Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഐശ്വര്യ ലക്ഷ്മിക്ക് 34 വയസായിട്ടും വിവാഹം കഴിക്കാത്തതിന്റെ കാരണം'; ഉഗ്രൻ മറുപടയുമായി നടി

മലയാള സിനിമയിൽ വളരെ ബോൾഡായി പ്രതികരിക്കുന്ന നടിമാരിൽ ഒരാളാണ് ഐശ്വര്യ ലക്ഷ്മി. പല മുൻനിര നായികമാരും പറയാൻ മടിക്കുന്ന വിഷയങ്ങളിലടക്കം തന്റെ നിലപാട് ശക്തമായി തന്നെ താരം വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ വിവാഹക്കാര്യത്തെ കുറിച്ചും ജീവിതത്തോടുള്ള കാഴ്ചപ്പാടിനെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് താരം. തന്റെ പുതിയ ചിത്രമായ ഹലോ മമ്മിയുടെ പ്രമോഷനുമായി ബന്ധപ്പെട്ടുള്ള അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

'എനിക്ക് ഇപ്പോൾ 34 വയസായി. 34 വയസായി ഇനി നല്ല ചെക്കനെ കിട്ടില്ലെന്നൊക്കെ അമ്മയൊക്കെ പറയും. ഞാൻ സിനിമയിൽ നായികയായി എത്തുന്നത് 26ാമത്തെ വയസിൽ ആണ്. ഒരു നായികയെ സംബന്ധിച്ച് അതൊരു വലിയ പ്രായമാണ്. പ്രായം കൂടുന്തോറും എനിക്കൊരു ഭയമുണ്ടായിരുന്നു. 33 വയസായപ്പോൾ ആ ടെൻഷൻ അങ്ങ് മാറി കിട്ടി. 30-33 വരെ ശരിക്കും ഭയമായിരുന്നു. പക്ഷെ പിന്നീട് മനസിലായി കാണാൻ നല്ലതായിരിക്കുന്നിടത്തോളം ചെയ്യുന്ന ജോലി നല്ലതാണെന്നിടത്തോളം എനിക്ക് വർക്ക് കിട്ടുമെന്ന്.

aiswrya2-

നയൻതാരയും തൃഷയുമൊക്കെ 40 കഴിഞ്ഞു.അവർ ഇപ്പോഴും ഹീറോയിൻസ് ആണ്. വിവാഹം കഴിഞ്ഞാൽ അഭിനയിക്കില്ല എന്ന പറഞ്ഞിടത്ത് നിന്ന് അഭിനയിച്ചാൽ എന്താണ് എന്നിടത്തേക്ക് എത്തി കാര്യങ്ങൾ. സമാന്തയെ നോക്കുകയാണെങ്കിൽ അവരുടെ ഫിറ്റ്നെസ് എനിക്ക് ഭയങ്കര ഇഷ്ടമാണ്.അവർ ഭയങ്കര ഡെഡിക്കേറ്റഡ് ആണ്. അതൊക്കെ ശരിക്കും പ്രചോദനം തന്നെയാണ്.

ഏജ് ഫാക്ടർ പറയുമ്പോൾ സിനിമ കിട്ടില്ലെന്നൊരു പേടി ഇപ്പോൾ ഇല്ല. 30 കഴിഞ്ഞാൽ നായികയായി വിളിക്കില്ലെന്ന പേടിയില്ല ഇപ്പോൾ. ജീവിതത്തിൽ വളരെ ഡിസിപ്ലിന്റ് ആയ ആൾ ആണ് ഞാൻ. കാര്യങ്ങൾ നല്ല രീതിയിൽ നടക്കാൻ ആഗ്രഹിക്കുന്ന അതിന് എഫേർട്ട് ഇടുന്നയാളാണ് ഞാൻ', ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

അതേസമയം മലയാളത്തിൽ നിന്ന് നല്ല കഥകൾ തന്റെ അടുത്തേക്ക് വരുന്നില്ലെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു. ഞാൻ അപ്രോച്ചബിൾ അല്ലെന്നല്ല. നല്ല കഥകൾ മാത്രം ചെയ്യാമെന്ന തീരുമാനത്തിലാണ്. ഒരു നടിയെന്ന നിലയിൽ നല്ല കഥാപാത്രങ്ങൾ തമിഴിൽ നിന്നും തെലുങ്കിൽ നിന്നുമൊക്കെ വരുന്നുണ്ട്. ഭാഷ ഒരു വിഷയമല്ല. ഒരു മലയാളി എന്ന നിലയിൽ പുറത്ത് അംഗീകരിക്കപ്പെടുന്നതിൽ സന്തോഷമേയുള്ളൂ. മലയാളത്തിൽ ഇപ്പോൾ ഹലോ മമ്മി കിട്ടയപ്പോൾ എനിക്ക് ഇഷ്ടമായി. ഒരു സിനിമയിൽ എന്റെ കഥാപാത്രത്തിന് എത്രത്തോളം സ്ക്രീൻ സ്പേസ് ഉണ്ടെന്നതല്ല, മറിച്ച് എത്രത്തോളം എന്റെർടെയിനിങ് ആണെന്നതാണ് നോക്കുന്നത്.

ഞാൻ എംബിബിഎസിന് പഠിക്കുമ്പോൾ എനിക്ക് സിനിമയോട് താത്പര്യം ഇല്ല. ആദ്യ സിനിമ കഴിയും വരേയും എന്റെ ചോയിസ് സിനിമ ആയിരുന്നില്ല. ഇത് ഭാഗ്യവും കൂടി വരുന്നൊരു ഇൻഡസ്ട്രിയാണ്. ഒരു ഡെസ്പറേറ്റ് സിറ്റുവേഷൻ ഇല്ലാതിരിക്കാൻ ഒരു ബാക്കപ്പ് കരിയർ നല്ലതാണ്. എപ്പോഴും മൾട്ടിപ്പിൾ ഫിനാൻഷ്യൽ സോഴ്സ് ഉണ്ടാകുന്നത് നല്ലതാണ്.

സിനിമയിൽ സൗഹൃദം നിലനിർത്താൻ കഠിനപ്രയത്നം ചെയ്യുന്ന ആളല്ല ഞാൻ. അങ്ങനെ ചെയ്താൽ അതൊരിക്കലും സൗഹൃദമാകില്ല. സൗഹൃദം എന്ന് പറഞ്ഞാൽ വളരെ ഈസിയായി ഇടപെടാനും സംസാരിക്കാനും എനിക്ക് ഇഷ്ടടുന്നൊരാളാണ് ഞാൻ', ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+