ഹൻസിക കൃഷ്ണയ്ക്കെതിരെ സ്റ്റോറി; റിയാസ് സലീമിനെതിരെ അഹാന കൃഷ്ണ, 'ഇങ്ങനെ തരംതാഴരുത്'
കൊച്ചി: ഇൻസ്റ്റഗ്രാമിൽ വളരെ അധികം സജീവമാണ് നടൻ കൃഷ്ണ കുമാറിന്റെ ഇളയ മകളായ ഹൻസിക കൃഷ്ണ. കോളേജ് വിദ്യാർത്ഥിയായ ഹൻസികയുടെ ഇൻസ്റ്റ വീഡിയോകൾക്ക് ആരാധകർ ഏറെയാണ്. നിമിഷ നേരം കൊണ്ടാണ് താരത്തിന്റെ വീഡിയോകൾ വൈറലാകാറുള്ളത്.
കോളേജിൽ പോകാൻ തുടങ്ങിയതോടെ കോളേജിലെ സുഹൃത്തുക്കൾക്കൊപ്പമുള്ള വിശേഷങ്ങളും വീഡിയോകളുമെല്ലാം ഹൻസിക പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോയ്ക്കെതിരെ ബിഗ് ബോസ് താരം റിയാസ് സലീം രംഗത്തെത്തിയിരിക്കുകയാണ്. തെറ്റിധരിച്ചതാണെന്ന് മനസിലായതോടെ റിയാസ് തന്റെ പോസ്റ്റ് ഡിലീറ്റ് ചെയ്തു. എന്നാൽ റിയാസിന്റെ പ്രതികരണത്തിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഹൻസികയുടെ സഹോദരിയും നടിയുമായ റിയാസ് സലീം.

ഹൻസികയും സുഹൃത്തുക്കളും ഹോമോഫോബിക് ആയി വീഡിയോയിൽ സംസാരിക്കുന്നു എന്ന നിലയിലാണ് റിയാസ് സലീം പ്രതികരിച്ചത്. ഇത്തരത്തിൽ ഹോമോഫോബിക് ആയി സംസാരിക്കുകയെന്നത് സോഷ്യൽ മീഡിയയിൽ സ്റ്റാറ്റസ് ഉയർത്താൻ സഹായിക്കുമെന്ന് ഇപ്പോഴത്തെ കുട്ടികൾ തെറ്റിധരിക്കുന്നുവെന്നാണ് സ്റ്റോറിയിൽ പങ്കിട്ട വരികളിൽ പറയുന്നത്. എന്നാൽ ഹൻസിക വീഡിയോയിൽ പറഞ്ഞത് റിയാസ് തെറ്റിധരിക്കുകയായിരുന്നു. ഇത് തിരിച്ചറിഞ്ഞതോടെ ആ സ്റ്റോറി റിയാസ് ഡിലീറ്റ് ചെയ്തിട്ടുണ്ട്.
അതേസമയം റിയാസിന്റെ സ്റ്റോറി ചീപ്പ് പബ്ലിസിറ്റിയാണെന്ന് അഹാന കുറിച്ചു. ശ്രദ്ധ കിട്ടാൻ വേണ്ടി, 18കാരിയായ ഒരു കോളേജ് വിദ്യാർത്ഥിനിയെയും അവളുടെ നിഷ്കളങ്കരായ സുഹൃത്തുക്കളെയും വലിച്ചിഴച്ചു കൊണ്ട് ചീപ്പ് പബ്ലിസിറ്റി ആഗ്രഹിക്കുന്നത് തീർത്തും തരംതാഴലാണ്', പോസ്റ്റിൽ അഹാന പറഞ്ഞു.
അതിനിടെ നടൻ കൃഷ്ണകുമാറിന്റെ ഒരു വീഡിയോയ്ക്കെതിരേയും റിയാസ് സലീം രംഗത്തെത്തിയിരുന്നു. തൊട്ടുകൂടായ്മയേയും ജാതീയതയേയും അഭിമാനമായി സംസാരിക്കുന്ന കൃഷ്ണകുമാറിന്റെ വീഡിയോയ്ക്കെതിരെയായിരുന്നു റിയാസിന്റെ വിമർശനം. പണ്ട് കാലത്ത് ജാതി വ്യവസ്ഥയുടെ ഭാഗമായി പിന്നാക്ക ജാതിക്കാര്‍ക്ക് മണ്ണില്‍ കുഴി കുത്തി ഭക്ഷണം നല്‍കിയിരുന്ന രീതിയെ ആയിരുന്നു കൃഷ്ണകുമാർ പുകഴ്ത്തിയത്. വീട്ടിൽ പണിക്ക് വന്നിരുന്ന താഴ്ന്ന ജാതിയിലുള്ളവർക്ക് കുഴി കുത്തി ഭക്ഷണം കൊടുത്തിരുന്നുവെന്നും അതൊക്കെ തന്റെ നല്ല ഓർമകളാണെന്നുമൊക്കെയാണ് വീഡിയോയിൽ കൃഷ്ണ കുമാർ പറഞ്ഞത്.
'അസമത്വത്തെക്കുറിച്ച് ഇത്രയും നൊസ്റ്റാൾജിയ വരുന്നതൊക്കെ ചിന്തിച്ച് നോക്കൂ. ജാതീയതയിലേക്കുള്ള, പുറകിലേക്കുള്ള ആ ടൈം ട്രാവല്‍ ഷോ കാണാന്‍ എനിക്കല്‍പ്പം പോപ്‌കോണ്‍ തരൂ, എന്നായിരുന്നു വീഡിയോ പങ്കുവച്ചു കൊണ്ട് റിയാസ് സലീം കുറിച്ചത്. അതേസമയം റിയാസ് സലീം മാത്രമല്ല നിരവധി പേർ കൃഷ്ണകുമാറിനെതിരെ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications