Get Updates
Get notified of breaking news, exclusive insights, and must-see stories!

'അക്ബറിന്റെ പ്ലാൻ ചീറ്റിച്ച ആദില; ബ്രില്യന്റ് ഗെയിം..മണ്ടത്തരം കാണിച്ചത് സാബുമാൻ'

ബിഗ് ബോസ് മലയാളം സീസൺ 7 ലെ ഈ ആഴ്ചത്തെ നോമിനേഷൻ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്. ഷാനവാസും, ആദിലയും ഒഴികെ ബാക്കിയുള്ള 7 പേരും ഇത്തവണ നോമിനേഷൻ പ്രക്രിയയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതേസമയം നോമിനേഷൻ പ്രക്രിയയിൽ ആദിലയുടെ ബ്രില്യൻസ് ആണ് പ്രകടമായതെന്ന് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. എന്തുകൊണ്ടെന്ന് വിശദീകരിച്ച് കൊണ്ടുള്ള അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ-

'ഇന്നത്തെ ഓപ്പൺ നോമിനേഷനിൽ ആദില കളിച്ച ഗെയിം പറയും, എന്ത് കൊണ്ട് ഇവൾ ടോപ് 5ൽ എത്താൻ യോഗ്യതയുള്ള ഗെയിമർ എന്ന്. ആദിലയെയും നൂറയേയും ഒരുമിച്ച് നോമിനേഷനിൽ കൊണ്ട് വന്ന് ഒരാളെ പുറത്താക്കാൻ ആയിരുന്നു അക്ബറിൻ്റെ പ്ലാൻ. അതിന് വേണ്ടി രണ്ട് പേരുടെയും പേര് പറഞ്ഞു. വേറെ ആരും ആദിലയുടെ പേര് പറഞ്ഞതുമില്ല. അവസാനം ആദിലയും ഷാനവാസും മാത്രമേ നോമിനേഷൻ ചെയ്യാൻ ബാക്കിയുള്ളൂ. രണ്ട് പേർക്കും മുമ്പേ ഓരോ വോട്ടുകൾ വീതം കിട്ടുകയും ചെയ്തിരുന്നു.

adila2-17

ആദില ഒരു പക്ഷെ ഷാനവാസിനെയോ ഒരു വോട്ടുള്ള ആര്യനെയോ വോട്ട് ചെയ്തിരുന്നെങ്കിൽ ഷാനവാസ് തിരിച്ചും ആദിലക്ക് വോട്ട് കെടുത്തേനെ. ഇത് മൂലം എല്ലാവരും നോമിനേഷനിൽ എത്തിയേനെ. എന്നാൽ ആദില ബുദ്ധിപരമായി ഷാനവാസിൻ്റെ പേര് പറയാതെ ഓൾറെഡി നോമിനേഷനിൽ വന്ന അക്ബറിൻ്റെയും അനീഷിൻ്റെയും പേര് പറഞ്ഞ് വോട്ട് അസാധുവാക്കി. ഇത് കാരണം ഷാനവാസ് തിരിച്ച് ആദിലക്ക് വോട്ട് നൽകാതെ ആര്യന് കൊടുത്ത് അവനെ എവിക്ഷൻ ലിസ്റ്റിൽ ആക്കി. പകരം ഷാനവാസും ആദിലയും എവിക്ഷൻ പ്രക്രിയയിൽ നിന്ന് ഈ ആഴ്ച രക്ഷപ്പെടുകയും ചെയ്തു. ഇത് കാരണം ആദിലയുടെ വോട്ടുകൾ കൂടി നൂറയ്ക്ക് കിട്ടും. പക്കാ ബ്രില്യൻ്റ് ഗെയിം.

വേറൊരു ട്വിസ്റ്റ്, ഷാനവാസ് ആദിലക്ക് മുമ്പ് വന്നിട്ട് ഇവളുടെ പേര് പറഞ്ഞില്ലായിരുന്നെങ്കിൽ ഷാനവാസിൻ്റെ പേര് പറഞ്ഞേനെ എന്ന് ആദില പറയുന്നുണ്ട്.
അക്ബർ,ആര്യൻ,നെവിൻ എല്ലാവരെയും നോമിനേഷനിൽ കൊണ്ട് വരാനാണ് ശ്രമിച്ചത്. പക്ഷേ അവർ ചിന്തിച്ചതിൻ്റെ അപ്പുറം ആദില കളിച്ചു', പോസ്റ്റിൽ പറഞ്ഞു. മറ്റൊരു കുറിപ്പ് ഇങ്ങനെ

'ഇന്ന് നോമിനേഷൻ ബ്രില്യൻ്റ് ആയി ചെയ്യ്ത 2 പേരും '
പൊട്ടത്തരം കാട്ടിയ ഒരുത്തനും

ആദില : ഇന്ന് ഷാനവാസിനെ ആദില നോമിനേറ്റ് ചെയ്യ്തിരുന്നേൽ ഷാനവാസ് ആദിലയെ തിരിച്ച് ചെയ്യ്തേനെ പക്ഷെ ആദില നൈസ് ആയിട്ട് അത് മാറ്റി വേറെ ആൾക്ക് കൊടുത്തു. അതുകൊണ്ട് മാത്രം ഷാനവാസ് നോമിനേഷനിൽ ആദിലയെ പറഞ്ഞില്ല.

\ആ ഒറ്റ തീരുമാനം കൊണ്ട് ആദില സേഫ് ആയി ചിലപ്പോൾ നൂറയും സേഫ് ആവും .ഷാനവാസിനെ ചെയ്യ്തിരുന്നേൽ ഷാനവാസ് evicted ആവുകയുമില്ല ചിലപ്പോൾ നോമിനേഷനിൽ വന്ന് ആദിലയും നൂറയും 2 ആളും ഒരേ സമയം എവിക്ട് ആവുകയും ചെയ്യുമായിരുന്നു . അക്ബർ : ആദിലയും നൂറയും ഒന്നിച്ച് നോമിനേഷനിൽ വന്നാൽ ഒരാൾ പോകും എന്ന് ചിന്തിച്ചത് അക്ബർ മാത്രം അങ്ങനെയാണെങ്കിൽ തനിക്ക് എന്തായാലും evicted ആവാണ്ട് ഒരാഴ്ച്ച കൂടെ പോകാം എന്നു ചിന്തിച്ചു . ഇനി ആസ്ഥാന മണ്ടൻ അത് സാബു തന്നെ
അക്ബർ ചിന്തിച്ച പോലെ ആദില നൂറ എന്ന ഓപ്ഷനും വോട്ട് splitting ഉം എന്ന ചിന്ത ഇവൻ്റെ തലയിൽ കൂടെ പോയില്ല. ആദിലയെ നോമിനേറ്റ് ചെയ്യ്തിരുന്നേൽ ഒരാഴ്ച്ച കൂടെ ഇവനും പിടിച്ച് നിക്കായിരുന്നു', പോസ്റ്റിൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+