ഐശ്വര്യ ലക്ഷ്മി കാണിച്ചതില്‍ എന്താണ് പ്രശ്നം? ആറാട്ടണ്ണന്റെ ആദ്യത്തെ വരവായിരുന്നില്ല അത്; മൂന്ന് തവണ മുന്‍പും
ആറാട്ട് അണ്ണന്‍ എന്ന് അറിയപ്പെടുന്ന സന്തോഷ് വർക്കിക്ക് 'ഷേക്ക് ഹാന്‍ഡ്' നല്‍കിയില്ലെന്ന് ആരോപിച്ച് വലിയ വിമർശനമാണ് ഒരുവിഭാഗം ആളുകള്‍ നടി ഐശ്വര്യ ലക്ഷ്മിക്കെതിരെ നടത്തുന്നത്. ഐശ്വര്യ ലക്ഷ്മി നായികയായ ഹലോ മമ്മിയെന്ന ചിത്രം കാണാന്‍ തിയേറ്റററില്‍ എത്തിയപ്പോള്‍ സന്തോഷ് വർക്ക് ഷേക്ക് ഹാന്‍ഡിനായി കൈനീട്ടിയിട്ടും നടി അത് അവഗണിച്ചത് ശരിയായില്ലെന്നാണ് ഇവർ പറയുന്നത്.
'ആറാട്ടണ്ണന് കൈ കൊടുത്തത് കൊണ്ട് നിങ്ങള്‍ക്ക് എന്തെങ്കിലും സംഭവിക്കുമെന്ന് തോന്നുന്നില്ല. ഒരു ഷേക്ക് ഹാന്‍ഡ് അല്ലേ. അതുകൊടുത്താല്‍ ഇഷ്ടമായില്ലെങ്കിലും,
നല്ല സിനിമയാണെന്നും നല്ല അഭിനയമാണെന്നും പറഞ്ഞേക്കും. അതിനപ്പുറമൊന്നുമില്ല. പക്ഷേ പൊതു മധ്യത്തില്‍ അപമാനിക്കപ്പെട്ടവന്‍റെ ജാള്യത അറിയണമെങ്കില്‍ രാഷ്ട്രീയക്കാരന്‍ സരിനോടും, ടൊവിനോടും, ബേസിലിനോടും ചോദിച്ച് നോക്കണം' എന്നാണ് ഈ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് ഒരാള്‍ സോഷ്യല്‍ മീഡിയയിലെ പ്രശസ്തമായ സിനിമ ആരാധക ഗ്രൂപ്പായ സിനിഫൈലില്‍ കുറിച്ചത്.

അതേസമയം, നടന്നത് എന്താണെന്നും ഐശ്വര്യ ലക്ഷ്മി കാണിച്ചതില്‍ യാതൊരു തെറ്റുമില്ലെന്നും അഭിപ്രായപ്പെടുന്ന കുറിപ്പും ഇതേ ഗ്രൂപ്പില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സന്തോഷ് വർക്കി മൂന്നു തവണ ഐശ്വര്യ ലക്ഷ്മിക്ക് കൈകൊടുത്തുവെന്നാണ് ആശിഷ് ജെ എന്നയാള്‍ കുറിക്കുന്നത്.
"സന്തോഷ് വർക്കി മൂന്നു തവണ ഐശ്വര്യ ലക്ഷ്മിക്ക് കൈകൊടുത്തു. ആദ്യം സിനിമ തുടങ്ങുന്നതിനു മുൻപ് 'ആള്‍ ദ ബെസ്റ്റ്' പറഞ്ഞുകൊണ്ട്. രണ്ടാമത് ഇന്റർവെൽ ടൈമിൽ ഇതുവരെ സിനിമ നന്നായിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ട്. മൂന്നാമത് സിനിമ കഴിഞ്ഞപ്പോൾ സിനിമ നന്നായിട്ടുണ്ടെന്ന് പറഞ്ഞ്. നാലാമത് ഐശ്വര്യ പോകാൻ നേരത്തു വീണ്ടും 'ആള്‍ ദ ബെസ്റ്റ്' പറഞ്ഞു കൈകൊടുക്കാൻ ചെന്നപ്പോൾ ഉള്ള റെസ്പോൺസ് ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്." ആശിഷ് കുറിച്ചു.
മൂന്നു തവണയൊക്കെ ഏതാണ്ട് ഒരേ കാര്യം പറഞ്ഞു പുറകെ ചെന്ന് കൈകൊടുക്കുന്നു. നാലാമത് വീണ്ടും ചെല്ലുന്നു, അതും അത്യാവശ്യം ബിസി ആയി നിൽക്കുന്ന ഒരു സാഹചര്യത്തിൽ. ഐശ്വര്യ ലക്ഷ്മി നടത്തിയത് സ്വാഭാവിക പ്രതികരണം മാത്രമാണ്.ഭൂരിപക്ഷം വിമർശനങ്ങളും സന്തോഷ് വർക്കിക്ക് നേരെ വരുമ്പോഴും നേരിയ ശതമാനം ആളുകൾക്കെങ്കിലും ഐശ്വര്യ ഒന്ന് കൈ കൊടുത്തു കൂടായിരുന്നോ എന്ന് തോന്നിയിട്ടുണ്ടാകാം.
എന്നാൽ വൈറൽ ആയ വീഡിയോ കൂടാതെ ഇങ്ങനെ ചില കാര്യങ്ങളും കൂടി ഉണ്ടായിരുന്നു എന്നത് നോക്കുമ്പോൾ തെറ്റ് ആർക്കാണ് പറ്റിയത് എന്ന് മനസിലാക്കാം. സന്തോഷ് വർക്കി തന്നെയാണ് വീഡിയോയിൽ ഇല്ലാതിരുന്ന ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്. സന്തോഷ് വർക്കി കുറച്ചുകൂടി പക്വതയോടെ പെരുമാറാൻ പഠിച്ചാൽ മതി - എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
'ഒരു കാര്യം ഈ സന്തോഷ് വർക്കി സിനിമ നടൻ ആണോ,അതോ പ്രൊഡ്യൂസർ,അല്ലെങ്കിൽ ഡയറക്ടർ. ഒന്നും അല്ല,ഫെസ്ബുക്കിൽ കണ്ട തോന്നിവാസം ,ഓരോ സിനിമ നടിയെ കല്യാണം കഴിക്കണം എന്ന് പറഞ്ഞ് നടക്കുന്ന ഒരുത്തൻ.ഇവനെ ഒക്കെ പരിഗണിക്കാൻ നിന്നാൽ അതിനെ നേരം കാണു' എന്ന് മിഥുന്‍ എന്നയാളും അഭിപ്രായപ്പെടുന്നു.
അതേസമയം, ഒന്നാമത്തെയായാലും മൂന്നാമത്തെയായാലും ഒരാൾക്ക് ഷേക്ക് ഹാൻഡ് കൊടുക്കണോ വേണ്ടയോ എന്നത് ഒരു വ്യക്തിയുടെ തീർത്തും വ്യക്തിപരമായ ചോയ്സ് ആണ്, ഐശ്വര്യ എന്തോ തിരക്ക് പിടിച്ചു സംസാരിച്ചു നിൽക്കുകയാണ്. അപ്പൊൾ അവർ അയാളെ നോക്കി ചിരിക്കുകയെങ്കിലും ചെയ്തല്ലോ, ആ പ്രവൃത്തി യിൽ ഒരു അഹങ്കാരവും ഫീൽ ചെയ്തില്ലെന്നും കമന്റ് ബോക്സില്‍ കുറിക്കുന്നവരുണ്ട്.












Click it and Unblock the Notifications