'കഷ്ടപ്പെട്ടുചോദിച്ച് മേടിച്ചതല്ലേ, സൂക്ഷിച്ചുവെച്ചോ'; 'ബ്ലോക്കി'യത് ഹൻസിക, കിട്ടിയത് അഹാനയുടെ കയ്യിൽ നിന്ന്
കൃഷ്ണ കുമാറും ഭാര്യ സിന്ധു കൃഷ്ണ കുമാറും നാല് മക്കളും സോഷ്യൽ മീഡയയിൽ സജീവമാണ്. അഹാനയ്ക്കും ദിയയ്ക്കും ഇഷാനിക്കും ഹൻസികയ്ക്കും ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും യൂട്യൂബിലുമൊക്കെ ധാരാളം ഫോളോവേ്ഴസുമുണ്ട്. അഹാന സിനിമാ നടി കൂടിയാണ്. എന്നാൽ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്.
അഹാനയുടെ പോസ്റ്റിന് താഴെ ധാരാളം മോശം കമന്റുകൾ വരാറുണ്ടെങ്കിലും അതിരുവിട്ടാൽ മാത്രമെ അഹാന മറുപടി നൽകാറുള്ളൂ. നൽകുന്ന മറുപടി ഒന്നൊന്നര മറുപടി ആയിരിക്കും. ഇപ്പോൾ അനിയത്തി ഹൻസികയെക്കുറിച്ചുള്ള ഒരു പരാമർശത്തിന് ആണ് താരം മറുപടി നൽകിയിരിക്കുന്നത്.

അഹനായുടെ ഏറ്റവും ഇളയ സഹോദരിയാണ് ഹൻസിക. അഹാനും ഹൻസികയും തമ്മിൽ പത്ത് വയസ്സിന്റെ വ്യത്യാസമുണ്ട്. ലൂക്ക എന്ന ചിത്രത്തിൽ അഹാനയുടെ കുട്ടിക്കാലം അവതരിപ്പിച്ചത് ഹൻസികയാണ്. നിലവിൽ തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ് ഹൻസിക. ഹോളി ഏഞ്ചൽസിൽ നിന്നാണ് താരം പ്ലസ്ടു പൂർത്തിയാക്കിത്.
മൂത്ത സഹോദരിമാരെ പോലെ ഹൻസികയും സോഷ്യൽ മീഡിയയില് സജീവമാണ്. ഹൻസികയുടെ പോസ്റ്റുകൾകൾക്കും മോശം കമന്റുകൾ വരാറുണ്ട്. പൊതുവെ ശല്യം കൂടുമ്പോൾ ബ്ലോക്ക് ചെയ്യുന്നത് സാധരാണമാണല്ലോ. അങ്ങനെ ബ്ലോക്ക് കിട്ടിയ ആരോ ആണ് അഹാനയോട് ഒരു അഭ്യർത്ഥന നടത്തിയത്.
സാധാരണ ഇത്തരം കാര്യങ്ങൾക്ക് അഹാന മറുപടി നൽകാറില്ലെങ്കിലും ഈ മെസേജിന് മറുപടി നൽകി. ഹൻസുവിനോട് ബ്ലോക്ക് മാറ്റാൻ പറയുമോ എന്നായിരുന്നു ആവശ്യം. ഈ മെസേജ് അയച്ച ആളുടെ പ്രൊഫൈൽ ഫോട്ടോയും പേരും മറച്ച് വെച്ച ശേഷമാണ് സംഭാഷണത്തിന്റെ സ്ക്രീൻ ഷോട്ട് താരം പങ്കുവെച്ചത്. ഇൻസ്റ്റഗ്രാമിലാണ് താരം ഈ ചാറ്റ് പങ്കുവെച്ചത്.
കഷ്ടപ്പെട്ട് ചോദിച്ച് മേടിച്ചതല്ലേ, സൂക്ഷിച്ച് വെച്ചോ ( പിന്നെ ട്രോഫി ഇമോജിയും ) എന്നായിരുന്നു അഹാനയുടെ മറുപടി. ഇൻസ്റ്റഗ്രാമിൽ 1. 2 മില്യൺ ഫോളോവേഴ്സാണ് ഹൻസികയ്ക്ക് ഉള്ളത്. അതേ സമയം, നേരത്തെയും ഹൻസികയുടെ കാര്യത്തിൽ അഹാന പ്രതികരണം നടത്തിയിട്ടുണ്ട്. ഹൻസിക മൈൻ ആയിരുന്ന സമയത്ത് ഒരാൾ ഹൻസികയുടെ പേരിൽ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ട് ആരംഭിച്ചതിനെതിരെയാണ് അഹാന പ്രതികരിച്ചത്.
അതുപോലെ തന്നെ ദിയയുടെ പോസ്റ്റുകൾക്ക് താഴെടയും മോശം കമന്റുകൾ വരാറുണ്ട്. ദിയ ഇത്തരം കമന്റുകൾ ചുട്ട മറുപടി കൊടുക്കാറുണ്ട്.
മറ്റ് മൂന്ന് സഹോദരിമാരിൽ നിന്നും ദിയ വളരെ വ്യത്യസ്തയാണെന്നാണ് ആരാധകർ പറയാറുള്ളത്. കാര്യങ്ങൾ മുഖത്ത് നോക്കിപ്പറയുന്ന രീതിയാണ് ദിയയ്ക്ക്. അതേ സമയം സെപ്റ്റംബറിൽ ദിയയുടെ വിവാഹം നടക്കാൻ പോവുകയാണ്. അശ്വിൻ ആണ് വരൻ. ഇരുവരും പ്രണയത്തിലാണ്.












Click it and Unblock the Notifications