Get Updates
Get notified of breaking news, exclusive insights, and must-see stories!

'അഹാനയ്ക്ക് അശ്വിനെ ഇഷ്ടമല്ലേ?'; അശ്വിന് ദിയയുടെ സഹോദരിമാരെ കുറിച്ച് പറയാനുള്ളത് ഇതാണ്..ആദ്യം കണ്ടപ്പോൾ..

നടൻ കൃഷ്ണകുമാറിന്റെ മകൾ എന്ന ദിയ കൃഷ്ണയെക്കാൾ ആളുകൾ ദിയയെ അറിയുന്നത് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിലാണ്. സോഷ്യൽ മീഡിയയിൽ സജീവമായ ദിയ തന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും ആരാധകരുമായി പങ്കിടാറുണ്ട്. സുഹൃത്ത് അശ്വിൻ ഗണേഷുമായുള്ള പ്രണയത്തെ കുറിച്ച് തുടക്കം മുതൽ തന്നെ ആരാധകരോട് ദിയ പങ്കുവെച്ചിരുന്നു. ഇരുവരുടേയും വിവാഹം സപ്റ്റംബറിൽ നടക്കാനിരിക്കുകയാണ്.

അശ്വിനുമായി പ്രണയത്തിലാണെന്ന് ദിയ വെളിപ്പെടുത്തിയപ്പോൾ എല്ലാവർക്കും ആദ്യം അറിയേണ്ടിയിരുന്നത് വീട്ടുകാരുടെ പ്രതികരണമായിരുന്നു. ദിയയുടെ സഹോദരിമാർ അശ്വിനെ പരിഗണിക്കുന്നില്ല, അവർ ഈ ബന്ധം കാര്യമാക്കുന്നില്ലെന്നൊക്കെയായിരുന്നു ചിലർ ഉയർത്തിയ കമന്റുകൾ. ഇക്കൂട്ടത്തിൽ തന്നെ അഹാനയ്ക്ക് അശ്വിനെ ഇഷ്ടമല്ലെന്ന തരത്തിലായിരുന്നു ചിലർ പ്രതികരിച്ചിരുന്നത്.

aswinahaan2-

അശ്വിന്റെ കുടുംബം ആദ്യമായി വീട്ടിലെത്തിയപ്പോൾ അഹാന അവിടെ ഇല്ലാതിരുന്നതെന്നും വിമർശനങ്ങൾക്ക് ആക്കം കൂട്ടി. എന്നാൽ ഇപ്പോൾ ഇതാ ദിയയുടെ സഹോദരിമാരോടുള്ള തന്റെ ബന്ധത്തെ കുറിച്ച് പറയുകയാണിപ്പോൾ അശ്വിൻ. യുട്യൂബ് ചാനലിൽ പങ്കിട്ട ക്യൂ ആന്റ് എ സെഷനിലാണ് അശ്വിനും ദിയയും ഇക്കാര്യത്തിൽ മനസ് തുറന്നത്.

'അശ്വിൻ വളരെ സൈലന്റ് ആയൊരു വ്യക്തിയാണ്. എന്റെ സഹോദരിമാരിൽ അമ്മു പെട്ടെന്ന് എ്ലാവരുമായി ഇടപെടാറുണ്ട്. അതേസമയം മറ്റ് രണ്ട് പേരും ആമ്പിവേർട്ട് ആണ്. കംഫർട്ടബിൾ ആണെങ്കിലെ സംസാരിക്കാനാകു. അതുപോലെ തന്നെയാണ് അശ്വിനും. പരിചയപ്പെട്ട് സെറ്റായാൽ മാത്രമേ സംസാരിക്കൂ. അല്ലാതെ അങ്ങോട്ടും ഇങ്ങോട്ടും ആരും ജാഡ കാണിച്ച് ഇരിക്കുന്നതല്ല. ഇപ്പോഴാണ് കുറച്ചുകൂടി അടുക്കാനും ഇടപഴകാനുമൊക്കെ അവസരം ഉണ്ടായത്', ദിയ കൃഷ്ണ പറഞ്ഞു.

