ദിയ കൃഷ്ണയെ അഹാന ഒഴിവാക്കി? വിൽക്കുന്നത് ഉടുത്ത സാരി? മറുപടി.. 'കിണ്ണം കാച്ചിയ ബുദ്ധിയെന്ന് സായ് കൃഷ്ണ'
നടി അഹാന കൃഷ്ണയും അമ്മ സിന്ധു കൃഷ്ണയും സഹോദരിമാരായ ഇഷാനിയും ഹൻസികയും ചേർന്ന് പുതിയൊരു സാരി ബിസിനസ് ആരംഭിച്ചിരിക്കുകയാണ്. അഹാദിഷിക എന്ന പേരിൽ തുടങ്ങിയ സംരംഭം ഇതിനോടകം തന്നെ ചർച്ചയായി കഴിഞ്ഞു. എന്നാൽ ബിസിനസ് കൺസെപ്റ്റിനെ വിമർശിച്ചും ചിലർ എത്തി. സാധാരണക്കാർക്ക് താങ്ങാൻ പറ്റാത്ത വിലയാണ് സാരികൾക്ക് എന്നാണ് ആക്ഷേപം. ഇപ്പോഴിതാ ഈ ചർച്ചകളിൽ പ്രതികരിച്ചെത്തിയിരിക്കുകയാണ് ബിഗ് ബോസ് താരവും യുട്യൂബറുമായ സായ് കൃഷ്ണ. സീക്രട്ട് ഏജന്റ് എന്ന യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നത് ഇങ്ങനെ
'സിന്ധു കൃഷ്ണയും മൂന്ന് മക്കളും ചേർന്ന് പുതിയ ബിസിനസ് ആരംഭിച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ചുള്ള വീഡിയോ കഴിഞ്ഞ ദിവസം ഇവർ പേജിൽ പോസ്റ്റ് ചെയ്തിരുന്നു. കടുത്ത വിമർശനമാണ് അതിനെതിരെ ഉയർന്നത്. സാധാരണക്കാർക്ക് താങ്ങാൻ പറ്റുന്നതല്ല ഇവർ വിൽക്കുന്ന സാരികൾ എന്നാണ് വിമർശനം. ഇവർ ഇവരുടെ സോഷ്യൽ മീഡിയ ഫെയിം ഉപയോഗിക്കുകയാണ് ബേസിക്കലി ചെയ്യുന്നത്. സാധാരണക്കാരല്ലേ ഇവരുടെ ഓഡിയൻസ് അപ്പോൾ അവർക്കും ഉപയോഗപ്പെടുത്താൻ കഴിയേണ്ട എന്ന ചോദ്യം റെലവന്റ് ആണ്. എന്നാൽ അവരുടെ ബിസിനസ് പ്ലാൻ വേറെയാണെങ്കിൽ നമ്മുക്ക് അതിനെ കുറിച്ച് ഒന്നും പറയാനില്ല.

അവർ പറഞ്ഞിരിക്കുന്നത് എക്ലൂസിവ് സാധനങ്ങൾ വിൽക്കുമെന്നാണ്. അതായത് അവർ യാത്ര ചെയ്യുമ്പോൾ അവർക്ക് ഇഷ്ടപ്പെട്ട സാരികൾ വാങ്ങുമ്പോൾ അതിനൊപ്പം നാലഞ്ച് സാരികൾ വാങ്ങുമെന്നാണ് പറഞ്ഞത്. ഇവരുടെ ഫ്ലേവേഴ്സ് ആന്റ് ടേസ്റ്റിന് അനുസരിച്ച് വാങ്ങുന്നു, കൂട്ടത്തിൽ നാലഞ്ചണ്ണം കൂടി വാങ്ങുന്നു. അവർ എബൗവ് ആവറേജ് ലിവിങ് സ്റ്റൈലുള്ളവരാണ്. അവർ ഫങ്ഷനൊക്കെ പോകുമ്പോൾ ഉപയോഗിക്കുന്ന സാരിയാണ് പറയുന്നത്. ആ സാരികൾക്ക് സ്വാഭാവികമായും റേറ്റ് വരും.
അവർ യാത്ര പോകുമ്പോൾ എടുക്കുന്ന സാരി , അതിനൊപ്പം നാലഞ്ചണ്ണം കൂടി വാങ്ങുമ്പോൾ ലാഭത്തിൽ കിട്ടും, അതിലൊന്നിട്ട് ഏതെങ്കിലും ഫങ്ഷന് പോയാൽ പ്രമോഷനായി. കൂട്ടത്തിലത് വിറ്റും പോയാൽ ട്രാവൽ എക്സ്പെക്സൻസും കിട്ടി ലാഭവുമായി.കോൺസെപ്റ്റ് മികച്ചതാണ്. എന്തായാലും നിരവധി പേരാണ് വീഡിയോക്ക് താഴെ ചോദ്യം ഉയർത്തുന്നത്.
