷ്ടപ്പെട്ട് താൻ ജോലി ചെയ്തും ലോണെടുത്തുമൊക്കെ ഉണ്ടാക്കിയയാണ് ആ ഫ്ലാറ്റ് വാങ്ങിയതെന്നും നടി പറഞ്ഞു.

'ഈ കോടികളുടെ ഫ്ലാറ്റിന് എവിടുന്നാണ് പണം, ഇവൾക്ക് എങ്ങനെയാണ് ഇത്രയും പണം കിട്ടുന്നത്, ഇവൾ മറ്റതായതുകൊണ്ടല്ലേ എന്നൊക്കെ ആളുകളെ കൊണ്ട് ചോദിപ്പിക്കണം. അതിന് വേണ്ടിയാണ് ഇത്തരത്തിൽ തലക്കെട്ട് നൽകി വാർത്തകൾ കൊടുക്കുന്നത്. ഇത്തരത്തിൽ വാർത്തകൾ കൊടുക്കുന്നവരോട് തനിക്ക് സഹതാപം മാത്രമേ ഉള്ളൂ. ഇങ്ങനെയുള്ള വാർത്തകൾ പടച്ച് വിടുമ്പോൾ മറ്റുള്ളവർക്കുണ്ടാകുന്ന മാനസികാവസ്ഥയെ കുറിച്ച് ആലോചിക്കുന്നില്ലല്ലോയെന്നും നടി പറഞ്ഞു.
അതേസമയം ഗോസിപ്പുകൾക്കെതിരേയും നടി തുറന്നടിച്ചു. എനിക്ക് അറിയാത്ത പല കാര്യങ്ങളും എന്റെ പേരിൽ ഗോസിപ്പായി വരാറുണ്ട്. ചിലപ്പോൾ അത് വരുമ്പോൾ മാത്രമാണ് ഓ ഇങ്ങനേയും സംഭവിച്ചോ എന്നൊക്കെ തോന്നാറുള്ളത്. ഒപ്പം അഭിനയിക്കുന്നവർക്കൊപ്പം ചേർത്ത് പറയുന്നതൊക്കെ സ്ഥിരമായി പലരും നേരിടുന്നത്. അത്തരത്തിലാണ് സഹപ്രവർത്തകൻ സാജൻ സൂര്യ ചേട്ടനോടൊപ്പം ഒരു ഗോസിപ്പു വന്നത്. തന്നെ വ്യക്തിപരമായി തന്നെ ആ സംഭവം ഉലച്ചുവെന്നും വരദ പറഞ്ഞു.
തന്റെ അടുത്ത സുഹൃത്താണ് അദ്ദേഹം. ഗോസിപ്പുകൾ വന്നപ്പോൾ ആ സൗഹൃദം നഷ്ടപ്പെടുമോ എന്ന് വരെ പേടിച്ചിരുന്നു. കാരണം എനിക്ക് വളരെ കുറച്ച് സൗഹൃദങ്ങൾ മാത്രമേ ഉള്ളൂ, അതൊന്നും നഷ്ടപ്പെടാൻ താൻ ആഗ്രഹിക്കുന്നില്ല', വരദ പറഞ്ഞു. നടൻ ജിഷിനുമായുള്ള വിവാഹമോചനത്തെ കുറിച്ച് പ്രതികരിക്കാനില്ലെന്നും വരദ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. വിവാഹമോചനത്തെ കുറിച്ച് ഒന്നും പറയില്ലെന്ന് നേരത്തേ തന്നെ താക്ക് വാക്ക് കൊടുത്തിരുന്നു പരസ്പര ബഹുമാനം എന്നത് വളരെ പ്രധാനമാണെന്നാണ് പറയാൻ ഉള്ളതെന്നുമായിരുന്നു ദാമ്പത്യ ജീവിതത്തിലുണ്ടായ പ്രശ്നങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ ഉള്ള വരദയുടെ മറുപടി.












Click it and Unblock the Notifications