Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതെല്ലാം 'ഓകെ' ആയിട്ടുള്ളവരും ഉണ്ട്... ബാഹുബലിയിലെ താരങ്ങളോട് പ്രതിഫലം കുറയ്ക്കാന്‍ പറയുമോ? വിന്ദുജ

വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയാണ് വിന്ദുജ മേനോന്‍. മോഹന്‍ലാലിന്റെ എക്കാലത്തേയും മികച്ച പ്രകടനങ്ങളിലൊന്നായ പവിത്രത്തിലെ ചേട്ടച്ഛന്‍ കഥാപാത്രത്തിന്റെ അനിയത്തിയായ മീനാക്ഷിയുടെ വേഷം ചെയ്തത് വിന്ദുജയായിരുന്നു. ആ ഒരൊറ്റ കഥാപാത്രം മതി വിന്ദുജ മേനോന്‍ എന്ന നടിയെ മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കാന്‍.

സിനിമകള്‍ക്കൊപ്പം തന്നെ സീരിയലുകളിലും സജീവമായിരുന്ന മീനാക്ഷി നല്ല നര്‍ത്തകി കൂടിയാണ്. ഇപ്പോഴിതാ ഹേമ കമ്മിറ്റി, പ്രതിഫല തര്‍ക്കം എന്നിങ്ങനെയുള്ള സിനിമകൡലെ വിവാദങ്ങളില്‍ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് താരം. ഹേമ കമ്മിറ്റിയില്‍ പറഞ്ഞത് പോലെയുള്ള പ്രശ്‌നങ്ങള്‍ സിനിമയില്‍ മാത്രമാണ് ഉള്ളത് എന്ന് പറയാനാകില്ല എന്ന് വിന്ദുജ പറയുന്നു. ഒണ്‍ ടു ടോക്ക് എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു നടിയുടെ പ്രതികരണം.

Vindhuja Menon

'ഹേമ കമ്മിറ്റി സിനിമക്കുള്ളിലെ പ്രശ്‌നങ്ങളാണ് പഠിച്ചത്. ഏതായാലും എനിക്ക് അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല. അത്രയും സുരക്ഷിതമായ സാഹചര്യങ്ങളിലാണ് ഞാന്‍ ജോലി ചെയ്തത്. അതേസമയം ഇങ്ങനെയുള്ള സംഭവങ്ങള്‍ നടന്നിട്ടില്ല എന്ന് പറയാനും പറ്റില്ല. എന്റെ അറിവിലോ കണ്‍മുന്‍പിലോ ഇങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ ഇടപെടും,' വിന്ദുജ പറയുന്നു.

അതേസമയം ഇത്തരം കാര്യങ്ങള്‍ക്കൊക്കെ അനുവാദം നല്‍കുന്നവരും ഉണ്ട് എന്നും അതല്ലാത്ത പക്ഷം നിര്‍ത്തേണ്ടിണ്ടടത്ത് നിര്‍ത്താനും നോ പറയാനും ഉള്ള ധൈര്യം എല്ലാവരും കാണിക്കണം എന്നും വിന്ദുജ മേനോന്‍ പറഞ്ഞു. അഭിനേതാക്കള്‍ ശമ്പളം വര്‍ധിപ്പിക്കുന്നത് കൊണ്ട് മാത്രമല്ല പ്രൊഡക്ഷന്‍ കോസ്റ്റ് കൂടുന്നത് എന്നും അവര്‍ ചൂണ്ടിക്കാട്ടി. പെട്രോള്‍, ഗ്യാസ്, പച്ചക്കറികള്‍ തുടങ്ങി നിത്യജീവിതത്തില്‍ നാം ഉപയോഗിക്കുന്ന എല്ലാ കാര്യങ്ങള്‍ക്കും വില കൂടി.

പത്ത് വര്‍ഷം മുന്‍പുള്ള വിലയല്ലല്ലോ ഇപ്പോള്‍ എല്ലാ സാധനങ്ങള്‍ക്കുള്ളത് എന്നും അവര്‍ ചോദിക്കുന്നു. മുന്‍പ് പത്തോ ഇരുപതോ പരമാവധി മുപ്പതോ ദിവസങ്ങള്‍ക്കുള്ളില്‍ സിനിമ തീര്‍ക്കുമായിരുന്നെങ്കില്‍ ഇപ്പോള്‍ അങ്ങനെയല്ല എന്നും വിന്ദുജ ചൂണ്ടിക്കാട്ടി. അതേസമയം നിര്‍മാതാവിന്റെ പണത്തിന്റെ കാര്യത്തില്‍ ആര്‍ടിസ്റ്റിന് എന്നല്ല ആ സിനിമയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന എല്ലാവര്‍ക്കും ഉത്തരവാദിത്തം വേണം എന്നും നടി പറഞ്ഞു.

ആര്‍ടിസ്റ്റ് ശമ്പളം കുറക്കേണ്ടത് സാഹചര്യങ്ങള്‍ അനുസരിച്ച് പരിഗണിക്കേണ്ട വിഷയമാണ് എന്നും വിന്ദുജ മേനോന്‍ പറഞ്ഞു. ബാഹുബലി പോലുള്ളൊരു സിനിമക്ക് വേണ്ടി അഞ്ച് വര്‍ഷത്തോളം അതിലെ അഭിനേതാക്കളും മറ്റും മാറ്റിവെച്ചു. ഈ അഞ്ചു വര്‍ഷത്തിനിടെ അവര്‍ അവരുടെ ഉത്തരവാദിത്തങ്ങളും നിറവേറ്റേണ്ട, അവരോട് പ്രതിഫലത്തിന്റെ കാര്യത്തില്‍ അഡ്ജസ്റ്റ് ചെയ്യാന്‍ പറയാനാകുമോ എന്നും വിന്ദുജ ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+