Get Updates
Get notified of breaking news, exclusive insights, and must-see stories!

'അദ്ദേഹത്തിന് പുള്ളിക്കാരിയാണ് കംഫർട്ടെങ്കിൽ ഞാനെന്ത് പറയാനാണ്'; ഇതുവരെ ഡിവോഴ്സായിട്ടല്ലെന്ന് വീണ നായർ

ഏറെ ആരാധകരുള്ള സിനിമ- സീരയിൽ നടിയാണ് വീണ നായർ. അടുത്തിടെ താരം നിരവന്തരം കേൾക്കുന്ന ചോദ്യമാണ് ഭർത്താവുമായി ബന്ധം വേർപിരിഞ്ഞോ എന്ന്. കുറെനാളുകളായി ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നത്, ഇതിന് പിന്നാലെയാണ് ഇരുവരും വേർപിരിഞ്ഞോ എന്ന ചോദ്യം ഉയർന്നത്. ഇപ്പോൾ ഈ ചോദ്യത്തിന് ഉത്തരം നൽകുകയാണ് വീണ. ഓൺലൈൻ മലയാളി എൻറർടെയ്ൻ‍മെൻറ്സിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.

താനും ഭർത്താവും വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നും എന്നാൽ ഡിവോഴ്സ്സ് അല്ലെന്നും താരം പറയുന്നു. തങ്ങൾ തമ്മിലുള്ള പ്രശ്നം കൊണ്ടാണ് പിരിഞ്ഞതെന്നും ബി​ഗ് ബോസ് ദാമ്പത്യ ജീവിതത്തെ ബാധിച്ചിട്ടില്ലെന്നും വീണ പറഞ്ഞു. എല്ലാ പ്രശ്നങ്ങൾക്കും ഫുൾ സ്റ്റോപ്പ് ഉള്ളത് പോലെ ഈ പ്രശ്നത്തിനും ഫുൾ സ്റ്റോപ്പ് ഉണ്ടാകുമെന്നും എങ്ങനെയാണ് ആ ഫുൾ സ്റ്റോപ്പ് എന്നത് വൈകാതെ എല്ലാവരെയും അറിയിക്കുന്നതാണെന്നും വീണ പറഞ്ഞു.

veena

'' മകന് ഞങ്ങളെ ഒരു പോയിന്റിലും മിസ് ചെയ്യുന്നില്ല. കണ്ണൻ വരുമ്പോൾ പുറത്തുപോകാറുണ്ട്, അവന് അച്ഛന്റെ സ്നേഹം കിട്ടാറുണ്ട്. അത് മതി. അതിൽ ഞാൻ ഹാപ്പിയാണ്. മകന് അമ്മയെന്ന രീതിയിൽ മാത്രമെ എനിക്ക് സ്നേഹം കൊടുക്കാൻ പറ്റുള്ളൂ. അച്ഛന്റെയും അമ്മയുടെയും സ്നേഹം ഒരുമിച്ച് കൊടുക്കാൻ പറ്റുമെന്ന് പറയാനെ സാധിക്കൂ, ഒരിക്കലും പറ്റില്ല, അത് അച്ഛന്റെ കയ്യിൽ നിന്ന് തന്നെ ലഭിക്കണം. അതിൽ അവൻ ഹാപ്പിയാണ്.

ഞാൻ പോകണ്ടാ എന്നൊന്നും പറഞ്ഞിട്ടില്ല. പിന്നെ ഞങ്ങൾ തമ്മിലുള്ള പ്രശ്നം. ഞങ്ങൾ തമ്മിലുള്ള പ്രശ്നമാണ്, അത് അങ്ങനെ തന്നെയിരിക്കട്ടെ. എല്ലാത്തിനുെ ഒരു ഫുള്‌ സ്റ്റോപ്പ് ഉണ്ടാകുമല്ലോ. എല്ലാവരുടെ ലൈഫിലും എല്ലാ കാര്യങ്ങളിലും, അത് പ്രശ്നങ്ങളാണെങ്കിലും അത് പോലൊരു ഫുൾ സ്റ്റോപ്പ് അതിനും ഉണ്ടാകും. എങ്ങനെയാണ് ആ ഫുൾ സ്റ്റോപ്പ് എന്നത് വൈകാതെ
എല്ലാവരെയും അറിയിക്കുന്നതാണ്, എന്നും വീണ പറഞ്ഞു. ഭർത്താവ് പങ്കുവെച്ച ഇൻസ്റ്റാ പോസ്റ്റുമായി ബന്ധപ്പെട്ട ചോദ്യത്തിനും വീണ മറുപടി നൽകി.

'' അദ്ദേഹത്തിന്റെ ഫാമിലി ലൈഫിൽ പുള്ളിക്കാരിയാണ് കംഫർട്ടെങ്കിൽ ഞാൻ‌ എന്ത് പറയാനാണ്. മുൻപൊക്കെ ഇത് ചോദിച്ചിരുന്നെങ്കിൽ‌ ബുദ്ധിമുട്ട് തോന്നുമായിരുന്നു. ഇപ്പോൾ പക്ഷേ അങ്ങനെല്ല. എനിക്ക് ഒരു മോനുണ്ട്, എനിക്ക് പ്രൊഫഷണലി ഒത്തിരി ദൂരം മുന്നോട്ട് പോണം. മോന്റെ കുറെ കാര്യങ്ങൾ ചെയ്യാനുണ്ട്, വീണ പറഞ്ഞു. ഇതുവരെ താനും ഭർത്താവും തമ്മിൽ ഡിവോഴ്സ്ഡ് അല്ലെന്നും വീണ പറഞ്ഞു,

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+