Get Updates
Get notified of breaking news, exclusive insights, and must-see stories!

അഹാനയ്ക്ക് വിവാഹം? വരന്‍ അന്യമതസ്ഥനോ: കൃഷ്ണകുമാർ നടത്തിയ പരമാർശങ്ങളില്‍ ചർച്ച

ദിയ കൃഷ്ണയുടെ സ്ഥാപനവുമായി ബന്ധപ്പെട്ട പരാതിയില്‍ വിശദമായ അന്വേഷണം നടത്തിയതോടെ മുന്‍ ജീവനക്കാരികളെ പ്രതിസ്ഥാനത്ത് നിർത്തുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്. നികുതിവെട്ടിക്കാനായി തങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം വാങ്ങാന്‍ ദിയ കൃഷ്ണ നിർദേശിക്കുകയായിരുന്നുവെന്ന ആരോപണം മുന്‍ ജീവനക്കാരികള്‍ ഉയർത്തിയിരുന്നെങ്കിലും അന്വേഷണത്തില്‍ ഇത് ശരിയല്ലെന്ന തരത്തിലുള്ള കണ്ടത്തലുകളാണ് ഉണ്ടായിരിക്കുന്നത്.

അന്വേഷണത്തിന്റെ ഭാഗമായി മുന്‍ ജീവനക്കാരികളോട് സ്റ്റേഷനില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും അവർ ഇതുവരെ അതിന് തയ്യാറായിട്ടില്ല. ജീവനക്കാരികളെ തട്ടിക്കൊണ്ടുപോയെന്ന ആരോപണവും അടിസ്ഥാന രഹിതമാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും ഇതിനിടെ പുറത്ത് വന്നതും കൃഷ്ണകുമാറിനും ദിയ കൃഷ്ണയ്ക്കും സഹായകമായി. എങ്കിലും ജീവനക്കാരികളെ തട്ടിക്കൊണ്ടു പോയെന്ന കേസിൽ കൃഷ്ണ കുമാറും ദിയയും മുൻകൂർ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ഹർജി പരിഗണിക്കുന്നത് അടുത്ത മാസം 18 ലേക്ക് മാറ്റിയിരിക്കുകയാണ് കോടതി.

ahaana

ദിയ കൃഷ്ണക്കും കുടുംബത്തിനുമെതിരെ പെണ്‍കുട്ടികള്‍ ഉയർത്തിയ മറ്റൊരു ആരോപണം ജാതിഅധിക്ഷേപ ആരോപണമായിരുന്നു. ഇതിനും ദിയയും കൃഷ്ണകുമാറും മറുപടി നല്‍കിയിട്ടുണ്ട്. ഈ മറുപടിക്ക് ഇടയില്‍ കൃഷ്ണകുമാർ നടത്തിയ ഒരു പരാമർശം മൂത്ത മകള്‍ അഹാന കൃഷ്ണയുമായി ബന്ധപ്പെടുത്തി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ചയായിരിക്കുകയാണ്.

'രാഷ്ട്രീയം അടക്കമുള്ള പല കാരണങ്ങളാളും ഞങ്ങളോട് ഇഷ്ടമുള്ളവരും ഇഷ്ടമില്ലാത്തവരുമുണ്ട്. പക്ഷെ ഈ കാര്യത്തിൽ ജാതി അധിക്ഷേപ ആരോപണം വന്നപ്പോൾ ജനം ഇത്രയും പക്വതയോടെ കമന്റിടുമെന്ന് ഞാൻ വിചാരിച്ചില്ല. ഈ സംഭവം പോലും ഒരു ബെഞ്ച് മാർക്ക് ആകാൻ സാധ്യതയുണ്ട്. പിടിക്കപ്പെട്ട് കഴിഞ്ഞാൽ എളുപ്പം എടുത്തിടാവുന്ന രണ്ട് കാര്യങ്ങളാണ് സ്ത്രീ വിഷയവും ജാതി കാർഡും.' എന്നായിരുന്നു കൃഷ്ണകുമാർ പറഞ്ഞത്.

ഞാൻ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച തിരുവനന്തപുരം സെൻട്രല്‍ മണ്ഡലത്തിലെ ഒരു മേഖലയാണിത്. ഇവരെല്ലാം ക്രിസ്ത്യൻ വിശ്വാസികളാണെന്നും എനിക്കറിയാം. ഇലക്ഷനിൽ തോറ്റെങ്കിലും ആ മണ്ഡലത്തിൽ പ്രവർത്തിക്കാന്‍ എനിക്ക് ആ​ഗ്രഹമുണ്ടായിരുന്നു. അവിടത്തെ ആൾക്കാരുമായി നല്ല ബന്ധമാണ്. ജോലിക്കെടുക്കുമ്പോൾ ആ കുട്ടികളുടെ മതവും ജാതിയും എനിക്കും എന്റെ മക്കൾക്കും നല്ലത് പോലെ അറിയാം. ഇങ്ങനെ ജാതി നോക്കുന്നവരാണെങ്കില്‍ അവരെ എടുക്കേണ്ട ആവശ്യം ഞങ്ങള്‍ക്കുണ്ടോ?

