'വിവാഹം കഴിക്കാൻ താല്പര്യമില്ല'; തീരുമാനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഐശ്വര്യ ലക്ഷ്മി

മലയാളത്തിലും മറ്റ് ഭാഷകളിലും തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തിൽ കിം​ഗ് ഓഫ് കൊത്തയ്ക്ക് ശേഷം ഐശ്വര്യയുടെ പുതിയ സിനിമ റിലീസിനെത്തുകയാണ്. സിനിമയുടെ പ്രൊമോഷന്റെ ഭാ​ഗമായി നൽകിയ അഭിമുഖത്തിൽ ഐശ്വര്യ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ‌ ചർച്ചയാകുന്നത്.

വിവാഹ ജീവിതത്തോട് തനിക്ക് താല്പര്യമില്ലെന്ന് വ്യക്തമാക്കുകയാണ് ഐശ്വര്യ. വളരെ ആലോചിച്ച് എടുത്ത തീരുമാനമാണ് ഇതെന്നാണ് ഐശ്വര്യ പറയുന്നത്. ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഐശ്വര്യ ലക്ഷ്മി മനസ്സുതുറന്നത്. നിരന്തരം വിവാഹത്തെക്കുറിച്ച് തന്നെ കേട്ടുകൊണ്ടിരന്നപ്പോൾ വിവാഹം കഴിക്കാമെന്ന് വിചാരിച്ചിരുന്നെന്നും ബോധവും ബുദ്ധിയും വന്നപ്പോളാണ് വിവാഹം വേണ്ടാ എന്ന തീരുമാനത്തിൽ എത്തിയതെന്നും ഐശ്വര്യ പറയുന്നു.

aishwarya

26 - 27 വയസ്സിലണ് താൻ സിനിമയിലേക്ക് എത്തിയതെന്നും 30 വയസ്സിലേക്ക് എത്താറായപ്പോൾ അമ്മ കല്യാണത്തെക്കുറിച്ച് പറഞ്ഞുതുടങ്ങിയെന്നും ഐശ്വര്യ പറയുന്നു. കല്യാണം ആയിട്ടില്ല, മുപ്പതാവാറായി, എന്ന് എന്നും പറഞ്ഞുതുടങ്ങി. എല്ലാ സംസാരത്തിലും ഇത് തന്നെയായി, വീട്ടിൽ പോകുമ്പോഴും ഇത് തന്നെ. എന്റെ ചിന്തയാണോ തെറ്റ് എന്ന് തോന്നിത്തുടങ്ങി.

പിന്നീട് ഞാൻ വിവാഹം കഴിക്കില്ലെന്ന തീരുമാനത്തിൽ ഉറച്ചുനിന്നു. എന്റെ എല്ലാ അഭിമുഖങ്ങളിലും ഞാൻ പറഞ്ഞിട്ടുണ്ട് എനിക്ക് വിവാഹം കഴിക്കാൻ താല്പര്യമില്ലെന്ന്. എന്റെ എട്ടാമത്തെ വയസ്സിലോ പത്താമത്തെ വയസ്സിലോ ഇരുപ്പത്തിയാഞ്ചാമത്തെ വയസ്സിലോ ചോദിച്ചിരുന്നെങ്കിൽ ഗുരുവായൂർ അമ്പലത്തിൽ വെച്ച് താലിക്കെട്ടണം തുളസിമാല വേണം എന്ന പ്ലാൻ ഉണ്ടായേനെ, എന്ന് ഐശ്വര്യ പറയുന്നു.

പിന്നീട് വളർന്ന്, ചിന്തിക്കാൻ തുടങ്ങിയപ്പോഴും ചുറ്റുനടക്കുന്ന വിവാഹങ്ങൾ കാണാൻ തുടങ്ങിയപ്പോഴും, വിവാഹജീവിതത്തിൽ എല്ലാവരും ഹാപ്പിയല്ലെന്ന് മനസ്സിലായി. എല്ലാവരും ബുദ്ധിമുട്ടി കോംപ്രമൈസ് ചെയ്ത് വ്യക്തിപരമായി വളർച്ചയില്ലാതെയൊക്കെയാണ് മുന്നോട്ട് പോകുന്നത്. എനിക്ക് ബുദ്ധിയും ബോധവും വന്നപ്പോൾ ഈ കഷ്ടതകളിലൂടെ എനിക്ക് കടന്നുപോകേണ്ടതില്ലെന്ന് തോന്നി.

മുൻപ് രണ്ട് രണ്ടര വർഷം എനിക്ക് വിവഹം കഴിക്കണമെന്ന് തോന്നിയിട്ടുണ്ട്. ഇതാണ് എന്റെ പങ്കാളി, ഇയാളാണ് എന്നെ വിവാഹം കഴിക്കാൻ പോകുന്നത്, എനിക്ക് കുട്ടികൾ വേണമെന്നൊക്കെ ചിന്തിച്ചിരുന്നു. ഞാൻ അങ്ങനെ ചിന്തിക്കാൻ കാരണം, ഇതാണ് എനിക്ക് ചുറ്റും നടക്കുന്നത്. ഇടയ്ക്ക് വെച്ച് മാട്രിമോണിയിൽ ഞാൻ സ്വന്തം കാശ് കൊടുത്ത് അമ്മയോട് എടുത്തോ എടുത്തോ എന്ന് പറഞ്ഞ് മാട്രിമോണിയിൽ അക്കൗണ്ട് ഉണ്ടായിരുന്നു. ഭാഗ്യം ആളുകൾ ഫേയ്ക്ക് പ്രൊഫൈൽ ആണെന്ന് വിചാരിച്ചു, ഐശ്വര്യ പറഞ്ഞു.

അതേ സമയം ഐശ്വര്യുടെ പുതിയ സിനിമയായ ഹലോ മമ്മി നവംബർ 21 ന് പ്രദർശനത്തിന് എത്തും. കോമഡി ചിത്രമായ ഹലോ മമ്മിയിൽ ഷറഫുദ്ദീൻ ആണ് നായകൻ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+