എല്ലായിടത്തും മകളെ കൊണ്ടുപോകുന്നത് എന്തിന്? ഒടുവിൽ മറുപടിയുമായി ഐശ്വര്യ റായ്
സൗന്ദര്യം എന്ന വാക്കിന് മറുവാക്കായി പലപ്പോഴും പല സന്ദർഭങ്ങളിലും പലരും ഉപയോഗിക്കുന്ന പേരാണ് ഐശ്വര്യ റായിയുടേത്. ഇപ്പോൾ അബുദാബിയിൽ നടന്ന പ്രശസ്തമായ ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡ്സിൽ ഐശ്വര്യയുടെ ലുക്കാണ് ചർച്ചയാവുന്നത്. അതീവ സുന്ദരിയായിരുന്നു ഐശ്വര്യ. ഐശ്വര്യയ്ക്കൊപ്പം ആരാധ്യ ബച്ചനും ഉണ്ടായിരുന്നു. "പൊന്നിയിൻ സെൽവൻ II" എന്ന ചിത്രത്തിലെ അഭിനയത്തിന് ഐശ്വര്യ റായിക്ക് മികച്ച നടിക്കുള്ള (തമിഴ്) അവാർഡ് ലഭിച്ചിരുന്നു.
എന്തായാലും ഇപ്പോൾ ഐശ്വര്യയും ആരാധ്യയുമാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ഈ പരിപാടിക്ക് മാത്രമല്ല ഐശ്വര്യ റായി പങ്കെടുക്കുന്ന എല്ലാ പരിപാടികളിലും ഐശ്വര്യയ്ക്കൊപ്പം ആരാധ്യയും ഉണ്ടാവാറുണ്ട്. ഇപ്പോൾ എന്തുകൊണ്ടാണ് എപ്പോഴും മകളെ ഒപ്പം കൂട്ടുന്നു എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ഐശ്വര്യ.

എന്തിനാണ് ആരാധ്യയെ എപ്പോഴും ഒപ്പം കൂട്ടുന്നത് എന്ന ചോദ്യത്തിന് , "അവൾ എൻ്റെ മകളാണ്. അവൾ എന്നോടൊപ്പം എല്ലായിടത്തും ഉണ്ടാവും" എന്നാണ് ഐശ്വര്യ പ്രതികരിച്ചത്. അമ്മയും മകളും തമ്മിലുള്ള അടുത്ത ബന്ധം ആണ് ഐശ്വര്യയുടെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നത് എന്നാണ് ആരാധകർ പറയുന്നത്.
കറുപ്പും സ്വർണ്ണ നിറത്തിലുള്ള വസ്ത്രത്തിൽ ഐശ്വര്യയും ആരാധ്യയും ഒരുമിച്ച് എത്തിയത്. ഇന്റർനാഷണൽ ട്രിപ്പുകളിലും ഐശ്വര്യ ആരാധ്യയെ കൂടെക്കൂട്ടാറുണ്ട്. . ഐ ഐ എഫ് എ ഉത്സവത്തിൽ പങ്കെടുക്കുന്നതിന് മുമ്പ്, ഇരുവരും പാരീസിലായിരുന്നു.
സെപ്റ്റംബർ 27 മുതൽ സെപ്തംബർ 29 വരെയാണ് ഐ ഐ എഫ് എ നടക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമകൾ ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ ചലച്ചിത്ര വ്യവസായങ്ങളുടെ മികവ് ആണ് ഐ ഐ എഫ് എയിൽ പ്രകടമാക്കുന്നത്. രണ്ടാം ദിവസം, ഐ ഐ എഫ് എഅവാർഡ് നൈറ്റ് പ്രേക്ഷകരെ രസിപ്പിച്ച ഷാരൂഖ് ഖാൻ, വിക്കി കൗശൽ, കരൺ ജോഹർ തുടങ്ങിയവർ എത്തിയിരുന്നു. ഷാഹിദ് കപൂർ, കൃതി സനോൻ, അനന്യ പാണ്ഡെ, ജാൻവി കപൂർ, വിക്കി കൗശൽ എന്നിവരുടെ പ്രകടനങ്ങളു ഉണ്ടായിരുന്നു.
അതേ സമയം മണിരത്നത്തെക്കുറിച്ച് ഐശ്വര്യ പറയുന്ന വീഡിയോയും വൈറൽ ആയിരുന്നു. മണി രത്‌നത്തിന് മികച്ച സംവിധായകനുള്ള പുരസ്‌കാരം സമ്മാനിച്ച ഐശ്വര്യ അദ്ദേഹത്തിന്റെ കാൽതൊട്ട് അനുഗ്രഹം വാങ്ങുന്നുണ്ട്. അദ്ദേഹത്തെക്കുറിച്ച് പറയുമ്പോൾ നന്ദി രേഖപ്പെടുത്തിക്കൊണ്ടാണ് ഐശ്വര്യ പറഞ്ഞത്.
"ഒരു സംവിധായകൻ എന്ന നിലയിലുള്ള അദ്ദേഹത്തിൻ്റെ പരിണാമത്തെക്കുറിച്ച് എനിക്ക് സംസാരിക്കാൻ പോലും കഴിയില്ല, കാരണം ഞാൻ അദ്ദേഹത്തെ എപ്പോഴും ബഹുമാനിക്കുന്നു, അവർ പറഞ്ഞു, ആദ്യ സിനിമയിൽ തന്നെ അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ടെന്നും അവർ പറഞ്ഞു
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications