സ്ത്രീകള്‍ കൂടുതലായതു കൊണ്ടു മാത്രമല്ല വീടിന് 'സ്ത്രീ' എന്നു പേരിട്ടത്; മറ്റൊരു കാരണം കൂടി: അഹാന
സമൂഹ മാധ്യമങ്ങളില്‍ കുറച്ചു ദിവസങ്ങളായി നിറഞ്ഞുനില്‍ക്കുന്ന താര കുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്. ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നടന്ന വന്‍ സാമ്പത്തിക തട്ടിപ്പും അതിനു ശേഷം നടന്ന ദിയയുടെ പ്രസവവുമൊക്കെ വലിയ വാര്‍ത്തയാവുകയും ചര്‍ച്ചയാവുകയും ഒക്കെ ചെയ്തിരുന്നു. ഈ വീഡിയോകളിലെ പ്രധാന കഥാപാത്രം ദിയ ആയിരുന്നെങ്കിലും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് സഹോദരി ആഹാനയുടെ ഇടപെടലുകളാണ്. ദിയയുടെ സ്ഥാപനത്തില്‍ 68 ലക്ഷത്തിന്റെ തട്ടിപ്പ് ജീവനക്കാര്‍ നടത്തിയപ്പോള്‍ അതില്‍ കൃത്യമായി ഇടപെട്ട് അനിയത്തിക്ക് പിന്തുണ നല്‍കാന്‍ അഹാന ശ്രമിച്ചത് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.
ദിയയുടെ പ്രസവ സമയത്തും ഒരു സഹോദരിയേക്കാള്‍ ഉപരി അമ്മയുടെ കരുതല്‍ നല്‍കിയതും കുഞ്ഞിനെ താഴെ വയ്ക്കാന്‍ പോലും സമ്മതിക്കാതെ കൊഞ്ചിച്ചു കൊണ്ടു നടക്കുന്നതും അഹാനയാണ്.
ആഹാനയുടെ യൂട്യൂബ് വീഡിയോകള്‍ക്കും ലക്ഷക്കണക്കിന് ഫോളോവേഴ്‌സ് ഉണ്ട്. ഇപ്പോഴിതാ കുടുംബം താമസിക്കുന്ന തിരുവനന്തപുരത്തെ വീടിന്റെ ഹോം ടൂര്‍ ആണ് ഏറ്റവും പുതിയതായി യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. വീടിന്റെ ഗേറ്റ് മുതല്‍ തുടങ്ങി ഓരോ കാര്യങ്ങളും അഹാന വിശദമായി വീഡിയോയില്‍ പറയുന്നുണ്ട്. വീടിന് സ്ത്രീ എന്നാണ് പേര്. ഈ പേരിലെ കൗതുകവും ആഹാന പങ്കുവയ്ക്കുന്നുണ്ട്.

കൂടുതല്‍ സ്ത്രീകള്‍ താമസിക്കുന്ന വീടെന്ന അര്‍ത്ഥത്തിലാണ് വീടിന് ഇങ്ങനെയൊരു പേരിട്ടത്. അച്ഛന്‍ കൃഷ്ണകുമാര്‍ ഒഴിച്ച് ഇവിടെ താമസിക്കുന്നവരെല്ലാം സ്ത്രീകളാണ്. അമ്മ സിന്ധു, അഹാന, ദിയ ഇഷാനി, ഹന്‍സിക എന്നിവരെക്കൂടാതെ അപ്പച്ചിയും വീട്ടിലുണ്ട്. ഇക്കാര്യങ്ങള്‍ എല്ലാവര്‍ക്കും അറിയാം. എന്നാല്‍ വീടിന് സ്ത്രീയെന്ന് പേരിട്ടതിന് മറ്റൊരു കാരണം കൂടി ഉണ്ടെന്ന് ആഹാന പറയുന്നു.
നടന്‍ എന്ന നിലയില്‍ അച്ഛന്റെ കരിയറില്‍ ആദ്യം ഒരു ബൂസ്റ്റ് കിട്ടിയ വര്‍ക്ക് ആയിരുന്നു ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത സ്ത്രീ എന്ന സീരിയല്‍. ഇത്ര നല്ലൊരു വീടൊക്കെ വയ്ക്കാന്‍ അച്ഛനും അമ്മയ്ക്കും സപ്പോര്‍ട്ട് നല്‍കിയതില്‍ പ്രധാന പങ്ക് സ്ത്രീയെന്ന സീരിയലിനാണെന്ന് അച്ഛന്‍ വളരെയധികം വിശ്വസിക്കുന്നു.
അച്ഛന് ഉപരി ഈ വീട്ടില്‍ ഉള്ളത് സ്ത്രീകള്‍ മാത്രമാണ്. അച്ഛനെ മാറ്റി നിര്‍ത്തിയാല്‍ സ്ത്രീകള്‍ ഭൂരിപക്ഷമുള്ള വീടാണിത്. അതുകൊണ്ട് ഈ വീടിന് എന്തുകൊണ്ടും യോജിക്കുന്ന പേര് സ്ത്രീയാണെന്ന് അച്ഛനും അമ്മയ്ക്കും തോന്നി. അതുകൊണ്ടാണ് ഈ വീടിന് സ്ത്രീ എന്ന പേരിട്ടത്. 2004 ലാണ് ഈ വീട്ടിലേക്ക് മാറുന്നത്.
വീടിനായി സ്ഥലം പോയി കണ്ടതും വീടിന്റെ പണി നടന്നതിനെക്കുറിച്ചും ഒക്കെ വീഡിയോയില്‍ പറയുന്നുണ്ട്. ആദ്യം 'സ്ത്രീ' പേര് ആര്‍ക്കും ഇഷ്ടപ്പെട്ടിട്ടില്ലെന്ന് സിന്ധു കൃഷ്ണ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ശ്രീ' എന്ന് ഒക്കെയല്ലെ പേരിടുക. എന്നാല്‍ ഇന്ന് നോക്കുമ്പോള്‍ വീടിന് ഏറ്റവും യോജിച്ച പേര് തന്നെയാണ് സ്ത്രീയെന്ന് സിന്ധു കൃഷ്ണ കൂട്ടിച്ചേര്‍ക്കുന്നു.












Click it and Unblock the Notifications