Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദില കളിക്കുന്നത് തീക്കളി, ബിഗ് ബോസ് പ്രതീക്ഷിച്ചത് സംഭവിച്ചില്ല, വിജയി ആകുമോ പണപ്പെട്ടി എടുക്കുമോ?

ബിഗ് ബോസിലെ മിഡ് വീക്ക് എവിക്ഷൻ പ്രമോ കണ്ട് ഞെട്ടിയിരിക്കുകയായിരുന്നു കഴിഞ്ഞ ദിവസം പ്രേക്ഷകർ. അപ്രതീക്ഷിതമായി ബിഗ് ബോസ് മിഡ് വീക്ക് എവിക്ഷൻ പ്രഖ്യാപിക്കുന്നതും ആദില എവിക്ട് ആകുന്നതുമായ പ്രമോ ആയിരുന്നു പുറത്ത് വന്നത്. എന്നാൽ അധികം വൈകാതെ തന്നെ അത് പ്രാങ്ക് ആയിരുന്നുവെന്നത് വ്യക്തമായി.

എന്തായാലും ആദില പുറത്താകുന്ന പ്രമോ സോഷ്യൽ മീഡിയ കത്തിച്ചുവെന്ന് തന്നെ പറയാം. ആദില പോകുന്നതിനെ എതിർത്തും അനുകൂലിച്ചും പോസ്റ്റുകളും കമന്റുകളും നിറഞ്ഞു. ഒരു സീസണിലെ ടിആർപി മുഴുവൻ സ്വന്തം പേരിൽ ഒറ്റയ്ക്കു എഴുതി എടുക്കുകയാണ് ആദിലയെന്ന് പ്രേക്ഷകരിലൊരാൾ കുറിക്കുന്നു. ആദില ബിഗ് ബോസ് വിജയി ആകുമോ അതോ പണപ്പെട്ടി എടുത്ത് ഇറങ്ങുമോ?

കുറിപ്പ് വായിക്കാം: '' ഈ സീസണിൽ ഹേറ്റേഴ്‌സ് പോലും അംഗീകരിക്കുന്ന ഒരു കാര്യമുണ്ട്. ഏഷ്യാനെറ്റ് പ്രൊമോയുടെ വ്യൂസ് ലക്ഷങ്ങൾ കടക്കണമെങ്കിൽ, കമന്റ് ബോക്സിനു തീ പിടിക്കണമെങ്കിൽ വീഡിയോയുടെ തമ്പ് നെയിലിൽ ആദില ആയിരിക്കണം. ഇന്നലെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല, "ആദില മിഡ്‌വീക്ക് എവിക്ഷനിൽ പുറത്തായി" എന്ന പ്രൊമോ ഒരു വെള്ളിടി പോലെയാണ് വന്നു വീണത്. മിനിറ്റുകൾക്കകം ലക്ഷങ്ങൾ ആ പ്രൊമോ കണ്ടു, കമന്റ്ബോക്സിൽ ആഹ്ലാദവും, പ്രതിഷേധവും അലതല്ലി.

bb

വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ സ്ക്രോൾ ചെയ്യുന്നതിനെക്കാൾ വേഗത്തിൽ മെസ്സേജുകൾ വന്നു നിറഞ്ഞു, യൂട്യൂബ് ചാനലുകളുടെ കമന്റ് ബോക്സുകളിൽ ആൾക്കാർ തിങ്ങിക്കൂടി, വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിൽ ഒരേ സമയം തന്നെ പ്രാർത്ഥനകളും ആഘോഷങ്ങളും ആരംഭിച്ചു... ഒരു സീസണിന്റെ മൊത്തം വ്യൂവർഷിപ്പ് ഒരു വ്യക്തിയിൽ കേന്ദ്രീകരിക്കുന്ന അത്ഭുതപ്രതിഭാസം. പക്ഷേ അല്പനേരം കൊണ്ട് തന്നെ ആഹ്ലാദം നിരാശയ്ക്കും, ആശങ്ക ആശ്വാസത്തിനും വഴി മാറി.

