'ബിഗ് ബോസ് ഹൗസിലെ ആദിലയയുടെ തന്ത്രം; കൊടിയ സർപ്പമാണ്..പിടിക്കപ്പെട്ടാൽ അപ്പോൾ ഫാമിലി കാർഡ് ഇറക്കും'
ബിഗ് ബോസ് മലയാളം സീസൺ 7 ലെ ശക്തയായ മത്സരാർത്ഥികളിൽ ഒരാളാണ് ആദില. തുടക്കം മുതൽ ഹൗസിൽ ചർച്ചയാകാൻ ആദിലക്ക് സാധിച്ചിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആദിലയുടെ ഗെയിം വളരെ റിഗ്രസീവ് ആണെന്ന ആരോപണമാണ് ബിഗ് ബോസ് ആരാധകരിൽ ചിലർ ഉയർത്തുന്നത്. നെവിൻ-ഷാനവാസ് തർക്കത്തിലടക്കം പലതിലും ആദില നൂറയുടെ കൈകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് ഇവർ ആരോപിക്കുന്നത്. ഇത് സംബന്ധിച്ച് ബിഗ് ബോസ് ആരാധക ഗ്രൂപ്പിൽ പങ്കുവെയ്ക്കപ്പെട്ടൊരു കുറിപ്പ് ഇങ്ങനെ
ആദില എന്ന കൊടിയ സർപ്പം. ബിഗ് ബോസ് ഹോസ്സിലേ ഏറ്റവും വലിയ വിഷം. മോസ്റ്റ് റിഗ്രെസീവ് പേഴ്സൺ.
ഇവരുടെ സ്വന്തം കാര്യത്തിൽ മാത്രമേ ഇവർക്ക് പ്രോഗ്രെസീവ് ഉള്ളു. ആണും പെണ്ണും ഒന്നിച്ചു കിടന്ന കിസ്സ് എന്ന അനുവിന്റെ സ്റ്റേറ്റമെന്റിനേക്കാൾ വലിയൊരു സ്റ്റേറ്റമെന്റ് ആണ്ആദില ഇറക്കിയ ആണും ആണും തൊട്ടും പിടിച്ചു നിന്നാൽ മറ്റേത്. ആ വിഷയത്തിൽ ഷാനവാസിന് എന്ത് തോന്നിയാലും അത് ആദില നേരിട്ട് കാണാത്ത പക്ഷം അവൾ പബ്ലിക്കിൽ നെവിനെതിരെ അങ്ങനെ ഒരു അലിഗേഷൻ എടുത്തിട്ടത് ഏറ്റവും വലിയ തെറ്റ്.

ആ ഇഷ്യൂ ഉണ്ടായ ടൈം നെവിൻ, ഷാനവാസ് മല്ലി ഇല വിഷയത്തിൽ ആദില നെവിനോട് തട്ടി കയറിയപ്പോൾ നെവിൻ പെങ്ങളൂട്ടിക്ക് എന്താ പ്രശ്‌നം എന്ന് തിരിച്ച് ചോദിച്ചതിന് നിന്റെ വൃത്തികെട്ട കാർഡ് എന്നെ കൊണ്ട് പറയിപ്പിക്കണ്ട എന്ന് ഇവൾ പറഞ്ഞു. അവളുടെ കയ്യിൽ നിന്നും പോയതാണ് അത്. അവൾ അതു പറഞ്ഞ ശേഷം നൂറ വരെ അവളോട് ചോയിച്ചു എന്താണ് അങ്ങനെ പറഞ്ഞത് എന്ന്. അവൾക്ക് അപ്പോൾ ഉത്തരമില്ല. ശേഷം, ഷാനവാസിന്റെ കൂടെ അകത്ത് മുറിയിൽ ഞാൻ ഇനി അതു ചോയിച്ചാൽ അങ്ങനെ പറയും എന്ന് അവൾ പറഞ്ഞു. ഷാനവാസ് ആയിട്ട് ഒരിക്കലും ആ കാര്യം എടുത്തിട്ടില്ല. ശേഷം, ഇവൾ നോമിനേഷനിൽ പബ്ലിക്ക് ആയി ഈ വിഷയം എടുത്തിട്ടു. അത് ഷാനവാസ് അല്ല ഇട്ടത്, ഇവൾ പറഞ്ഞത് ആ കമ്മ്യൂണിറ്റി റിപ്രെസെന്റ് ചെയ്യുന്ന ഇവൾക്ക് നാണക്കേട് ഉണ്ടാക്കുകയാണ് നെവിൻ എന്ന്.
