Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിവോഴ്സിന് ശേഷം ഞാൻ ആദ്യം ഓടിയെത്തിയത്; വീഡിയോയുമായി വീണ, ജീവിതയാത്രയ്ക്ക് ഭാവുകങ്ങൾ നേർന്ന് ആരാധകർ

നടി വീണ നായർ അടുത്തിടെയാണ് വിവാഹമോചിതയായത്. വീണയും ഭർത്താവും കുറച്ച് കാലമായി അകന്നുകഴിയുകയായിരുന്നു. എപ്പോഴും ഭർത്താവിനെക്കുറിച്ച് സ്നേഹത്തോടെ മാത്രം സംസാരിക്കുന്ന വീണയുടെ വിവാഹമോചനം ആരാധകർക്ക് ഉൾക്കൊള്ളാൻ സാധിച്ചിരുന്നില്ല. വിവാഹമോചനത്തിന് ശേഷവും ഭർത്താവിനെക്കുറിച്ച് വീണ മോശമായി സംസാരിച്ചിട്ടുമില്ല.

എന്തായാലും വിവാഹ മോചനത്തിന് ശേഷം യൂട്യൂബ് ചാനലിൽ വീണ ആക്ടീവാണ്. വീ വൈബ്സ് എന്ന യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി താരം തന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കാറുണ്ട്. കുറെ വീഡിയോകൾ എടുത്തുവെച്ചിട്ടുണ്ടെന്നും ഇടയ്ക്കിടയ്ക്കായി അതൊക്കെ പോസ്റ്റ് ചെയ്യുമെന്നും വീണ പറഞ്ഞിരുന്നു.

Veena
ഇപ്പോൾ ഡിവോഴ്സിന് ശേഷം താൻ ആദ്യം ഓടിയെത്തിയത് എവിടെയാണെന്ന് പറയുകയാണ് വീണ. ഡിവോഴ്സിന് ശേഷം ഞാൻ ആദ്യം ഓടിയെത്തിയത് എന്ന് ക്യാപ്ഷനോടെയാണ് വീണ വീഡിയോ പങ്കുവെച്ചത്.

ഊട്ടി യാത്രയുടെ വിശേഷങ്ങളാണ് വീണി വ്ലോ​ഗിൽ പറയുന്നത്. നാളുകൾക്ക് ശേഷമാണ് താൻ വീഡിയോയുമായി വരുന്നതെന്നും എല്ലാവരും സപ്പോർട്ട് ചെയ്യണമെന്നും വീണ പറഞ്ഞിരുന്നു. പ്രകൃതി ഭം​ഗിയൊക്കെ ആസ്വദിച്ച് താമസിക്കാവുന്ന ഒരു റിസോർട്ടാണ് വീണ പരിചയപ്പെടുത്തിയത്.

തിരക്കുകളിൽ നിന്നെല്ലാം മാറി ബ്രേക്ക് എടുക്കണമെന്ന് തോന്നുമ്പോൾ തീർച്ചയായും ഇവിടേക്ക് വരാമെന്നും ഈ യാത്രയിലെ കൂടുതൽ വിശേഷങ്ങളുമായി ഇനിയും താൻ എത്തുമെന്നും പറഞ്ഞാണ് വീണ വ്ലോ​ഗ് അവസാനിപ്പിച്ചത്. നിരവധിപേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.

മുന്നോട്ടുള്ള ജീവിതയാത്രയ്ക്ക് എല്ലാവിധ ഭാവുകങ്ങളും പ്രാർത്ഥനയും ആശംസിക്കുന്നു.. പ്രിയപ്പെട്ടവളെ..മോളെ നിന്നെയും. അബൂട്ടനെയും എനിക്കൊരുപാട് ഇഷ്ട്ടം, വീണയ്ക്ക് എല്ലാ പിന്തുണകളും, ഇങ്ങനെ തന്നെ മുന്നോട്ട് പോവുക എന്നിങ്ങനെ പോകുന്നു കമന്റുകൾ. കുറച്ച് ദിവസങ്ങൾക്ക് മുൻപ് വീണ യൂട്യൂബ് ചാനിലിൽ ലൈവ് ചെയ്തിരുന്നു. അന്ന് തന്നോട് ആരാധകർ ചോദിച്ച ചോദ്യങ്ങൾക്കെല്ലാം വീണ മറുപടി പറഞ്ഞിരുന്നു.

നിങ്ങൾക്ക് എന്ത് വേണമെങ്കിലും എന്നോട് ചോ​ദിക്കാമെന്നായിരുന്ന താരം പറഞ്ഞത്. ഇപ്പോഴത്തെ ജീവിതം എങ്ങനെയാണെന്നാണ് എല്ലാവർക്കും അറിയേണ്ടത് , സന്തോഷകരമായാണ് പോവുന്നത്, കുറച്ച് സിനിമകൾ റിലീസ് ചെയ്യാനുണ്ട്. പുതിയ പ്രൊജക്റ്റുകൾ കമ്മിറ്റ് ചെയ്തിട്ടുണ്ട്. മൊത്തത്തിൽ എല്ലാം നന്നായി പോവുന്നു എന്നും വീണ പറഞ്ഞിരുന്നു. അതേ സമയം ബി​ഗ് ബോസിൽ പോയതോടെയാണ് വീണയുടെ വിവാഹ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടായതെന്നും അതാണ് ഡിവോഴ്സിന് കാരണമെന്നും ഉള്ള ആരോപണങ്ങൾ വീണ തള്ളിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+