വിശ്വസുന്ദരി ഐശ്വര്യ റായിക്ക് ഇന്ന് 50ാം പിറന്നാള്‍; നടിയുടെ ആസ്തി എത്രയെന്നറിയുമോ? പ്രതിഫലം ഇങ്ങനെ
നടി ഐശ്വര്യ റായിയുടെ ഇന്ത്യയിലെ ഏറ്റവും പ്രശസ്തയായ നടിയാണ്. വിവാഹത്തിനും, മകളുണ്ടായതിനും ശേഷം അഭിനയ രംഗത്ത് വളരെ അപൂര്‍വമായി മാത്രമേ നടി എത്താറുള്ളൂ. പൊന്നിയിന്‍ സെല്‍വന്റെ ആദ്യ രണ്ട് ഭാഗങ്ങളിലാണ് ഐശ്വര്യ റായ് അവസാനമായി അഭിനയിച്ചത്. ഇനി എപ്പോഴാണ് പുതിയൊരു ചിത്രത്തിനായി നടി സ്‌ക്രീനില്‍ എത്തുകയെന്നും ആര്‍ക്കും അറിയില്ല. പക്ഷേ ഏറ്റെടുക്കുന്ന പ്രൊജക്ടുകളെല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ്.
ഐശ്വര്യയുടെ 50ാം പിറന്നാള്‍ ആണ് ഇന്ന്. നടിയുടെ ആസ്തിയും ഒരു ചിത്രത്തിനായി വാങ്ങുന്ന പ്രതിഫലവും നിങ്ങള്‍ക്ക് അറിയുമോ? ഇല്ലെങ്കില്‍ അതൊന്ന് പരിശോധിച്ച് നോക്കാം. 1973 നവംബര്‍ ഒന്നിന് മംഗലാപുരത്താണ് ഐശ്വര്യയുടെ ജനനം. മുംബൈയിലെ ആര്യ വിദ്യ മന്ദിറില്‍ നിന്നാണ് നടി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ജയ് ഹിന്ദ് കോളേജില്‍ നിന്ന് ഇന്റര്‍മീഡിയേറ്റ് സ്‌കൂളിംഗും പൂര്‍ത്തിയാക്കി.

ഐശ്വര്യയെ ലോകം മുഴുവന്‍ അറിയുന്നത് 1994ലെ മിസ് വേള്‍ഡ് മത്സരത്തിലൂടെയാണ്. ഇന്ത്യയെ പ്രതിനിധീകരിച്ച മത്സരിച്ച ഐശ്വര്യ ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് അതിവേഗമായിരുന്നു നടിയുടെ വളര്‍ച്ച. 1997ല്‍ മണിരത്‌നത്തിന്റെ ഇരുവറിലൂടെയാണ് ഐശ്വര്യ അഭിനയ രംഗത്തേക്ക് എത്തിയത്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ സൂപ്പര്‍ താരമായി ഐശ്വര്യ മാറുകയായിരുന്നു. 2007ലായിരുന്നു നടന്‍ അഭിഷേക് ബച്ചനുമായുള്ള നടിയുടെ വിവാഹം. ഇരുവര്‍ക്കും ആരാധ്യ എന്ന മകളുമുണ്ട്.
ബോളിവുഡിലെ ഏറ്റവും ആസ്തിയുള്ള നടിയാണ് ഐശ്വര്യ റായിയെന്ന് ജിക്യു ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 776 കോടിയാണ് നടിയുടെ ആസ്തി. അതുപോലെ ഒരു ചിത്രത്തിനായി നടി വാങ്ങുന്ന പ്രതിഫലവും ഉയര്‍ന്നതാണ്. പത്ത് മുതല്‍ പന്ത്രണ്ട് കോടി വരെയാണ് നടിയുടെ പ്രതിഫലമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഓരോ പരസ്യത്തിനും അതുപോലെ വന്‍ തുക നടി വാങ്ങുന്നുണ്ട്.
ആറ് മുതല്‍ ഏഴ് കോടി വരെയാണ് ബ്രാന്‍ഡ് എന്‍ഡോഴ്‌സ്‌മെന്റുകള്‍ക്ക് ഐശ്വര്യ വാങ്ങുന്നത്. ലോറിയല്‍, സ്വിസ് ആഡംബര വാച്ചായ ലോഞ്ചിനസ്, ലക്‌സ്, കൊക്കക്കോള, പെപ്‌സി, ടൈറ്റന്‍ വാച്ചുകള്‍, ലാക്മി കോസ്‌മെറ്റിക്‌സ്, കാഷ്യോ പേജര്‍, ഫിലിപ്പ്‌സ്, പാമോലീവ്, കാഡ്‌ബെറി, ഫ്യൂജി ഫിലിംസ്, കല്യാണ്‍ ജുവല്ലേഴ്‌സ്, ടിടികെ പ്രസ്റ്റീജ് ഗ്രൂപ്പ് പോലുള്ള കമ്പനികളുമായി പരസ്യ കരാറും നടിക്കുണ്ട്.
അതേസമയം നടി ആഡംബര വസതികളും സ്വന്തമായിട്ടുണ്ട്. മുംബൈയിലെ ജുഹുവിലുള്ള ജല്‍സ എന്ന വീടിന് 112 കോടി രൂപയാണ് മൂല്യം. ഇവിടെ ഐശ്യര്വ കുടുംബ സമേതം താമസിക്കുന്നത്. ദുബായിലെ ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റ്‌സില്‍ ഇവര്‍ക്ക് മറ്റൊരു വില്ല കൂടിയുണ്ട്. 16 കോടിയാണ് ഇതിന്റെ വില.മുംബൈയിലെ ബാന്ദ്ര-കുര്‍ള കോംപ്ലക്‌സില്‍ ഇരുപത് കോടിയുടെ ആഡംബര അപ്പാര്‍ട്‌മെന്റും നടിക്കുണ്ട്. റോള്‍സ് റോയ്‌സ് ഗോസ്റ്റ്, ഓഡി എ8എല്‍, മെഴ്‌സിഡസ് ബെന്‍സ് എസ്500, മെഴ്‌സിഡസ് ബെന്‍സ് എസ്350ഡി കൂപ്പ്, ലെക്‌സസ് എല്‍െക്‌സ് 570, എന്നിങ്ങനെ നിരവധി ആഡംബര കാറുകളും നടിക്കുണ്ട്.












Click it and Unblock the Notifications