ആദില സ്വന്തം തന്തയോടുള്ള ദേഷ്യം അനീഷിനോടാണോ തീർക്കേണ്ടത്; അങ്ങനെ സംഭവിച്ചെങ്കിൽ അനീഷിനെ ആദില അടിച്ചേനെ'
കഴിഞ്ഞ കുറച്ച് ദിവസമായി അനീഷും ആദിലയും തമ്മിൽ ബിഗ് ബോസ് ഹൗസിൽ പൊരിഞ്ഞ തർക്കമാണ് നടക്കുന്നത്. ആരോപണ-പ്രത്യാരോപണങ്ങൾ കൊണ്ട് വാക്ക് തർക്കം രൂക്ഷമായ പല സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. ഈ തർക്കങ്ങൾ ആദിലയുടെ ഗെയിമിനെ നെഗറ്റീവായി ബാധിക്കുകയാണെന്നാണ് ഒരു വിഭാഗം ആരാധകർ ചൂണ്ടിക്കാട്ടുന്നത്. അതേസമയം അനീഷിനെതിരെ തിരിഞ്ഞ ആദിലയ്ക്കെതിരെ അനീഷിന്റെ ആരാധകരും രംഗത്തെത്തി കഴിഞ്ഞു. ആദിലയ്ക്കെതിരെ അനീഷിനെ പിന്തുണച്ച് ബിഗ് ബോസ് ആരാധക ഗ്രൂപ്പിൽ പങ്കുവെയ്ക്കപ്പെട്ട ഒരു കുറിപ്പ് ഇങ്ങനെ
'ആദില ഇപ്പോൾ ലൈവിൽ നൂറയോട് പറയുന്നു:- കറക്റ്റ് അനീഷിനെ കാണുമ്പോൾ അവളുടെ തന്തയെപ്പോലെ തന്നെ തോന്നുന്നു എന്ന്. ഇവൾ അനീഷിനോട് ഇത്ര വെറുപ്പ് കാണിക്കുന്നത് എന്താണെന്ന് നിങ്ങൾക്ക് മനസ്സിലായോ സ്വന്തം തന്തയോടുള്ള വെറുപ്പ് എത്രത്തോളം മനസ്സിൽ കൊണ്ടുനടക്കുന്നു അതേ വെറുപ്പ് തന്നെ സഹ മത്സരാർത്ഥിയോട് കാണിക്കുന്നു . അല്പം കൂടി മുമ്പോട്ട് ആ ഒരു സംവാദം പോയിരുന്നുവെങ്കിൽ അനീഷിനെ ഉറപ്പായും അവൾ അടിച്ചേനെ . അനീഷിന്റെ കട്ടിലിൽ കിടന്ന തലങ്ങാണി എടുത്ത് ലിവിങ് റൂമിൽ കൊണ്ടുവന്ന് വലിച്ചെറിഞ്ഞു ഷീറ്റ് വലിച്ചെറിഞ്ഞു.

" സ്വന്തം തന്തപ്പടിയുടെ ആ സാധനം എനിക്ക് കേറി ഇങ്ങനെ ഭ്രാന്ത് പിടിക്കുന്നു അനീഷിനെ കാണുമ്പോൾ എന്നാണ് വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുന്നത് ലൈവിൽ " ആദില സ്വന്തം തന്തയോടുള്ള ദേഷ്യം അനീഷിനോടാണോ തീർക്കേണ്ടത്? അനീഷ് ഒരു സഹ മത്സരാർത്ഥിയാണ് അനീഷ് പ്രഭോക് ചെയ്ത് ഗെയിം കളിക്കും അത് ആദില പ്രതീക്ഷിക്കേണ്ട എന്നാണോ പറഞ്ഞു വരുന്നത്. അല്ലാതെ തന്റെ സഹമത്സ്രാർത്ഥിയിൽ തന്റെ വാപ്പയുടെ മുഖം കണ്ട് വൈരാഗ്യം വെച്ച് പെരുമാറുന്നതാണ് ശരി എന്ന് പറയാൻ സാധിക്കുമോ??