ബിഗ് ബോസ് ഒരുക്കിയ പ്രാങ്ക് ആയിരുന്നു എന്ന് അറിഞ്ഞു കൊണ്ട് തന്നെ പിന്നെ ലൈവ് കണ്ടവർക്ക് അറിയേണ്ടത് ആ വാർത്ത ആദില എങ്ങനെ ഉൾക്കൊള്ളുമെന്നായിരുന്നു. നൂറയെ പിരിഞ്ഞു പൊട്ടിക്കരയുന്ന ആദിലയെ കാണാൻ വേണ്ടി ലൈവിൽ തിങ്ങി കൂടിയ ആയിരങ്ങൾ ആഗ്രഹിച്ചു. പക്ഷേ പ്രതീക്ഷിച്ചത് ഒന്നും സംഭവിച്ചില്ല. ബിഗ് ബോസിന്റെ തീരുമാനം ഒരു എതിർവാക്ക് പോലും പറയാതെ അംഗീകരിച്ചു, ട്രൂ സ്പോർട്സ്മാൻ സ്പിരിറ്റ് എന്തെന്ന് കാണിച്ചു തന്ന് പരസ്പരം യാത്ര പറയുന്ന ആദിലയേയും നൂറയേയുമാണ് പ്രേക്ഷകർ പിന്നെ കണ്ടത്.

ആയിരക്കണക്കിന് ആൾക്കാർ ആഗ്രഹിക്കുന്ന ഒരു പ്ലാറ്റ്ഫോമിൽ നിന്നും ജനവിധി ഇല്ലാതെ പുറത്ത് പോകണം എന്ന ഗെയിം മാസ്റ്ററിന്റെ ആജ്ഞ ഒരു പരിഭവമോ പ്രതിഷേധമോ ഇല്ലാതെ അംഗീകരിക്കുന്ന രണ്ടു ട്രൂ ഗെയിമേഴ്‌സിനെ. തനിക്ക് എതിരെ വോട്ട് ചെയ്തവരോട് അവൾ പൊട്ടിത്തെറിച്ചില്ല, ശപിച്ചില്ല. മറിച്ചു കൈനീട്ടിയപ്പോൾ അടുത്ത് വന്നവരെ എല്ലാം ആലിംഗനം ചെയ്തു, ചിരിച്ചു കൊണ്ട് അവൾ ആ വീടിന്റെ പടിയിറങ്ങി.
"Everything is a copy of a copy of a copy" എന്ന് പറയുന്ന ലോകത്ത് ഒറിജിനൽ ആൻഡ് യുണീക് ആയതിനെ കണ്ടെത്തുക എന്നത് വളരെയധികം പ്രയാസമേറിയ ഒന്നാണ്.

പ്രത്യേകിച്ചും, സ്ട്രാറ്റെജിയും, ഫേക്ക് ഇമേജും, നന്മമരം ചമയലും, കളവുകളും, നുണകളും, ലക്ഷങ്ങളുടെ പിആറും, ആർമികളും, യൂട്യൂബ് ചാനലുകളും ഉപയോഗിച്ച് പ്രേക്ഷകരെ സ്വാധീനിച്ച് ഏറ്റവും കൂടുതൽ വോട്ടുകൾ വാങ്ങി അടുത്ത രാജാവോ റാണിയോ ആകാൻ വേണ്ടി, നാലാൾക്കാരെ തന്റെ പേര് അറിയിച്ചു ഒരു സെലിബ്രിറ്റി ആയി മാറാൻ വേണ്ടി, ലക്ഷ്യം തെറ്റി ഒഴുകി പോകുന്ന തന്റെ കരിയറിനെ ഒരു കരയ്ക്ക് അടുപ്പിക്കാൻ വേണ്ടി എന്തും ചെയ്യാൻ തയ്യാറായിട്ടുള്ളവർ എത്തുന്ന ബിഗ് ബോസ് ഹൗസ് പോലെ ഉള്ള ഒരു സ്ഥലത്ത്.

