ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ നടി, ഐശ്വര്യയുടെ അടുത്ത് പോലും എത്തില്ല പലരും: പട്ടികയില്‍ നയന്‍താരയും
തമിഴ്നാട്ടില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടി നയന്‍താരയാണെന്ന റിപ്പോർട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. വരാനിരിക്കുന്ന കമല്‍ ഹാസന്‍ - മണി രത്നം ചിത്രത്തിന് നയന്‍താരയേക്കാള്‍ ഉയർന്ന പ്രതിഫലം തൃഷ വാങ്ങുന്നുവെന്ന സൂചനകളുമുണ്ട്. തമിഴും കടന്ന് ബോളിവുഡിലേക്ക് പോകുകയാണെങ്കില്‍ മറ്റേതൊരു ഭാഷകളിലേതിനേക്കാള്‍ പ്രതിഫലം വാങ്ങിക്കുന്ന നിരവധി നടിമാർ അവിടെയുണ്ട്.
ദീപികയും കത്രീന കൈഫും അലിയ ഭട്ടും അടക്കമുള്ള പലരും ഇതര ഭാഷകളിലെ പ്രധാന നടന്മാരേക്കാള്‍ ഉയർന്ന പ്രതിഫലം വാങ്ങിക്കുന്നവരാണ്. എന്നാല്‍ ഇന്ത്യയിലെ തന്നെ ഏറ്റവും ധനികയായ നടി ആരാണെന്ന് ചോദിച്ചാല്‍ അതിന് ഒരു ഉത്തരമേയുള്ളു. അത് ഐശ്വര്യ റായി ആണ്. ടൈംസ് ഓഫ് ഇന്ത്യ പറയുന്നതനുസരിച്ച് മുൻ ലോകസുന്ദരിയുടെ ആകെ ആസ്തി 776 കോടി രൂപയാണ്.

50-ലധികം സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള ഐശ്വര്യ റായ് ബച്ചൻ തന്റെ കഥാപാത്രത്തിന്റെ സ്‌ക്രീൻ ടൈം അനുസരിച്ച് ഒരു ചിത്രത്തിന് 10-12 കോടി രൂപ പ്രതിഫലമായി ഈടാക്കുന്നുവെന്നാണ് റിപ്പോർട്ട്. ഇതിലുടെ ഐശ്വര്യ റായ് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഇന്ത്യൻ നടിമാരിൽ ഒരാളായി മാറുകയും ചെയ്യുന്നു. ടൈംസ് ഓഫ് ഇന്ത്യയും എക്സ്ചേഞ്ച് 4 മീഡിയയും പറയുന്നതനുസരിച്ച് സ്റ്റാർ ബ്രാൻഡ് കരാറുകളില്‍ നിന്ന് താരംപ്രതിവർഷം 80-90 കോടി രൂപ സമ്പാദിക്കുന്നു. ഒരു ദിവസത്തെ പ്രവർത്തനത്തിന് 6-7 കോടി രൂപയാണ് ഈടാക്കുന്നത്.
ഐശ്വര്യ റായ് ബച്ചന് ശേഷം, പ്രിയങ്ക ചോപ്ര 620 കോടി രൂപ ആസ്തിയുമായി ഇന്ത്യൻ നടിമാരിൽ ഏറ്റവും ധനികയായ നടിമാരുടെ പട്ടികയില്‍ രണ്ടാമതാണ്. ആലിയ ഭട്ടും കരീന കപൂറുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. അവരുടെ ആസ്തി യഥാക്രമം 517 കോടി രൂപയും ഏകദേശം 485 കോടി രൂപയുമാണ്. ദീപിക പദുക്കോണിന്റെ ആസ്തി ഏകദേശം 314 കോടി രൂപയാണെങ്കിൽ, 255 കോടി രൂപ ആസ്തിയുമായി അനുഷ്ക ശർമ്മയും പിന്നാലെയുണ്ട്.
മാധുരി ദീക്ഷിത് (248 കോടി രൂപ), കജോൾ ( 240 കോടി രൂപ), കത്രീന കൈഫ് ( 224 കോടി രൂപ), ശിൽപ ഷെട്ടി കുന്ദ്ര ( 158 കോടി രൂപ), നയൻതാര (200 കോടി രൂപ) റാണി മുഖർജി (200 കോടി രൂപ), അനുഷ്‌ക ഷെട്ടി ( 133 കോടി രൂപ), സാമന്ത റൂത്ത് പ്രഭു (89 കോടി രൂപ) എന്നിവരും ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ നടിമാരിൽ ഉൾപ്പെടുന്നു.












Click it and Unblock the Notifications