അനുമോൾ ഉടായിപ്പാണെന്ന് പറഞ്ഞത് ആദിലയാണ്, പിന്നിൽ നിന്ന് കുത്തി ലേഡി ഷാനവാസ്, ഫേക്ക് ഗെയിം
ബിഗ് ബോസ് മലയാളത്തിലെ ഏറെ അടുപ്പമുളള ആങ്ങളയും പെങ്ങളുമായിരുന്നു ഇതുവരെ ആദിലയും ഷാനവാസും. എന്നാൽ ഈ വീക്കെൻഡ് എപിസോഡിന് ശേഷം ഇരുവരും തമ്മിൽ പൊട്ടിത്തെറികൾക്ക് തുടക്കമിട്ടിരിക്കുകയാണ്. തന്റെ ചങ്കിൽ കുത്തി എന്നാണ് ഷാനവാസ് പറയുന്നത്.
എന്നാൽ ഷാനവാസിന്റെ തറവേലകൾക്ക് കൂട്ട് നിന്ന ആളാണ് ആദിലയെന്നും ഇപ്പോൾ ഒരു ബാധ്യത ആയത് കൊണ്ട് അതിൽ നിന്ന് ഊരുകയാണ് എന്നുമാണ് ബിഗ് ബോസ് ആരാധകരുടെ പക്ഷം.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കുറിപ്പ് ഇങ്ങനെ: ''ഇന്നലെ എക്സ്പോസ് ആകാതെ പോയ ഒരാളാണ് ലേഡി ഷാനവാസ്. ഷാനവാസ് എന്തൊക്കെ തറ വേലകൾ ചെയ്തോ, അതിനു ചൂട്ടു പിടിച്ചു കൊടുക്കുന്ന പണി ചെയ്തിട്ടും രക്ഷപെട്ടു. ഷാനവാസിന്റെ അനീഷിനോടുള്ള ഉടായിപ്പ് ഫ്രണ്ട്ഷിപ് എങ്ങനെ ആണോ, അതെ പോലെ തന്നെ ആണ് ആദിലയ്ക്കു ഷാനവാസിനോടുള്ള ഉടായിപ്പു ഇമോഷണൽ അറ്റാച്ച്മെന്റ്. നിവിന്റെ പ്രശ്നത്തിൽ ആദില പെട്ട് എക്സ്പോസ് ആകും എന്നായപ്പോൾ പിടിച്ച കച്ചിത്തുരുമ്പാണ് ഷാനവാസ്, അല്ലാതെ അത് സ്വാഭാവികമായി വന്ന ഒന്നല്ല.

ആദിലയുടെ ചങ്ക് ബഡ്ഡി റിയാസ് ഏറ്റവും എതിർക്കുന്ന ഒന്നാണ് മെയിൽ ഷോവനിസം. ഷാനവാസ് അതിന്റെ രായവയാണ് എന്നും, അത് എതിർക്കാൻ തനിക്ക് ബാധ്യത ഉണ്ട് എന്നും അറിയാത്തവൾ അല്ല അവൾ. റിയാസ് വന്നപ്പോൾ അന്ന് അവന്റെ ഒപ്പം നിന്നവൾ ആണ് ആദില. പക്ഷെ നിവിൻ പ്രശ്നത്തിൽ അതെ മെയിൽ ഷോവാസ്‌നിസ്റ്റിന്റെ കാലിൽ വീണു, എന്നിട്ടു അതിനു ഇമോഷണൽ അറ്റാച്ച്മെന്റ് ലേബൽ ഒട്ടിച്ചു കൊടുത്തു. റിയാസ് വന്നപ്പോൾ ഇല്ലാത്ത അറ്റാച്ച്മെന്റ്, പോയി നേരം വെളുത്തപ്പോൾ എങ്ങനെ ഉണ്ടായി?
