'സുധി മരിച്ച ശേഷം രേണുവിനെ വീട്ടിൽ കയറ്റിയില്ല, സെലിബ്രിറ്റി ആയപ്പോൾ മരുമോളോട് ഭയങ്കര സ്നേഹം', വിമർശനം
ഒരു മാസം ബിഗ് ബോസ് ഹൗസില്‍ മത്സരിച്ച ശേഷമാണ് രേണു സുധി ഷോ ക്വിറ്റ് ചെയ്യുന്നത്. പുറത്ത് എത്തിയ ശേഷം ആല്‍ബം ഷൂട്ടും ഉദ്ഘാടനങ്ങളും വിദേശയാത്രയുമൊക്കെയായി രേണു തിരക്കിലാണ്. ബിഗ് ബോസില്‍ നിന്ന് പുറത്ത് എത്തിയതിന് പിന്നാലെ രേണു തന്റെ ആദ്യത്തെ വിദേശയാത്രയും നടത്തി. ദുബായിലേക്കാണ് ഒരു പ്രമോഷന്റെ ഭാഗമായി രേണു സുധി പോയിരുന്നത്.
അടുത്തത് ബഹ്‌റൈനിലേക്കാണ് രേണു സുധിയുടെ യാത്ര. അതിനിടെ കഴിഞ്ഞ ദിവസം ഒരു പരിപാടിക്കായി കൊല്ലത്ത് എത്തിയ രേണു കൊല്ലം സുധിയുടെ വീട്ടില്‍ പോയ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കൊല്ലം സുധിയുടെ അമ്മ രേണുവിനെ കെട്ടിപ്പിടിക്കുന്നതും ഉമ്മ കൊടുക്കുന്നതുമൊക്കെ വീഡിയോയില്‍ കാണാം.
അല്‍പനേരം ആ വീട്ടില്‍ ചെലവഴിച്ച രേണു, കൊല്ലം സുധിയുടെ പഴയ ഫോട്ടോകളുളള ആല്‍ബം കണ്ട് കണ്ണീരണിയുകയും ചെയ്തു. ഇത് നാടകമാണെന്ന് വിമര്‍ശിച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നിട്ടുണ്ട്. ക്യാമറയ്ക്ക് വേണ്ടിയുളള പ്രകടനം മാത്രമാണെന്നും കൊല്ലം സുധിയുടെ മരണശേഷം രേണു ആ കുടുംബത്തെ തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും ആക്ഷേപിക്കുന്നവരും ഉണ്ട്.

അതേസമയം കൊല്ലം സുധിയുടെ മരണശേഷം രേണുവിനെ കടിച്ച് കീറാൻ നടന്നവർക്കൊപ്പം നിന്നവർ അവർ ഒരു സെലിബ്രിറ്റി ആയതിന് ശേഷം ഇപ്പോൾ കെട്ടിപ്പിടിക്കുകയും സ്നേഹം കാണിക്കുകയും ചെയ്യുന്നു എന്നും ആരോപിക്കുന്നവരുണ്ട്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കുറിപ്പ് വായിക്കാം:
'ചേർത്ത് നിർത്തേണ്ട സമയത്ത് അവർ അവളെ കടിച്ചു കീറാൻ നടന്നവർക്കൊപ്പമായിരുന്നു.. അതിനെയെല്ലാം അതിജീവിച്ച് ഇന്നവൾ ഒരു സെലിബ്രിറ്റി ആയപ്പോൾ മരുമോളോട് ഭയങ്കര സ്നേഹം. രേണു സുധി കൊല്ലം സുധിയുടെ വീട്ടിൽ പോയ വീഡിയോ കണ്ടു. സുധി മരിച്ച ശേഷം ആദ്യമായാണ് അവൾ ആ വീട്ടിൽ പോകുന്നത്. കയറ്റിയിട്ടില്ല എന്ന് പറയുന്നതാകും ശെരി. അവൾ ഒരു പാവം പെണ്ണ് ആയതുകൊണ്ട് അവിടെ ഒരു പ്രോഗ്രാമിന് പോയപ്പോൾ അവിടെ കൂടെ കേറി.
എന്താ സ്നേഹം മരുമോളോട്. കെട്ടിപിടിക്കുന്നു ഉമ്മ വെക്കുന്നു, പൊട്ടികരയുന്നു, ചേർത്ത് പിടിക്കുന്നു ഒരു ബഹളം തന്നെ..
മകന്റെ ഭാര്യയെ അവർക്ക് അംഗീകരിക്കാൻ അവൾ ബിഗ്‌ബോസ്സ് താരമാക്കേണ്ടി വന്നു.. അറിയിപ്പെടുന്ന സെലിബ്രിറ്റി ആകേണ്ടി വന്നു അവക്ക് കൂടി സ്വാതന്ത്ര്യമുള്ള വീട്ടിലേക്ക് കേറാൻ..
കടിച്ചു കീറാൻ ചുറ്റും കൂടിയ ചെന്നായ്ക്കളോട് ഒറ്റക്ക് അവൾ പോരാടിയപ്പോൾ അവൾക്കൊപ്പം ആരുമുണ്ടായില്ല.. ഇന്നവൾ അതെല്ലാം അതിജീവിച്ച് ഒരു വിജയിയായി തിരിച്ചെത്തിയപ്പോൾ ആഘോഷമാക്കാൻ എല്ലാവരും എത്തി. ഇതാണ് മനുഷ്യൻ.. കയ്യിൽ കാശുണ്ടോ നിങ്ങൾ ആരാണെന്നോ എന്താണെന്നോ പോലും നോക്കാതെ എല്ലാരും നിങ്ങളെ ബഹുമാനിക്കും.. കാശില്ലാത്തവന് പട്ടിടെ വില പോലും ഉണ്ടാകില്ല..'












Click it and Unblock the Notifications