വജ്രക്കഥ അവസാനിച്ചു! രാംചരണിന്റെ ഭാര്യ നൽകിയ സമ്മാനം എന്താണെന്ന് വെളിപ്പെടുത്തി തമന്ന
നടി തമന്ന ഭാട്ടിയക്ക് തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ രാം ചരൺ തേജയുടെ ഭാര്യ ഉപാസന നൽകിയ സമ്മാനത്തെക്കുറിച്ചാണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ ചർച്ച. മുൻപും ഈ സമ്മാനത്തെക്കുറിച്ച് ചൂട് പിടിച്ച ചർച്ച സോഷ്യൽ മീഡിയിയിൽ നടന്നിരുന്നു. ഇപ്പോൾ വീണ്ടും ഇതേ സമ്മാനമാണ് ചർച്ചയാവുന്നത്.
അതിന് കാരണം ഉണ്ട്. തമന്നയ്ക്ക് ഉപാസന നൽകിയത് ലോകത്തിലെ തന്നെ അഞ്ചാമത്തെ വലിയ വജ്രമാണെന്നും ഇതിന് രണ്ട് കോടിക്ക് മുകളിലാണ് വിലയെന്നുമായിരുന്നു ചർച്ച. തമന്ന ഈ സമ്മാനം വിരലിൽ അണിഞ്ഞ് നിൽക്കുന്ന ഫോട്ടോയും വൈറൽ ആയിരുന്നു. 2019 ൽ തമന്ന സെയ് റാ നരംസിംഹ റെഡ്ഡി എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു.

ഈ ചിത്രത്തിൽ ചിരഞ്ജീവി ആയിരുന്നു നായകൻ. ചിത്രം നിർമ്മിച്ചത് രാം ചരണും ഉപാസനയുമായിരുന്നു. ചിത്രം റീലീസ് ആയതിന് പിന്നാലെയാണ് ഉപാസന തമന്നയ്ക്ക് വില പിടിപ്പുള്ള സമ്മാനം നൽകിയത്. ഇതിന്റെ ചിത്രം ഉപാസനയും തമന്നയും പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇത് കോടികൾ വിലയുള്ള മോതിരമാണെന്ന തരത്തിലുള്ള സംസാരം വന്നത്. ഇപ്പോൾ തമന്ന തന്നെ ആ സമ്മാനം എന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.
വജ്രത്തിന്റെ ആകൃതിയിൽ ഉള്ള ബോട്ടിൽ ഓപ്പണർ ആയിരുന്നു ഈ സമ്മാനം. ചൊവ്വാഴ്ചയാണ് ഇൻസ്റ്റഗ്രാമം സ്റ്റോറിയായി തമന്ന ഈ ഫോട്ടോ പങ്കുവെച്ചത്. ഇത് തുറന്നുപറയാൻ ഇത്തരി വിഷമം ഉണ്ട്, പക്ഷേ ഞങ്ങൾ ഒരു ബോട്ടിൽ ഓപ്പണർ ഉപയോഗിച്ചാണ് ഫോട്ടോ ഷൂട്ട് ചെയ്യുന്നത്, യഥാർത്ഥ വജ്രമല്ല എന്നാണ് തമന്ന ഫോട്ടോയ്ക്ക് കൊടുത്തിരിക്കുന്ന ക്യാപ്ഷൻ.
അതേസമയം, തമന്നയുടെ വരാനിരിക്കുന്ന സിനിമയായ ജയ്ലറിലെ ഹിറ്റ് ഗാനമായ കാവാലയ്ക്ക് വെച്ച നൃത്തച്ചുവടുകളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ഹിറ്റ്. അഭിനന്ദന പ്രവാഹമാണ്. മെഗാസ്റ്റാർ രജനീകാന്ത് നായകനാകുന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. അതുപോലെ തന്നെ തമന്ന മലയാളത്തിൽ ആദ്യമായി അഭിനിയിക്കുന്ന ചിത്രം ബാന്ദ്രയും അണിയറയിൽ ഒരുങ്ങുകയാണ്.












Click it and Unblock the Notifications