ലിമിറ്റഡ് പീസാണെന്ന് പറഞ്ഞിട്ട് നിങ്ങൾ ഉടുത്ത സാരിയാണോ വിൽക്കുന്നതെന്നാണ് ഒരാളുടെ ചോദ്യം. ഈ ചോദ്യം അസംബന്ധമാണ്.ലിമിറ്റഡ് പീസ് ആണെങ്കിലും അവർ ഉടുത്ത് കാണിക്കുന്ന സാരിയല്ല വിൽക്കുക. 5 പീസേ ഒരു സാരിക്ക് ഉണ്ടാകൂവെന്ന് പറഞ്ഞാലും അവർ ഉടുക്കുന്നതല്ല, മറിച്ച് അവർ എടുക്കുന്നതാണ് ഉടുത്ത് കാണിക്കുന്നത്. ബാക്കി ഉള്ളവ വിൽക്കുന്നു. ഇതൊക്കെ കുനിട്ട് ചോദ്യങ്ങളല്ലേ,
ദിയയെ ഒഴിവാക്കിയോ എന്നാണ് മറ്റൊരു ചോദ്യം. ഒഴിവാക്കി എന്ന് അവർ എവിടേയും പറഞ്ഞിട്ടില്ല, എന്നാലും ഫൗണ്ടഡ് ബൈ അഹാന. ഇഷാനി, ഹൻസിക , സിന്ദു എന്നാണ്. സംരംഭത്തിന്റെ പേര് അഹാദിഷിക എന്നു. ദി വരുന്നത് ദിയയാണ്. പിന്നെ ദിയക്ക് സ്വന്തമായി ബിസിനസും ഉണ്ടല്ലോ. പിന്നെ ബിസിനസിൽ അച്ഛൻ , അമ്മ , മക്കൾ എന്നൊന്നുമല്ല.
അവരുടെ സാരി ഹൈ ക്ലാസിന് വേണ്ടിയുള്ളതാണ്. 8000-13,000 വരെയൊക്കെ വിലയുള്ളതാണ് സാരികൾ. എന്നാൽ ഇതൊക്കെ നിങ്ങളെല്ലാവരും വാങ്ങണമെന്ന് അവർ പറയുന്നില്ല. അവർ ഫങ്ഷന് പോകുമ്പോൾ ഉപയോഗിക്കുന്ന വിലയുള്ള സാരികൾ പോലുള്ള കളക്ഷനാണ് വിൽക്കുന്നത്. താത്പര്യം ഉള്ളവർ മാത്രം തിരഞ്ഞെടുത്താൽ മതി.
ഇവരുടെ വ്യൂവേഴ്സ് മിഡിൽ ക്ലാസ് ആളുകളാണ്. ആ വിഭാഗത്തെ ലക്ഷ്യം വെച്ചുള്ള സാധനങ്ങൾ എത്തിച്ചാൽ കൂടുതല സെയിൽ നടക്കാം. അവർ പറയുന്നത് ഞങ്ങൾ പോകുമ്പോൾ ഇഷ്ടപ്പെട്ട് എടുക്കുന്ന വസ്ത്രങ്ങളാണ് അഹാദിഷികയിലൂടെ വിൽക്കുന്നതെന്നാണ് അവർ അവകാശപ്പെടുന്നത്. അത് ഒരുപക്ഷെ 6,000ത്തിന്റേയാകാം, 600 ന്റെ യാകാം അതാണ് അവരുടെ ബിസിനസിന്റെ കാച്ചി സാധനം. എന്തായാലും കൊള്ളാം, ഇന്ററസ്റ്റിങ് ആയ ,കാച്ചിയായ സാധനം അവിടെയാണ്. മാത്രമല്ല എപ്പോഴും ഇത് അപ്ഡേറ്റ് ചെയ്യണമെന്ന ബേഡനും ഇല്ല. കാരണം യാത്ര പോകുമ്പോൾ വാങ്ങുന്നതാണെന്ന് പറയുന്നുണ്ട്. വേണമെങ്കിൽ വ്ലോഗിലൂടെ പ്രമോട്ട് ചെയ്യുകയും ചെയ്യാം. ഭയങ്കര ബുദ്ധിയാണിത്. ആരുടെ ബുദ്ധിയാണെന്ന് അറിയില്ല. കിണ്ണം ബുദ്ധി. ഫാമിലിയായി പോകുമ്പോഴും തനിച്ച് യാത്ര ചെയ്യുമ്പോഴും ഇത് വ്ലോഗാക്കി മാറ്റും.
സാധാരണക്കാർ എന്ന് പറഞ്ഞിട്ട് കമന്റിടുന്നവരോടാണ്. പൈസ ചിലവാക്കാൻ കഴിയുന്നവർ മാത്രം വാങ്ങയാ മതി. സാധരണക്കാർ എന്ന് പറയുന്ന ടാഗ് എനിക്ക് മനസിലാകുന്നില്ല. ഹു ഈസ് സാധരണക്കാർ? അതൊരു വലിയ ചോദ്യമാണ്. ആവറേജ് ലീവിങ് സ്റ്റൈൽ ഉള്ളയാളെ ആണോ അല്ലെങ്കിൽ ഒന്നും ഇല്ലാത്ത ആളെയാണോ അങ്ങനെ വിളിക്കുക? ലൈവ് സ്റ്റൈൽ മാറി, പലരുടേയും ജീവിത സ്റ്റൈൽ മാറി. സ്പെഷ്യൽ ഈവന്റിന് വേണ്ടിയൊക്കെ പലരും നന്നായി ചെലവാക്കും.
ആകെ ഒരു കാര്യമേ അഹാനയോട് പറയാനുള്ളൂ, ദിയാ കൃഷ്ണ ചെയ്തപോലെ ഇന്ന് തന്ന് നാട്ടാരുടെ കൈയ്യിൽ ഏൽപ്പിച്ച് അവർ പറ്റിച്ച് പോകുന്ന അവസ്ഥ ഉണ്ടാകരുത്. ബിസിനസ് നിങ്ങൾ തന്നെ ചെയ്താൽ നന്നായി കൊണ്ടുപോകാം', സായ് കൃഷ്ണ പറഞ്ഞു.












Click it and Unblock the Notifications