'വിഷമം ഉണ്ട്, എങ്കിലും അമ്മു തന്ന വാക്ക് വിശ്വസിക്കുന്നു'; അഹാനയോട് ആരാധകർ
സോഷ്യൽ മീഡിയ നിറയെ ഇപ്പോൾ ദിയ കൃഷ്ണയും ഭർത്താവ് അശ്വിനും ഹണിമൂണിനായി ബാലിക്ക് പോയ വിശേഷങ്ങളാണ്. ദിയയും അശ്വിനും മാത്രമല്ല, ദിയയുടെ കുടുംബവും ബാലിക്ക് പോയിരുന്നു. ഇതെന്താ മിഥുനം സ്റ്റൈൽ ഹണിമൂണാണോ എന്ന് ചോദിച്ച് നിരവധി പേർ പരിഹരിസിച്ചിരുന്നു. ഈ പരിഹാസങ്ങൾക്ക് സിന്ധു കൃഷ്ണ മറുപടി നൽകിയിരുന്നു. ദിയയും അശ്വിനും ഹണിമൂണിന് പോയപ്പോൾ തങ്ങൾ പിന്നാലെ പോയതല്ലെന്നും ഇത് തങ്ങൾ നേരത്തെ തീരുമാനിച്ച ഫാമിലി ട്രിപ്പാണെന്നും സിന്ധു പറഞ്ഞു.
ബാലി യാത്രക്കിടെ പങ്കുവെച്ച ഒരു കുറിപ്പിൽ സിന്ധു അഹാനയെക്കുറിച്ച് പറഞ്ഞിരുന്നു. അമ്മൂ, എല്ലാവർക്കും നിന്നെ പോലെ ഒരു കുട്ടിയുണ്ടാവണം. ജീവിതത്തിലേക്ക് ഒരുപാട് സന്തോഷം തന്ന കുട്ടിയാണ് നീ, എന്ന സിന്ധു കുറിച്ചത്.

ആയിരം പടികളിൽ ഓരോന്നും പതുക്കെ കയറുമ്പോൾ നീ എന്റെ ഒപ്പം നിന്നു. വീഴുമെന്ന് തോന്നിയപ്പോഴൊക്കെ പുറകിൽ താങ്ങായി നീ ഉണ്ടായിരുന്നു, കടൽത്തിരകളിൽ നിൽക്കുമ്പോൾ നീയെന്നെ മുറുക്കി പിടിച്ചു, ജീവിതം മുഴുവൻ ഓർമകൾ ഉണ്ടാക്കി എന്നാണ് സിന്ധു കുറിച്ചത്.
കുടുംബം സോഷ്യൽ മീഡിയയിൽ സജീവമായതിനാൽ ബാലി യാത്രയിലെ വിശേഷങ്ങൾ സിന്ധുവും ദിയയും ഇഷാനിയുമൊക്കെ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ അഹാന മാത്രം കാര്യമായി ഒന്നും പങ്കുവെച്ചില്ല. അഹാന ഇടുന്ന വീഡിയോയ്ക്ക് ധാരാളം ആരാധകർ ഉണ്ട്.
കാര്യങ്ങൾ കൃത്യമായി ഉൾക്കൊള്ളിച്ച് മാത്രമെ അഹാമ പങ്കുവെയ്ക്കാറുള്ളു, ബാലി യാത്രയുടെ വിശേഷം അഹാന വീഡിയോ ഇടുമ്പോൾ കാണാമെന്ന് ആഗ്രഹിച്ച പലർക്കും ഇത് വിഷമമായി. വെറും മൂന്ന് മിനിട്ടുള്ള വീഡിയോ ആണ് താരം പങ്കുവെച്ചത്. ക്ഷമിക്കണം, ഇത്തവണ വ്ലോഗില്ല, അടുത്തവണ തീർച്ചയായും ഉണ്ടാവും പ്രോമിസ് എന്നാണ് ഷോർട്ട് വീഡിയോ പങ്കുവെച്ച്. നിരവധി പേരാണ് കമന്റുമായി എത്തുന്നത്.
നിങ്ങൾ ആ നിമഷത്തിൽ ജീവിച്ചെന്ന് തോന്നുന്നു, അതാവാം വീഡിയോ ഇല്ലാത്തത്. സാധരാണ വ്‌ലോഗിനെക്കളും എനിക്ക് ഇത് ഇഷ്ടമായി, നിങ്ങൾ ആ നിമിഷത്തിൽ ജീവിക്കുകയായിരുന്നു, അഹാന ചേച്ചിയുടെ വ്‌ലോഗ് കാണാൻ കാത്തിരിക്കുകയാണ്. ഇല്ലെന്ന് പറഞ്ഞപ്പോൾ വിഷമമായി, 3 മിനിറ്റ് തന്നെ ധാരാളം ഒരു വ്‌ലോഗ് കണ്ടതിനെക്കൾ രസം, എന്നിങ്ങനെ പോകുന്നു കമന്റുകൾ.
അതേ സമയം സിന്ധു കൃഷ്ണയും ദിയയുമൊക്കെ വ്‌ലോഗ് പങ്കുവെച്ചിട്ടുണ്ട്. ബാലിയിലെ ഓരോ വിശേഷങ്ങളും ഇവർ പങ്കുവെച്ചിട്ടുണ്ട്. അതേ സമയം താൻ വ്‌ലോഗ് എടുക്കുന്നില്ലെന്ന വിചാരിച്ചതാണ് അശ്വിൻ നിർബന്ധിച്ചത് കൊണ്ടാണ് എടുത്തതെന്ന് ദിയ പറഞ്ഞിരുന്നു. സെപ്റ്റംബർ അഞ്ചിനായിരുന്നു ദിയയുടെ വിവാഹം. വളരെ കുറച്ച് പേർ മാത്രമാണ് വിവാഹത്തിന് പങ്കെടുത്തത്. ദിയയും അശ്വിനും പ്രണയത്തിലായിരുന്നു.












Click it and Unblock the Notifications