'ചില കാര്യങ്ങൾ സംഭവിക്കേണ്ടതായിരുന്നു, നാളെ എന്താവും എന്ന് എനിക്കറിയില്ല'; മനസ്സുതുറന്ന് വീണ നായർ
സീരിയലുകളിലും സിനിമകളിലും ഒരുപോലെ സജീവമായ താരമാണ് വീണ നായർ. ടെലിവിഷൻ പ്രോഗ്രാമുകളിലൂടെയാണ് വീണ പ്രേക്ഷകർക്ക് സുപരിചിതയാവുന്നത്. പിന്നീട് സിനിമയിലും താരം കഴിവ് തെളിയച്ചു. ബിഗ് ബോസ് അടക്കമുള്ള പരിപാടികളിൽ വീണ പങ്കെടുത്തിരുന്നു. നടി, അവതാരക എന്നതിലുപരി നർത്തകിയും ഗായികയുമൊക്കെയാണ് വീണ.
നിരവധി ഹിറ്റ് സീരിയലുകളുടെ ഭാഗമായിട്ടുണ്ട് വീണ. ഹാസ്യം അനായാസം കൈകാര്യം ചെയ്യാൻ സാധിക്കുന്ന വ്യക്തി കൂടിയാണ്. വെള്ളിമൂങ്ങ എന്ന ചിത്രത്തിൽ മികച്ച അഭിനയമാണ് വീണ കാഴ്ച വെച്ചത്. ബിഗ് ബോസിൽ പങ്കെടുത്തതിന് പിന്നാലെ വീണയുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായി. പല വിമർശനങ്ങളും ഉയർന്നിരുന്നു. ഇപ്പോൾ വീണയും ഭർത്താവും വേർപിരിഞ്ഞാണ് ജീവിക്കുന്നത്.

ആർ ജെ അമനാണ് വീണയുടെ ഭർത്താവ്. ഇരുവരും പ്രണയിച്ചാണ് വിവാഹം ചെയ്ത്. കുറച്ച് കാലമായി ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നത്. തങ്ങൾ വേർപിരിഞ്ഞാണ് താമസിക്കുന്നതെന്ന് വീണ തന്നെ പറഞ്ഞിരുന്നു. ഇപ്പോൾ ഭർത്താവിനെക്കുറിച്ചും ബിഗ് ബോസിന് ശേഷം ഉള്ള ജീവിതത്തെക്കുറിച്ചുമൊക്കെ പറയുകയാണ് വീണ. മൈൽ സ്റ്റോൺ മേക്കേഴ്സിനോടാണ് വീണ മനസ്സ് തുറന്നത്.
ഭർത്തിവിനെ ഓർക്കാറുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നാണ് വീണ മറുപടി പറയുന്നത്. നമ്മുടെ ലൈഫിലെ നല്ല ഓർമകളാണ് അതെല്ലാം, കുറെ നല്ല ഓർമകളുണ്ടല്ലോ. നമ്മുടെ ലൈഫിൽ ആ സിറ്റുവേഷൻ വരുമ്പോൾ ഓർക്കാറുണ്ട്. നമ്മുടെ ലൈഫിലെ നല്ലതും ചീത്തയുമായ എല്ലാ കാര്യങ്ങളും ആ ഒരു സമയം വരുമ്പോൾ ഓട്ടോമാറ്റിക്ക് ആയി ഓർക്കാറുണ്ട്. ഓർമകൾ ഒരിക്കലും മരിച്ചുപോകില്ല. അത് ഞാനും ഓർക്കറുണ്ട് തീർച്ചയായും അമ്പാടിയുടെ അച്ഛനും ഓർക്കുന്നുണ്ടാകും.
ബിഗ് ബോസ് ലൈഫിൽ തിരിച്ചടി കിട്ടാൻ കാരണം ആയി എന്ന് തോന്നുണ്ടോ എന്ന ചോദ്യത്തിനും വീണ മറുപടി പറയുന്നു. ബിഗ് ബോസ് എന്ന് പറയാൻ പറ്റില്ല. അതിന് ഒത്തിരി കാര്യങ്ങളുണ്ട്. ചില കാര്യങ്ങൾ സംഭവിക്കേണ്ടതായിരുന്നു. ഫാമിലി ലൈഫിന്റെ കാര്യമാണല്ലോ ചോദിച്ചത്. രണ്ട് പേരുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്ന പ്രശ്‌നങ്ങൾ ഉണ്ടാവുമ്പോഴാണ് വലിയ പ്രശ്‌നത്തിലേക്ക പോവുന്നത്.
ചിലപ്പോൾ പലരും ഇടപെട്ട് സോൾവായി പോവാറുണ്ട്. ചിലത് പോവാറില്ല. എരിതീയിൽ എണ്ണ ഒഴിക്കുന്നത് പോലെ അത് ആളികത്തും. ഒരു സ്‌റ്റേജിൽ എത്തുമ്പോഴായിരിക്കും ഇതൊന്നും വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നത്. അപ്പോഴേക്കും സമയം കടന്നുപോയിട്ടുണ്ടാകും, വീണ പറയുന്നു. ഭർത്താവ് തിരിച്ചുവന്നിരുന്നെങ്കിൽ എന്ന ചോദ്യത്തിന് ചിലത് നമ്മൾ വേണ്ടാന്ന് ഇപ്പോൾ വെച്ചിരിക്കുകയല്ലേ നാി വീണ പറയുന്നു












Click it and Unblock the Notifications