അങ്ങനെ ഉള്ള ഒരു സ്ഥലത്തേക്കാണ് ആദില എന്ന 25 വയസ്സുകാരി പെൺകുട്ടി തന്റെ പങ്കാളി നൂറയുടെ കൈപിടിച്ചു തങ്ങളെ വെറുക്കുന്ന ഒരു ലോകത്തിൽ നിന്ന് കേറി വന്നത്. ആദില ഈ വർഷത്തെ ബിഗ് ബോസ് വിന്നർ ആകും എന്ന മണ്ടൻ സ്വപ്നം ഒന്നും എനിക്കില്ല, ആദിലയുടെ ബിഗ് ബോസ് യാത്ര എന്ന് വരെ ഉണ്ടാകും എന്ന് പോലും അറിയില്ല. ഒരു പക്ഷേ വരുന്ന ഏതെങ്കിലും ആഴ്ചയിൽ പുറത്ത് ആയേക്കാം, അല്ലെങ്കിൽ പണപ്പെട്ടി എടുത്തു ഇറങ്ങി പോയേക്കാം, ചിലപ്പോൾ ഭാഗ്യം ഉണ്ടെങ്കിൽ ഫൈനൽ ഫൈവ് വരെ എത്തിയേക്കാം.

പക്ഷേ ഒരു കാര്യം എനിക്കറിയാം. ഇന്ന് വാഴ്ത്തപ്പെടുന്നവർ നാളെ കല്ലെറിയപ്പെടുകയും, ഇന്ന് ക്രൂശിക്കപ്പെടുന്നവർ നാളെ ഉയർത്തപ്പെടുകയും ചെയ്യുന്നതാണ് ബിഗ് ബോസിന്റെ ഇത് വരെയുള്ള ചരിത്രം. വരും വർഷങ്ങളിൽ ബിഗ് ബോസ് സീസണുകൾ ഇനിയും വരും. പ്രണയവും, വിരഹവും, സൗഹൃദവും, കോപവും, ദുഃഖവും അങ്ങനെ എല്ലാ ഇമോഷൻസും അന്നും ബിഗ് ബോസിന്റെ ക്യാമറക്കണ്ണുകളിലൂടെ പ്രേക്ഷകരുടെ സ്ക്രീനിൽ എത്തും.

അന്ന്, ഇന്നവളെ വെറുക്കുന്ന പ്രേക്ഷകരടക്കം ഓർത്ത് പറയും, ആര് വന്നാലും സീസൺ സെവനിൽ വന്നു പോയ ആദിലയെ പോലെ ആകില്ല, അവളെ പോലെ ആരും ഇത്ര തീവ്രമായി പ്രണയിച്ചു കണ്ടിട്ടില്ല, സുഹൃത്തുക്കളെ സൃഷ്ടിക്കുന്നത് കണ്ടിട്ടില്ല, ഇണങ്ങുന്നതും പിണങ്ങുന്നതും കണ്ടിട്ടില്ല, പുറത്ത് നെഗറ്റീവ് ആകുമെന്ന് അറിഞ്ഞിട്ടും പ്രേക്ഷകർക്ക് പ്രിയപ്പെട്ട മത്സരാർത്ഥികൾക്ക് എതിരെ നേരിട്ട് നിൽക്കുന്ന തീക്കളി കളിക്കുന്നത് കണ്ടിട്ടില്ല, എവിക്ഷൻ സ്റ്റേജിൽ നിന്ന് കൊണ്ട് ബിഗ് ബോസിനോട് തമാശ പറയുന്നത് കണ്ടിട്ടില്ല, സ്വന്തം നെഗറ്റീവ് & പോസിറ്റീവ് വച്ച് ഒരു സീസണിലെ ടിആർപി മുഴുവൻ സ്വന്തം പേരിൽ ഒറ്റയ്ക്കു എഴുതി എടുക്കുന്നത് കണ്ടിട്ടില്ല, ഇത്രയും റോ & റിയൽ ആയ ഒരാൾ ബിഗ് ബോസിൽ ഇനി വരില്ല. ആദിലയ്ക്ക് തുല്യം ആദില മാത്രം.

ഇന്നലെ സ്‌ക്രീനിന്റെ അപ്പുറത്ത് തന്നെ നോക്കിയിരുന്ന ലക്ഷക്കണക്കിന് കണ്ണീരണിഞ്ഞ മുഖങ്ങൾക്ക് മുന്നിലൂടെ ബിഗ് ബോസിന്റെ കവാടം വരെ ചെന്നിട്ട് ആദില നസ്റിൻ തിരിച്ചു നടന്നു കേറിയത് ബിഗ് ബോസ് ഹൗസിന്റെ ഉള്ളിലേക്കല്ല, ബിഗ് ബോസിന്റെ ഹാൾ ഓഫ് ഫേമിലേക്കാണ്''.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+