റിയാസിന് പിന്നാലെ കുടുംബത്തെ തൊട്ട് കളിച്ച് പ്രാപ്തി; പൊട്ടിത്തെറിച്ച് അഹാന,മൂന്നാംകിട പ്രവൃത്തി'
കൊച്ചി: സോഷ്യൽ മീഡിയയിലൂടെ തനിക്കും കുടുംബത്തിനും നേരെയുള്ള അധിക്ഷേപങ്ങൾക്കെതിരെ തുറന്നടിക്കാറുള്ള താരമാണ് നടി അഹാന കൃഷ്ണ. അടുത്തിടെ ബിഗ് ബോസ് താരം റിയാസ് സലീം സഹോദരി ഹൻസിക കൃഷ്ണയ്ക്കെതിരെ നടത്തിയ വിമർശനത്തിൽ ശക്തമായ ഭാഷയിലായിരുന്നു അഹാന പ്രതികരിച്ചത്.
ഇപ്പോൾ ഇതാ അച്ഛൻ കൃഷ്ണകുമാറിന്റെ രാഷ്ട്രീയ നിലപാടിന്റെ തന്റെ കുടുംബത്തിന്റെ ഫോട്ടോ പങ്കിട്ട് വിമർശിച്ച ആക്ടിവിസ്റ് കൂടിയായ പ്രാപ്തി എലിസബത്തിനെ രംഗത്തെത്തിയിരിക്കുകയാണ് അഹാന. കൃഷ്ണകുമാറിന്റെ ഇസ്രായേൽ അനുകൂല നിലപാടിനെ വിമർശിച്ചാണ് പ്രാപ്തി ഇവരുടെ കുടുംബഫോട്ടോ പങ്കിട്ടത്. ഇദ്ദേഹത്തിന്റെ രണ്ട് മക്കൾ ഈ നിലപാടിനെ അനുകൂലിച്ചവരാണെന്നും പേസ്റ്റിൽ പറയുന്നത്. ഇതിനെതിരെയാണ് അഹാന തുറന്നടിച്ചത്.

'മറ്റൊരാളുമായി രാഷ്ട്രീയ അഭിഭ്രായ ഭിന്നതകൾ ഉണ്ടാകുന്നത് സ്വാഭാവികം. എന്നാൽ അതിന്റെ പേരിൽ ഒരാളുടെ കുടുംബത്തെ വലിച്ചിഴക്കുന്നത് തീർത്തും അരോചകവും വെറും മൂന്നാംകിട പ്രവൃത്തിയുമാണ്. യാതൊരു അടിസ്ഥാനവുമില്ലാത്ത ഒരു കാര്യത്തിന്റെ പേരിൽ ഞങ്ങളുടെ കുടുംബ ഫോട്ടോ തിരഞ്ഞുപിടിച്ച നിങ്ങളുടെ പ്രവൃത്തി ആലോചിക്കുമ്പോൾ നിങ്ങളെ ഒരു സമയത്ത് ഞാൻ പിന്തുണച്ചിരുന്നല്ലോയെന്ന ചോദ്യമാണ് മനസിൽ വരുന്നത്.
ഇനി ഞാൻ എന്റെ കാര്യം പറയാം. പ്രാപ്തി ഇക്കാര്യത്തിൽ ഞാൻ എവിടെയെങ്കിലും പ്രതികരിച്ചിരുന്നോ? ഒരിക്കലുമില്ല, പിന്നെ എന്ത് അടിസ്ഥാനത്തിലാണ് നിങ്ങൾ എന്റെ ഫോട്ടോ പങ്കിട്ടത്? കുറഞ്ഞ പക്ഷം ഒരു വസ്തുത മനസിലാക്കാൻ ഒരു രണ്ട് മിനിറ്റെങ്കിലും നിങ്ങൾ എന്തുകൊണ്ടാണ് ചെലവിടാതിരുന്നത്? എന്താണ് നിങ്ങളുടെ ലക്ഷ്യം? ലോകം നന്നാക്കലോ? അതോ ആരെയെങ്കിലും അപകീർത്തിപ്പെടുത്തലോ? അതോ ശ്രദ്ധപിടിച്ചുപറ്റാനുള്ള ശ്രമമാണോ?
ഒരിക്കൽ നിങ്ങളുടെ അഭ്യുദയകാംക്ഷിയാണ്. അത് നിങ്ങൾക്കും അറിയുന്ന കാര്യമാണ്. എന്നാൽ യാതൊരു അടിസ്ഥാനവുമില്ലാത്ത ഇത്തരമൊരു കാര്യത്തിന് വേണ്ടി ശ്രദ്ധപിടിച്ചുപറ്റാൻ നിങ്ങൾ നടത്തിയ പ്രവൃത്തി ഹൃദയഭേദകമാണ്. ഫെമിനിസം, തുല്യത, മനുഷ്യത്വം എന്നിവയെപ്പറ്റി ഒരുപാട് പറയുന്ന നിങ്ങളുടെ ഈ പ്രവൃത്തി നിങ്ങളുടെ ഹിപ്പോക്രസിയെ ആണ് തുറന്നുകാട്ടുന്നത്.
എന്റെ അച്ഛന്റെ രാഷ്ട്രീയം കണക്കിലെടുത്ത്, ദിവസേന മുഖമില്ലാത്ത നിരവധി വിഡ്ഢികൾ എന്റെ അമ്മയുടെയും അനുജത്തിമാരുടെയും സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ വെറുപ്പ് തുപ്പുന്നുണ്ട്. ഞങ്ങൾ എല്ലാവരും വ്യത്യസ്ത നിലപാടുകളുള്ള വ്യത്യസ്ത വ്യക്തികളാണെന്നുള്ള അടിസ്ഥാന ബോധം വേണം. കുറഞ്ഞപക്ഷം അവർക്ക് മുഖമില്ലെന്നെങ്കിലും വെയ്ക്കാം. പക്ഷേ നിങ്ങളുടെ കാര്യമോ? നിങ്ങൾ അതിനെക്കാൾ കഷ്ടമാണ്. ലജ്ജ തോന്നുന്നു.
ഞങ്ങൾ വ്യത്യസ്തർ ആണെന്നും, വ്യത്യസ്ത അഭിപ്രായങ്ങൾ ഞങ്ങൾക്ക് ഉണ്ടെന്നും മനസിലാക്കാനുള്ള അടിസ്ഥാനം പോലും അവർക്കില്ല. അവർ മുഖമില്ലാത്ത, ഐഡന്റിറ്റി ഇല്ലാത്ത ആൾക്കാർ ആണെന്ന കാര്യം നിങ്ങൾക്ക് നോക്കാവുന്നതാണ്...കൃത്യമായ സാമൂഹിക പ്രതിബദ്ധതയുള്ള നിങ്ങളെ ഞാൻ ഇന്ന് അതിനപ്പുറത്തേക്ക് നോക്കാൻ ശ്രമിച്ചാൽ, അത് തെറ്റായിപോകും. വീണ്ടും പറയുന്നു, നാണക്കേട്. നിങ്ങൾ കളിയാക്കാറുള്ള മനുഷ്യരെപ്പോലെ തന്നെ നിങ്ങളും പ്രവർത്തിക്കുന്നതിൽ ലജ്ജിക്കൂ,












Click it and Unblock the Notifications