അന്ന് എല്ലാരും ഉടക്കി. രാത്രി ഇവൾ പറഞ്ഞത് ശരി ആക്കാൻ ബിന്നി, അനുവിനോടൊക്കെ നെവിന്റെ അപ്രോച് മോശമായ തോന്നുന്നില്ലേ എന്ന് ചോയിച്ചു അവരെ കൊണ്ട് പറയിപ്പിക്കാൻ നടന്നു. ഇവൾ ഒരിക്കലും നെവിനോട് അതു ചോദിച്ചില്ല. പിന്നീട്, ഇവൾ റിയാസ് വന്നപ്പോൾ അനീഷിനെ കൊണ്ട് കുത്തി കുത്തി ഗോസിപ്പ് പറ എന്ന് പറഞ്ഞ് ആ വിഷയം അനീഷിനെ കൊണ്ട് പറയിപ്പിച്ചു. റിയാസ് അതിൽ നെവിനെ സപ്പോർട്ട് ചെയ്യുന്ന ഫീൽ വന്നപ്പോൾ ഇവൾ മലക്കം മറിഞ്ഞു. നെവിനോട് പോയി അവളെ ന്യായീകരിച്ചു സോറി പറഞ്ഞു. ഇന്ന് വീക്കെൻഡ് ഏട്ടൻ എടുത്തു അലക്കും എന്ന് തോന്നിയപ്പോൾ ജയിൽ നോമിനീഷനിൽ അവൾ വീണ്ടും ഇത് എടുത്തു ഇട്ടു.
ബിന്നി, അനു ഉൾപ്പടെ ഇവളുടെ ഇരട്ടത്താപ്പ് പബ്ലിക്ക് ആയി പറഞ്ഞു. നെവിന്റെ സെക്ഷ്വാലിറ്റി പറയിപ്പിക്കാൻ നടന്നത് വരെ ഇവൾ ആണ്. എന്നിട്ട് കയ്യീന്ന് പോയപ്പോൾ ഷാനവാസ് അത്രയും സ്ട്രോങ്ങ് ആയി ഇവൾ ആണ് ആ വിഷയം എടുത്തു ഇട്ടത് എന്ന് പറഞ്ഞപ്പോൾ ഇവൾ ഒറ്റപ്പെടൽ കരച്ചിൽ.
രാത്രി വീണ്ടും അടുത്ത മുന്നേറ്റം.
ഇന്നലെ രാത്രി 3.35 എഎം ലൈവ് ഇവൾ ആ വിഷയം പറയുന്നയത്തിനോടൊപ്പം ഷാനവാസിന്റെ ശ്രദ്ധ മാറ്റാൻ അക്ബർ, ബിന്നി എന്നിവരെ ഇതിൽ എടുത്തിട്ട്.. അവരെ പറ്റി ഈ വിഷയത്തിൽ കുറ്റം പറഞ്ഞു. ഷാനവാസിനോട് ആദില, നൂറ പറഞ്ഞത് ബിന്നി പറഞ്ഞു അയാളോട് എന്തിനാ മിണ്ടുന്ന ഇനി മിണ്ടരുത് എന്ന്, അക്ബറിന് ഇവർ ഷാനവാസിനോട് അടുക്കുന്നത് അസൂയ ആണെന്ന് ".. രാത്രി 4.20വരെ ആ ചർച്ച ലൈവിൽ കണ്ട ആൾ ആണ്.
ഇനി വീക്കെൻഡ് വോട്ട് കിട്ടണ്ട സമയം ഫാമിലി കാർഡ് ഇറക്കും. നമ്മൾക്ക് ആരുമില്ല, കുടുംബമില്ല.. ഏത് ഉമ്മയെ ചെപ്പയ്ക്ക് അടിക്കണം എന്ന് പറഞ്ഞ നൂറ. എന്തേലും കയ്യിൽ നിന്നും പോയി പിടിക്കപ്പെട്ടാൽ പിന്നെ ഒറ്റപ്പെടൽ ഉൾപ്പടെ സകല ടാക്റ്റിക്സ്. പരദൂഷണം, കുശുമ്പ് തുടങ്ങി extreme ലെവൽ ക്യാരക്ഡർ അസാസിനേഷൻ വരെ .സ്വന്തം താല്പര്യങ്ങൾക്ക് പ്രോഗ്രെസീവ് എന്ന് വിളിക്കുന്ന ഏറ്റവും വലിയ റിഗ്രെസീവ് ആയ ആൾ', പോസ്റ്റിൽ പറഞ്ഞു.












Click it and Unblock the Notifications