ഞാനും എന്റെ ഭാര്യയും രണ്ട് ജാതിയാണ്. എന്റെ മകൾ കല്യാണം കഴിച്ചത് വേറൊരു ജാതിയിൽ നിന്നാണ്. എന്റെ മൂത്ത മകൾ കല്യാണം കഴിക്കുന്നത് വേറെ മതത്തിൽ നിന്നാണെന്ന് കേൾക്കുന്നു. എന്നെ ഒരിടത്തും ബാധിക്കാത്ത കാര്യങ്ങളാണിത്. ന്റെ മകൾ ഒരു സ്ത്രീയായത് കൊണ്ട് ഇത്രയും അനുഭവിക്കുന്നു. ഞാനായിരുന്നെങ്കിൽ കഥ എന്തായേനെ. ഇത്രയും കാലമായി പീഡിപ്പിക്കുന്നു എന്ന് പറഞ്ഞേനേയെന്നും കൃഷ്ണകുമാർ നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഈ അഭിമുഖത്തിലെ 'മൂത്ത മകൾ കല്യാണം കഴിക്കുന്നത് വേറെ മതത്തിൽ നിന്നാണെന്ന് കേൾക്കുന്നു' എന്ന പരാമർശത്തെ ചൊല്ലിയാണ് കമന്റ് ബോക്സിലും സോഷ്യല്‍ മീഡിയയിലും ചില ചർച്ചകള്‍ ഉയർന്ന് വരാന്‍ തുടങ്ങിയിരിക്കുന്നത്. മകളുടെ റിലേഷനെക്കുറിച്ച് പറഞ്ഞതാണോ അതോ പൊതുവില്‍ പറഞ്ഞപ്പോള്‍ ആ തരത്തില്‍ ആയിപ്പോയതാണോ എന്ന തരത്തിലുള്ള ചോദ്യങ്ങളാണ് ആളുകള്‍ ഉയർത്തുന്നത്.

എന്തായാലും അഹാനയോ മറ്റുള്ളവരുടെ താരത്തിന്റെ വിവാഹത്തെക്കുറിച്ച് ഇതുവരെ കാര്യമായ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. അതേസമയം, നാന്‍സി റാണിയായി അഹാനയുടേതായി അടുത്തതായി പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന പടം. ചിത്രീകരണം പൂർത്തിയായ സിനിമയാണെങ്കിലും ചില വിവാദങ്ങളിലും കേസുകളിലും അകപ്പെട്ടതിനാല്‍ സിനിമയുടെ റിലീസ് അനിശ്ചിതമായി നീണ്ടുപോയിക്കൊണ്ടിരിക്കുകയാണ്.

സിനിമയുടെ പ്രമോഷൻ പരിപാടികൾക്ക് നടി അഹാന സഹകരിക്കുന്നില്ലെന്ന ആരോപണവുമായി ചിത്രത്തിന്റെ സംവിധായകന്‍ ജോസഫ് മനു ജെയിംസിന്റെ ഭാര്യ നൈന രംഗത്ത് എത്തിയതാണ് വിവാദങ്ങളുടെ തുടക്കം. ഇതോടെ വിഷയത്തില്‍ ശക്തമായ മറുപടിയുമായി അഹാനയും മുന്നോട്ട് വന്നു. സംവിധായകൻ സെറ്റിൽ മദ്യപിച്ച് വരികയും ചില സഹ സംവിധായകർക്കൊപ്പം സെറ്റിലിരുന്ന് മദ്യപിക്കുന്നതും പതിവായിരുന്നു. എന്താണ് നടക്കുന്നതെന്ന് പോലും ആര്‍ക്കും അറിവുണ്ടായിരുന്നില്ലെന്നും അഹാന പറഞ്ഞു.

നൈന തന്റെ അമ്മയെ ഫോണിൽ വിളിച്ച് ഞാന്‍ ഒട്ടും പ്രഫഷണലല്ല എന്ന് പറഞ്ഞു. ഇതിനു മറുപടി പറഞ്ഞ തന്റെ അമ്മയോട് 'എൻ്റെ ഭർത്താവ് മദ്യം മാത്രമേ ഉപയോഗിക്കുന്നുള്ളൂ, നിങ്ങളുടെ മകൾ മയക്കുമരുന്നിന് അടിമയാണ്' എന്നുവരെ നൈന പറഞ്ഞു. തന്നെക്കുറിച്ച് ഇല്ലാക്കഥ പറഞ്ഞു പരത്തിയെന്നത് സംവിധായകൻ തുറന്നു പറയുന്ന വോയിസ് റെക്കോർഡ് തന്റെ പക്കലുണ്ടെന്നും അഹാന വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+