Get Updates
Get notified of breaking news, exclusive insights, and must-see stories!

അടുത്ത വിവാഹം എന്റേത്;കല്യാണം കഴിച്ചാലേ ബന്ധം പവിത്രമാകൂയെന്ന് കരുതുന്നില്ല..നിമിഷ് രവിയെ കുറിച്ചും അഹാന കൃഷ്ണ

സോഷ്യൽ മീഡിയയ്ക്ക് വളരെ സുപരിചിതരാണ് നടൻ കൃഷ്ണകുമാറിന്റെ മക്കളും ഇൻഫ്ലുവൻസർമാരുമായ അഹാന, ദിയ , ഇഷാനി, ഹൻസിക എന്നിവർ. സ്വന്തം വീട്ടിലെ കാര്യങ്ങളെന്ന പോലെ ഇവരുടെ വിശേഷങ്ങളെല്ലാം ആരാധകർക്ക് അറിയാം. അടുത്തിടെയാണ് കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളായ ദിയ കൃഷ്ണയുടെ വിവാഹം കഴിഞ്ഞത്. വീട്ടിലെ ആദ്യ വിവാഹം കുടുംബം നന്നായി ആഘോഷിച്ചിരുന്നു. വളരെ കുറച്ച് പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ളതായിരുന്നു ചടങ്ങെങ്കിലും ആട്ടും പാട്ടുമൊക്കെയായി ആഘോഷപൂർവ്വം ചടങ്ങുകൾ കൊണ്ടാടിയിരുന്നു. ഈ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കിടുകയും ചെയ്തിരുന്നു.

ദിയയ്ക്ക് ഇപ്പോൾ ഒരു കുഞ്ഞ് പിറന്നു. ഇപ്പോൾ കുഞ്ഞിന്റെ വിശേഷങ്ങളാണ് താരകുടുംബം പങ്കിടാറുള്ളത്. ഈ വീഡിയോകൾക്കെല്ലാം താഴെ സ്ഥിരമായി വരുന്നൊരു ചോദ്യമുണ്ട്. നടി കൂടിയായ അഹാന കൃഷ്ണയുടെ വിവാഹം എപ്പോഴാണ് എന്നാണ് ആരാധകർക്ക് അറിയേണ്ടത്. അഹാനയാണ് മൂത്ത മകൾ എന്നിരിക്കെ എന്തുകൊണ്ടാണ് മകളെ വിവാഹം കഴിപ്പിക്കാത്തത് എന്ന ചോദ്യം കൃഷ്ണകുമാറിനോടും ഭാര്യ സിന്ധുവിനോടും ആരാധകർ ചോദിച്ചിട്ടുണ്ട്. എന്തായാലും വിവാഹക്കാര്യം സംബന്ധിച്ച ചോദ്യങ്ങളോട് ഇപ്പോൾ ആദ്യമായി പ്രതികരിക്കുകയാണ് അഹാന. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

ahan2

വീട്ടിൽ ഒരു കല്യാണം കഴിഞ്ഞു, അടുത്തത് ആരാണ് എന്നായിരുന്നു ചോദ്യം. ഇതിന് അടുത്തത് സ്വാഭാവീകമായിട്ടും താൻ ആയിരിക്കണമല്ലോയെന്ന് അഹാന മറുപടി നൽകി. ' ഇഷാനി എന്നേക്കാളും അഞ്ച് വയസ് ഇളയതാണ്. അവൾ ഈ അടുത്ത് ഒരു വീഡിയോയിൽ പറയുകയും ചെയ്തു എനിക്ക് കല്യാണം കഴിക്കാനൊന്നും താല്പര്യമില്ല. അതുകൊണ്ട് എനിക്ക് തോന്നുന്നു അടുത്ത ഒരു അഞ്ച് വർഷത്തേയ്ക്ക് ഇഷാനിക്ക് അങ്ങനെയൊരു തോട്ട് തീരെ മനസ്സിൽ വരുമെന്ന് തോന്നുന്നില്ല. അവൾക്ക് പൊതുവ അതിനോടൊന്നും ഇപ്പോൾ താല്പര്യമില്ല. അതുകൊണ്ടുതന്നെ സ്വഭാവീകമായും അടുത്തത് ഞാനായിരിക്കും. അത് ടൈം ആയതു കൊണ്ടല്ല. ഇപ്പോ ചിന്തിക്കാവുന്ന കാര്യങ്ങളാണ്,

ഉടനേ എന്നു പറഞ്ഞാൽ മേ ബി ഒരു ഒരു ഒന്നൊന്നര വർഷത്തിൽ. ശരിക്കും സമയമായി എന്നതുകൊണ്ടോ, പ്രായമായി എന്നതുകൊണ്ടോ അല്ല. കല്യാണം കഴിച്ചാലേ ഒരു ബന്ധം പവിത്രമായ ഒരു ബന്ധമാവുകയുള്ളൂ എന്ന് വിശ്വസിക്കുന്ന ഒരാളല്ല ഞാൻ, എന്റെ പേഴ്സണൽ അഭിപ്രായം പറയുകയാണ്', അഹാന പറഞ്ഞു.

സ്വഭാവികമായും അഹാനയുടെ വരൻ ആരായിരക്കും എന്ന ചോദ്യം ആരാധകർ ഉയർത്തുന്നുണ്ട്. അടുത്ത സുഹൃത്തും സിനിമാറ്റോഗ്രാഫറുമായ നിമിഷ് രവിയുമായി അഹാന പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ നേരത്തേ തന്നെ ഉയർന്നിരുന്നു. ഇതിനോട് പക്ഷെ അഹാന ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം അഭിമുഖത്തിൽ നിമിഷിനെ കുറിച്ച് ചോദ്യമുയർന്നു. അഹാനയുടെ ഈ വേവ്ലെങ്തിൽ തന്നെ ചിന്തിക്കുന്ന ആളാണോ നിമിഷ് എന്ന ചോദ്യത്തിന് നിമിഷ് എന്റെ കൂട്ടുകാരനാണ് എന്നാണ് അഹാന പറഞ്ഞു. എന്റെ മ്യൂസിക് വീഡിയോ ഒക്കെ ഷൂട്ട് ചെയ്യുന്ന എന്റെ അടുത്ത കൂട്ടുകാരൻ', അഹാന പറഞ്ഞു. നേരത്തേ തന്റെ മൂത്ത മകളെ വിവാഹം കഴിക്കുന്നത് ഒരു അന്യമതസ്ഥനാണെന്ന് കേട്ടതായി കൃഷ്ണകുമാർ പറഞ്ഞിരുന്നു. എന്നാൽ ഇതിനോട് അഹാന പ്രതികരിച്ചിരുന്നില്ല.

ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലൂടെയാണ് അഹാന അഭിനയ രംഗത്തേക്ക് കടക്കുന്നത്. പിന്നീട് ചെറുതം വലുതുമായ റോളുകൾ ചെയ്തെങ്കിൽ നടി ഇപ്പോൾ സിനിമയിൽ സജീവമല്ല. സോഷ്യൽ മീഡിയ താരം കൂടിയായ അഹാന ഇപ്പോൾ അമ്മയ്ക്കും സഹോദരിമാർക്കുമൊപ്പം ചേർന്ന് പുതിയ ബിസിനസ് സംരംഭം ആരംഭിച്ചിരുന്നു. അഹാദിഷിക എന്ന പേരിൽ സാരി ബിസിനസ് ആണ് നടി ആരംഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+