'ആദിലയ്ക്ക് അനീഷിനോട് ഇത്രയേറെ വിരോധം തോന്നാൻ കാരണം ഇതാണ്, ഷാനവാസും അനീഷിന് മുന്നറിയിപ്പ് നൽകി'
ബിഗ് ബോസ് മലയാളം സീസൺ 7 അവസാന പാദത്തിലേക്ക് അടുക്കുമ്പോൾ മത്സരാർത്ഥികൾ തമ്മിൽ വലിയ പോരാണ് നടക്കുന്നത്. പരസ്പരം തർക്കിച്ചും അടികൂടിയും തന്റെ സ്ഥാനം ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് പലരും. നിലവിൽ ഹൗസിലെ പ്രധാന ചർച്ച അനീഷും ആദിലയും തമ്മിലുള്ള തർക്കമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവരും പരസ്പരം പോരടിക്കുകയാണ്. ഇപ്പോഴിതാ ആദില-അനീഷ് പ്രശ്നത്തിന്റെ മൂലകാരണം അനീഷ് നോമിനേഷനിൽ ഉന്നയിച്ച ആരോപണമാണെന്നാണ് ബിഗ് ബോസ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. ഇത് സംബന്ധിച്ച് ബിഗ് ബോസ് ആരാധക ഗ്രൂപ്പിൽ വന്നൊരു കുറിപ്പ് ഇങ്ങനെ
'ആദിലയ്ക്ക് അനീഷിനോട് ഇത്രയേറെ വിരോധം തോന്നാൻ കാരണം മറ്റൊന്നുമല്ല, നോമിനേഷനിൽ അനീഷ് തുറന്നുകാട്ടിയ സത്യങ്ങളാണ്. അന്ന് തുടങ്ങിയ പിണക്കം പിന്നീട് ഒരു പരിധിവരേയും കെട്ടടങ്ങിയിട്ടില്ല.നിവിനെ ഒറ്റിക്കൊടുത്ത വിഷയത്തിൽ, ലാലേട്ടൻ വരുന്നതിൻ്റെ തലേന്ന് പേടിച്ച് വിറച്ച ആദില ഒടുവിൽ ഷാനവാസിൻ്റെ കാൽക്കൽ വീണ് മാപ്പ് ചോദിച്ചിരുന്നു. എന്നാൽ, ഭാഗ്യവശാൽ ലാലേട്ടൻ ആ വിഷയം കാര്യമായി എടുക്കാതെ പോയി. തൽക്കാലം രക്ഷപ്പെട്ടു എന്ന് ആശ്വസിച്ചിരുന്ന ആദിലയെ തേടിയാണ് ഇടിവെട്ട് പോലെ അനീഷിൻ്റെ നോമിനേഷൻ എത്തിയത്. ആ നോമിനേഷനിൽ അനീഷ് ആദിലയെ അക്ഷരാർത്ഥത്തിൽ 'എക്സ്പോസ്' ചെയ്യുകയായിരുന്നു.

അനീഷ് മുന്നോട്ട് വെച്ച ശക്തമായ വാദമിതായിരുന്നു: "ജീവിതത്തിൽ ഏറെ പ്രശ്‌നങ്ങൾ അനുഭവിച്ചു എന്ന് പറയുന്ന ആദിലയാണ് നിവിനെ സപ്പോർട്ട് ചെയ്യാൻ വരേണ്ടിയിരുന്നത്. എന്നാൽ ആദില ഒരു കരുണയും നിവിനോട് കാണിച്ചില്ലെന്ന് മാത്രമല്ല, ഉപദ്രവിക്കാൻ മുന്നിൽ നിൽക്കുകയും ചെയ്തു." കമ്മ്യൂണിറ്റിയിൽ നിന്ന് ലഭിച്ച അംഗീകാരവും, ലാലേട്ടൻ്റെ ഉൾപ്പെടെയുള്ള സിമ്പതിയും സ്വന്തമാക്കിയ ആദിലയ്ക്ക്, അതേ വിഷയം വെച്ച് തന്നെ നിവിനെ ജഡ്ജ് ചെയ്തതിൻ്റെ ക്ഷീണം മറ്റാരെക്കാളും നന്നായി അറിയാം. പ്രത്യേകിച്ച്, മുൻപ് റിയാസുമായി ചേർന്ന് നിവിനെ സപ്പോർട്ട് ചെയ്ത ഒരു പശ്ചാത്തലം ഉള്ളപ്പോൾ. അതുകൊണ്ടുതന്നെ, അനീഷിനോടുള്ള വിരോധം എത്ര ഇരട്ടിയാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
ഒതുങ്ങി എന്ന് കരുതിയ വിഷയം വീണ്ടും ഉയർത്തിക്കൊണ്ടുവന്നതോടെ, ആദില അത് വ്യക്തിപരമായി എടുക്കുകയും അനീഷിനെ ആക്രമിക്കാൻ തുടങ്ങുകയും ചെയ്തു. അനീഷ് ഒരു 'വെസൽ ക്ലീനിംഗ്' മീറ്റിംഗ് വിളിച്ചപ്പോൾ പോലും ആദിലയുടെ പ്രതികാരം വ്യക്തമായിരുന്നു. "അവളെ നോമിനേറ്റ് ചെയ്തതിൻ്റെ ഫലം നീ അനുഭവിക്കാൻ പോകുന്നു," എന്ന് ഷാനവാസ് പോലും അനീഷിനോട് അന്ന് പറഞ്ഞിരുന്നു.
അതാണ് ഇപ്പോഴും മനോനില തെറ്റിയ പോലുള്ള ഈ 'കൂത്താട്ടത്തിന്' കാരണം. ലക്ഷ്മിക്ക് തെറ്റിപ്പോയി, ആദില വീട്ടിൽ എന്നല്ല, ഒരു പഞ്ചായത്തിൽ പോലും കയറ്റാൻ കൊള്ളാത്ത വ്യക്തിത്വമാണെന്ന് ഇതിലൂടെ തെളിയിച്ചിരിക്കുന്നു', പോസ്റ്റിൽ പറഞ്ഞു.
നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്. 'ഷാനവാസ് യഥാർത്ഥത്തിൽ അനീഷിനോട് വിവേചനം കാണിച്ചു. മല്ലിയില എടുത്തതിന് നിവിനോട് പരസ്യമായി പ്രതികരിച്ച ഷാനവാസ് പാവം അനീഷിൻ്റെ പുറത്ത് വേസ്റ്റ് വെള്ളം ആദില ഒഴിച്ച സമയം അനീഷിനെ പരസ്യമായി ശാസിക്കുകയും ആദിലയെ രഹസ്യമായി ഉപദേശിക്കുകയുമാണ് ചെയ്തത്. കൂടാതെ അനീഷിൻ്റെ തലയിണകൾ എടുത്ത് എറിഞ്ഞപ്പോഴും പെങ്ങളൂട്ടിയുടെ അടുത്ത് സോഫ്റ്റ് ആയി പെരുമാറുന്നു. നെവിൻ വിഷയത്തിൽ ചതിച്ചവർ ഇപ്പോൾ കൂട്ട്. എല്ലാവരും എതിർത്തപ്പോൾ കൂടെ നിന്ന അനീഷ് പുറത്ത്', എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ആദിലയെ പിന്തുണച്ചുള്ള കമന്റുകളും ഉണ്ട്. അനീഷ് അനാവശ്യമായി ചൊറിയുകയാണെന്നാണ് ചിലർ കുറിക്കുന്നത്.












Click it and Unblock the Notifications