അന്ന് അവൾ രക്ഷപെട്ടു. പിന്നെ അനീഷിനെ അടിച്ച കേസിലും അവൾ രക്ഷപെട്ടു. ജയിൽ കിടന്നു അനീഷുമായി എല്ലാം പറഞ്ഞു തീർത്തു എന്ന മട്ടിൽ പുറത്തു വന്നു. പെങ്ങളൂട്ടി കാർഡ് അങ്ങോട്ട് അനേഷിനോട് ഇറക്കാൻ നോക്കി. ലാലേട്ടന്റെ എപ്പിസോഡിൽ വീണ്ടും രക്ഷപെട്ടു.
വലിയ മദർഹുഡ് സ്റ്റെമെന്റ്സ് അക്കെ ഓരോ മൂലയിലും പോയി അടിക്കും. പക്ഷെ സ്വന്തം കാര്യം വരുമ്പോൾ അത് വിഴുങ്ങും. ഇപ്പോൾ ഷാനവാസ് ഒരു ബാധ്യത ആയി എന്നറിയുമ്പോൾ, അവനെ ഒഴിവാക്കാനുള്ള ശ്രമം ആണ്.
പക്ഷെ ഒരു ഗ്ലാസ് വെള്ളം എടുത്തുകൊടുത്താൽ അതിന്റെ കണക്കു പറയുന്ന ഷാനവാസ്, അവളെ സഹായിച്ചത്തു എണ്ണിപെറുക്കും. അത് കൊണ്ട് പിറകിൽ നിന്നുള്ള കുത്തൽ അത്രേ എളുപ്പം ആകില്ല. ഈ പറയുന്ന ഇമോഷണൽ അറ്റാച്മെന്റ് അവൾക്കുണ്ടെൽ, അവൾ ഇപ്പോൾ ഷാനവാസ് അടി കിട്ടി ഇരിക്കുമ്പോൾ അല്ല ഷാനവാസിനെ ഒഴിവാക്കേണ്ടിയിരുന്നത്. അവന്റെ മെയിൽ ഷോവിനിസം ഇപ്പോൾ അല്ല അവൾക്കു വെളിപാടായി വരേണ്ടിയിരുന്നത്. പിന്നെ നൂറയോടുള്ള ഉള്ള സംഭാഷണം അതും സ്റ്റേജ്ഡ് ആണ്. ആ ക്ലിപ്പ് പുറത്തോട്ടുപോകണം, പിന്നിൽ നിന്നും കുത്തി എന്ന ലേബൽ ഉണ്ടാകാതിരിക്കാനുള്ള ഒരു സൈക്കിളോടിക്കൽ മൂവ്. അതിനു ഒരു ന്യായീകരണവും, സ്‌പോർട്മാൻ സ്പിരിറ്റ് !!!
പിന്നെ അവൾക്കു ഇമോഷണൽ അറ്റാച്ച്മെന്റ് അനുമോളോടാണ് എന്ന്. അതിൽ കുറച്ചൊക്കെ വാസ്തവം ഉണ്ടെങ്കിൽ പോലും, റിയാസ് വന്നപ്പോൾ ടോക്കൺ കൊടുക്കാൻ നേരത്തു അനുമോള് ഉടായിപ്പാണ്, കൊടുക്കേണ്ട എന്ന് പറഞ്ഞ മുതലാണ് ഇവൾ. പക്ഷെ അനുമോൾക്കു ജെനുവിൻ കരുതൽ ഉണ്ട്, അനീഷിന് ഷാനവാസിനോട് ഉള്ളത് പോലെ. ഷാനവാസ് എത്രെ മാത്രം ഫേക്ക് ആണോ, അതെ ഫേക്ക് ഗെയിം ആണ് ആദിലയും. നെവിൻ അവളെ ലേഡി ഷാനവാസ് എന്ന് വിളിച്ചത് അച്ചെട്ടാണ്''.












Click it and Unblock the Notifications