'ഇപ്പോൾ എനിക്കത് ആഗ്രഹിക്കാനേ പറ്റുന്നില്ല, അതിന്റെയൊന്നും ആവശ്യമില്ലെന്ന് തോന്നും': വിൻസി പറയുന്നു
മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് വിൻസി അലോഷ്യസ്. റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ വിൻസി പിന്നീട് സിനിമയിലേക്ക് എത്തുകയും രേഖ എന്ന സിനിമയിലെ അഭിനയത്തിന് ഇത്തവണത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടുകയും ചെയ്തു.
ഇപ്പോൾ തന്റെ വിവാഹ സങ്കല്പത്തെക്കുറിച്ചു ജീവിതരീതിയെക്കുറിച്ചുമൊക്കെ തുറന്നുസംസാരിക്കുകയാണ് വിൻസി. മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന ഓൺലൈൻ മീഡിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിൻസി മനസ്സ് തുറന്നത്.

അച്ഛന്റേയും അമ്മയുടേയും ഏകദേശം എല്ലാ ആഗ്രഹങ്ങളും താൻ നടത്തി കൊടുത്തിട്ടുണ്ടെന്നും പിന്നെ അവർ പറയുന്നത് കല്യാണക്കാര്യത്തെ പറ്റിയാണെന്നും സിനിമയ്ക്ക് വേണ്ടി കോമ്പ്രമൈസ് ചെയ്യുന്നത് പോലെ വേറെ ആർക്ക് വേണ്ടിയും കോമ്പ്രമൈസ് ചെയ്യാൻ പറ്റില്ലെന്നും വിൻസി പറഞ്ഞു.
സ്വപ്ന ലോകത്ത് പോകുന്ന ആളാണ് താനെന്നും വിൻസി പറയുന്നു. താൻ കാര്യങ്ങൾ വിഷ്വലൈസ് ചെയ്യുന്ന ആളാണെന്നും അത് തനിക്ക് ഇഷ്ടമാണെന്നും വിൻസി പറയുന്നു. വിഷ്വലൈസ് ചെയ്തതൊന്നും നടക്കാതെ ആകുമ്പോൾ ഞാനത് കട്ട് ചെയ്യും. ഞാൻ പണ്ട് വിഷ്വലൈസ് ചെയ്തതാണ് എന്റെ കല്യാണം ഡെസ്റ്റിനേഷന്‍
വെഡ്ഡിംഗ്, പക്ഷേ ഇപ്പോൾ എനിക്കത് ആഗ്രഹിക്കാനേ പറ്റുന്നില്ല, നമ്മൾ മാറും, അതിന്റെയൊന്നും ആവശ്യമില്ലെന്ന് തോന്നും, അപ്പോൾ അതൊക്കെ കട്ട് ചെയ്യും വിൻസി പറയുന്നു.
വിവാഹത്തെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും വിവാഹം കഴിക്കണോ എന്നാണ് താൻ ഇപ്പോൾ ആലോചിക്കുന്നതെന്നും തന്റെ ഭാഗത്ത് നിന്നും അങ്ങനെ ഒരു കാര്യം പ്രതീക്ഷിക്കരുതെന്ന് താൻ വീട്ടിൽ പറഞ്ഞിട്ടുണ്ടെന്നും വിൻസി പറയുന്നു
താൻ പണ്ട് മുതലെ ആർഭാട ജീവിതം വേണമെന്ന് ആഗ്രഹിച്ചിരുന്ന ആളായിരുന്നു എന്നും നല്ല രീതിയിൽ തന്നെ സെറ്റിൽഡ് ആവണമെന്ന് പണ്ടേ ആഗ്രഹം ഉണ്ടായിരുന്നുവെന്നും വിൻസി പറഞ്ഞു.
വീട്ടുകാർ സപ്പോർട്ട് അല്ലാത്തതിനാൽ സിനിമയിലേക്ക് ഉള്ള പോക്കൊന്നും നടക്കില്ലെന്ന് ഉറപ്പിച്ചിരുന്നു. അതുകൂടാതെ സിനിമയിലേക്ക് എങ്ങനെ കയറാം എന്നതിനെ കുറിച്ച് ഐഡിയ ഉണ്ടായിരുന്നില്ല. സിനിമ നടന്നില്ലെങ്കിൽ നല്ലൊരു കുടുംബം ഉണ്ടാക്കണം.
നല്ലൊരു ചെക്കനെ വിവാഹം കഴിക്കണം, കുട്ടികളെക്കെ ആ.യി നല്ലൊരു ജോലിയൊക്കെ വേണം എന്നായിരുന്നു വിൻസി പറയുന്നു. ഒരു ഹൈ ഫൈ ജീവിതമാണ് ആഗ്രഹിച്ചിരുന്നതെന്നും എന്നാൽ അതിലേക്ക് കേറയപ്പോഴാണ് ലക്ഷ്വറിയല്ല അതല്ലാത്ത വേറെ കുറേ കാര്യങ്ങൾ ഇതിലുണ്ടെന്ന് മനസിലാക്കുന്നത്, വിൻസി പറഞ്ഞു.












Click it and Unblock the Notifications