മാനസിക നില തെറ്റി സംസാരിക്കുന്ന ആദില ബിഗ് ബോസ് ഹൗസിന് ചേർന്ന മത്സരാർത്ഥി അല്ല സഹ മത്സരാർത്ഥിയായ അനീഷിനെ തന്റെ തന്തയോടുള്ള ദേഷ്യം വെച്ച് അടിക്കും എന്നാണ് ഇപ്പോഴും ലൈവിൽ ഇരുന്നു പറഞ്ഞു കൊണ്ടിരിക്കുന്നത് . തന്റെ തന്തയെപ്പോലെ മറ്റുള്ളവരെ കാണാൻ എന്തുകൊണ്ട് ഇവർക്ക് സാധിക്കുന്നു. എല്ലാ പുരുഷന്മാരും തന്റെ തന്തയാണ് എന്നാണ് ഇവളുടെ വിചാരം', പോസ്റ്റിൽ പറഞ്ഞു. നിരവധി പേരാണ് പോസ്റ്റിന് താഴെ കന്റ് ചെയ്തത്.
'ഇതിന് മുൻപും ആദില അങ്ങിനെ പറഞ്ഞിട്ടുണ്ട്. പിതാവ് അവളെ പീഡിപ്പിച്ചു എന്ന് ഒരു അഭിമുഖത്തിൽ പറയുന്നതും കേട്ടിട്ടുണ്ട്. സത്യമാണോ എന്നറിയില്ല. അവൾ തിരഞ്ഞെടുത്ത ജീവിതത്തെ ന്യായീകരിക്കുവാൻ വേണ്ടി നുണ പറയുന്നതാണോ എന്നുമറിയില്ല. ഒന്ന് മാത്രം അറിയാം. ഒരു ക്വാളിറ്റിയും ഇല്ലാത്ത മത്സരാർത്ഥി ആണ് ആദില. ലൈഫിൽ ഇതുപോലുള്ള പ്രശ്നം ഉണ്ടായത് കൊണ്ട് മറ്റ് പുരുഷന്മാരെ ബലിയാട് ആക്കേണ്ട കാര്യമെന്ത്? അനീഷിനെ ബുദ്ധിമുട്ടിക്കേണ്ട ആവിശ്യമെന്ത്? രേണു സ്വയം ബിഗ്‌ബോസിനോട് ആവിശ്യപ്പെട്ട് പുറത്തേക്ക് പോയ പോലെ ആദിലയും പുറത്ത് പോകൂ. ആ പാവം അനീഷിന്റെ പുറത്തേക്ക് കുതിര കയറിയിട്ട് ഒരു കാര്യവും ഇല്ല. ആദില അനീഷിന്റെ അടുത്ത് കഴിഞ്ഞ ദിവസം പറ്റിക്കൂടി ഇരുന്ന് കൊഞ്ചുന്നത് കണ്ടല്ലോ. അപ്പോൾ പിതാവിന്റെ സ്മരണ വന്നില്ലേ. അടവ് ആണ്. അനീഷിനെ പുറത്ത് സപ്പോർട്ട് കൂടുതൽ ഉണ്ടെന്ന് റിയാസ് പറഞ്ഞറിഞ്ഞ ആദില അനീഷിനെ എങ്ങിനെ എങ്കിലും പുറത്താക്കുക എന്ന ഒറ്റ ഉദ്ദേശത്തോടെ ഉള്ള കളികൾ ആണ് ഇതൊക്കെ. അല്ലാതെ വാപ്പയും ഉമ്മയും ഒന്നുമല്ല കാരണം', എന്നാണ് ആദിലയ്ക്കെതിരെ ഒരാൾ കുറിച്ചത്.
എല്ലാ മാതാപിതാക്കളും വലിയ മഹാന്മാരൊന്നും അല്ല. ആ കുട്ടി ലൈഫിൽ അത്രക്ക് ട്രോമ നേരിട്ടുണ്ടാകും. ചില എക്സ്റ്റൈന്റിൽ അവൾ പുരുഷന്മാരെ മൊത്തത്തിൽ വെറുത്തു കാണും. സഹതപിച്ചു കൂടെ നിൽക്കേണ്ട അവസ്ഥയാണ് .അതിന് പകരം വെറുപ്പ് പടർത്തുന്നു. സച്ച് എ ഷെയിം', എന്നാണ് പോസ്റ്റിനെതിരെ ആദിലയെ പിന്തുണയ്ക്കുന്ന ഒരു ആരാധകൻ കുറിച്ചത്.












Click it and Unblock the Notifications