ദിയയുടെ മൂന്ന് സഹോദരിമാരെ കുറിച്ച് അശ്വിൻ പ്രതികരിച്ചത് ഇങ്ങനെ- 'അഹാനയ്ക്ക് അറിയാം ആളുകളെ എങ്ങനെയാണ് കംഫർട്ടബിൾ ആക്കി നിർത്തേണ്ടതെന്ന്. അത് നല്ലൊരു ക്വാളിറ്റിയാണ്. അതുകൊണ്ട് തന്നെ അമ്മുവിന്റെ അടുത്ത് സംസാരിക്കുമ്പോൾ ഞാൻ ഒട്ടും ഓക്വേർഡ് അല്ലായിരുന്നു. ഭയങ്കര സ്വീറ്റായിരുന്നു അമ്മു. ഇഷാനിയിൽ ഉള്ള ഏറ്റവും നല്ല ക്വാളിറ്റി അനാവശ്യമായി വെറുതെ ഇടപെട്ട് സംസാരിക്കില്ലെന്നതാണ്. റൂഡ് അല്ല. ഇഷാനി റൂഡ് ആയിട്ടൊരാളാണെന്ന കമന്റൊക്കെ ഞാൻ കണ്ടിരുന്നു. അത് ഇഷാനിയെ കുറിച്ച് അറിയാത്തത് കൊണ്ടാണ്.

ഇഷാനി മറ്റുള്ളവരുടെ സ്പേസിനെ ബഹുമാനിക്കുന്ന വ്യക്തിയാണ്. എന്താണ് ആവശ്യം അത് മാത്രമേ സംസാരിക്കുള്ളൂ. ഒരുപ്രാവശ്യം പോലും എന്നോട് മോശമായി സംസാരിച്ചിട്ടില്ല', അശ്വിനി പറഞ്ഞു. ഇഷാനി സംസാരിക്കാതിരിക്കുമ്പോൾ ജാഡയാണെന്നും അശ്വിൻ സംസാരിക്കാതിരിക്കുമ്പോൾ നാണം കുണുങ്ങിയാണെന്നുമൊക്കെ ചിലർ പറയാറുണ്ടെന്ന് ഇടയ്ക്ക് ദിയ പറഞ്ഞപ്പോൾ അതൊക്കെ വളരെ മോശമാണെന്നും ഇഷാനിയെ കുറിച്ച് ശരിക്കും അറിയാത്തതിനാലാണ് ഇത്തരത്തിൽ പറയുന്നതെന്നും അശ്വിൻ പറഞ്ഞു.

ഇഷാനിയോട് സംസാരിക്കുമ്പോൾ ഒരു ഒൻപത് വയസൊക്കെ എനിക്ക് കുറഞ്ഞത് പോലെ തോന്നും. പെട്ടെന്ന് തന്നെ ആളുടെ പ്രായത്തിലേക്ക് നമ്മളെ കൊണ്ടുപോകും. അത് നല്ലൊരു ക്വാളിറ്റിയാണ്. ഈ മൂന്ന് പേരുടേയും നല്ല ക്വാളിറ്റി ചേർത്താൽ ഉള്ളതാണ് ദിയയുടെ അമ്മ', അശ്വിൻ പറഞ്ഞു.

അശ്വിൻ-ദിയ വിവാഹത്തീയതി എന്നാണെന്ന ചോദ്യത്തിന് വിവാഹം തീർത്തും സ്വകാര്യ ചടങ്ങായിരിക്കുമെന്നും ഓണത്തിന് ശേഷം വിവാഹം ഉണ്ടാകുമെന്ന് മാത്രമേ ഇപ്പോൾ പറയാൻ സാധിക്കൂവെന്നും ദിയ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+