ആരാധ്യയെ സ്കൂളില്‍വിട്ട് ഐശ്വര്യ എന്നും അങ്ങോട്ടു പോകും; അഭിഷേകുമായി പിരിഞ്ഞാണോ താമസം?
ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള ദമ്പതികളാണ് ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനും. ഇരുവരും തമ്മിലുള്ള വേര്‍പിരിയലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ഏറെക്കാലമായി ഹിന്ദി സിനിമാ ലോകത്തെ അന്തരീക്ഷത്തില്‍ നിലനില്‍ക്കുകയാണ്. ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നും അതല്ല വേര്‍പിരിയല്‍ വെറും അഭ്യൂഹം മാത്രമാണെന്നും പലപ്പോഴും റിപ്പോര്‍ട്ടുകള്‍ വരാറുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്താനൊന്നും ഐശ്വര്യ അഭിഷേകും തയാറായിട്ടില്ല.
വിവിധ പരിപാടികളില്‍ ദമ്പതികള്‍ ഒരുമിച്ചെത്തി വിമര്‍ശകരുടെ വായടിപ്പിച്ചിട്ടുമുണ്ട്. ഐശ്വര്യ റായ് നെറുകയില്‍ സിന്ദൂരമണിഞ്ഞുകൊണ്ട് കാന്‍ ചലച്ചിത്രമേളയിലെത്തിയതും ഓണ്‍ലൈന്‍ പാപ്പരാസികളെ ആശയക്കുഴപ്പത്തില്‍ ആക്കിയിരുന്നു.

ഐശ്വര്യ, ബച്ചന് കുടുംബത്തിന്റെ വീട് വിട്ട് അമ്മയ്ക്കും മകള്‍ക്കുമൊപ്പം മാറി താമസിക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് ഏറ്റവും കൂടുതല്‍ പ്രചരിച്ചത്. എന്നാല്‍ ഇത്തരമൊരു കാര്യം പ്രചരിക്കാനുണ്ടായ കാരണത്തെക്കുറിച്ച് വ്യക്തമാക്കുകയാണ് ഇന്ത്യന്‍ പരസ്യച്ചിത്ര സംവിധായകനായ പ്രഹ്ളാദ് കക്കര്‍. അടുത്തിടെ നല്കിയ ഒരു പുതിയ അഭിമുഖത്തിലാണ് അദ്ദേഹം കിംവദന്തികളില്‍ വ്യക്തത വരുത്തിയത്.
ഐശ്വര്യ റായ്യുടെ വളര്‍ച്ച അടുത്തുനിന്നു കണ്ട പ്രമുഖരില്‍ ഒരാളാണ് പ്രഹ്ലാദ് കക്കര്‍. ഐശ്വര്യയുടെ അമ്മ മുംബൈയില്‍ താമസിക്കുന്ന അതേ കെട്ടിടത്തിലാണ് പ്രഹ്ലാദ് കക്കറും താമസിക്കുന്നത്. ഐശ്വര്യയുടെയും അഭിഷേകിന്റെയും വേര്‍പിരിയല്‍ വാര്‍ത്തകള്‍ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രഹ്ലാദ് കക്കറിന്റെ വാക്കുകള്‍: അമ്മയ്ക്ക് സുഖമില്ലാത്തതിനാല്‍ ഐശ്വര്യ അമ്മയെ സന്ദര്‍ശിക്കാന്‍ പതിവായി വരാറുണ്ട്. മകള്‍ ആരാധ്യയെ സ്കൂളില്‍ കൊണ്ടു പോയി വിട്ട ശേഷം അവര്‍ അമ്മയുടെ അടുത്തേക്കു വരും. അമ്മയോടൊപ്പം മൂന്നോ നാലോ മണിക്കൂര്‍ ചെലവഴിച്ച ശേഷമാണ് തിരിച്ചുപോകുന്നത്. ഉച്ചയ്ക്ക് ഒരു മണിക്കാണ് സ്കൂള്‍ വിടുന്നത്. അതു വരെയാണ് അമ്മയോടൊപ്പം ചെലവഴിക്കുന്നത്. അതിനു ശേഷം മകളെ കൂട്ടി ആഷ് വീട്ടിലേക്ക് പോകുന്നു.
ഐശ്വര്യ ഒരിക്കലും ബച്ചന് കുടുംബം വിട്ടു പോയിട്ടില്ല. ഐശ്വര്യയുടെ അമ്മയും ഞാനും ഒരേ കെട്ടിടത്തിലാണ് താമസിക്കുന്നത്. ആഷ് എത്ര സമയം അവിടെ ചെലവഴിക്കുന്നുവെന്ന് എനിക്ക് ആധികാരികമായി പറയാന്‍ കഴിയും.
ഐശ്വര്യയും അമ്മായിയമ്മ ജയ ബച്ചനും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്ന വാര്‍ത്തയിലും അദ്ദേഹം വ്യക്തത വരുത്തി. 'ഐശ്വര്യ തന്നെയാണ് ആ വീട്ടിലെ മരുമകള്‍. അവളാണ് ആ വീട് നടത്തുന്നത്. എല്ലാവരും പറയുന്നത് അവള് ബച്ചന് കുടുംബത്തില്‍ നിന്ന് രക്ഷപ്പെട്ട് അമ്മയോടൊപ്പം താമസിക്കുകയാണെന്നാണ്. എന്നാല്‍ മകള്‍ സ്കൂളില്‍ പോകുമ്പോഴുള്ള സമയം മാത്രമാണ് ആഷ് അമ്മയെ സന്ദര്‍ശിക്കാറുള്ളത്. അമ്മയുമായി അവര്‍ക്ക് അത്രയേറെ ആത്മബന്ധമുണ്ട്. സ്കൂള്‍ ഇല്ലാത്ത ഞായറാഴ്ചകളില്‍ അവര്‍ വരാറുമില്ല.
ചിലപ്പോള്‍ അഭിഷേകും അമ്മയെ കാണാന്‍ വരും. അവര്‍ തമ്മില്‍ പിരിഞ്ഞിട്ടുണ്ടെങ്കില് അഭിഷേക് എന്തിനാണ് വരുന്നത്. ഊഹാപോഹങ്ങളില്‍ മൗനം പാലിക്കുന്നതിലും പ്രഹ്ലാദ് കക്കര്‍ ദമ്പതികളെ അഭിനന്ദിച്ചു. കരിയറില്‍ ഏറ്റവും അന്തസ് കാത്തുസൂക്ഷിക്കുന്ന ദമ്പതികളാണ് അവരെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം മുതലാണ് ഐശ്വര്യയുടെയും അഭിഷേകിന്റെയും വിവാഹ ജീവിതത്തില്‍ വിള്ളല്‍ വീണുവെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്.
എന്നാല്‍ അടുത്തിടെ പൂനെയില്‍ നടന്ന ബന്ധുവിന്റെ വിവാഹത്തില്‍ ഐശ്വര്യയ്ക്കൊപ്പം അഭിഷേകും മകള്‍ ആരാധ്യയും പങ്കെടുത്തിരുന്നു. ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. ആരാധ്യയുടെ ജന്മദിനവും അവര്‍ ഒരുമിച്ചാണ് ആഘോഷിച്ചത്.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications