'ഐശ്വര്യ ലക്ഷ്മി ഹംസം,പ്രണയത്തിലായത് ഇങ്ങനെ'; ഒടുവിൽ പ്രണയകഥ വെളിപ്പെടുത്തി അഞ്ജുവും ആദിത്യയും
ഇക്കഴിഞ്ഞ ദിവസമായിരുന്നു ഗായിക അഞ്ജു ജോസഫിന്റെ വിവാഹം നടന്നത്. അടുത്ത സുഹൃത്തായ ആദിത്യയെ ആണ് അഞ്ജു വിവാഹം കഴിച്ചത്. വിവാഹ വീഡയോകളും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ വളരെ അധികം വൈറലായിരുന്നു.
ചടങ്ങുകൾക്ക് പിന്നാലെ എല്ലാവർക്കും അറിയേണ്ടിയിരുന്നത് ഇരുവരും എങ്ങനെയാണ് പ്രണയത്തിലായതെന്നാണ്. എന്നാൽ ആദിത്യയോ അഞ്ജുവോ ചോദ്യങ്ങളോട് പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ തങ്ങളുടെ പ്രണയകഥ പങ്കുവെയ്ക്കുകയാണ് ആദിത്യ. ലെറ്റ്‌സ് ടോക്ക് ലാല എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം. ആദിത്യയുടെ വാക്കുകളിലേക്ക്

'ഞാൻ ആലപ്പുഴക്കാരനാണ്. ആദ്യം എഞ്ചിനിയറിങ് കൺസൽട്ടൻസിയിൽ ബെംഗളൂരും ഹൈദരാബാദും ജോലി ചെയ്തു. ഇപ്പോൾ ഒരു എംഎൻസിയിലാണ് ജോലി ചെയ്യുന്നത്. ആദ്യം ഡൽഹിയിലായിരുന്നു. കുറച്ച് നാൾ ലണ്ടനിൽ ഉണ്ടായിരുന്നു. ഇപ്പോൾ തിരിച്ച് ബെംഗളൂരിൽ എത്തി.
വിവാഹം ഒരു ഇന്റിമേറ്റ് ഇവന്റായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി കുറെ ഓൺലൈൻ മീഡിയകൾ എത്തി. ശരിക്കും ഞാൻ ഞെട്ടിപ്പോയി. ഒരു സെലിബ്രിറ്റിയെയാണ് ഞാൻ വിവാഹം കഴിച്ചത്. സ്വാഭാവികമായും വിവാഹത്തിന് ആളുകൾ ഉണ്ടാകുമെന്നും ഇതൊക്കെ പ്രതീക്ഷിക്കണമെന്നും അഞ്ജു സൂചന തന്നിരുന്നുവെങ്കിലും ഇത് പ്രതീക്ഷിച്ചില്ല.
ഞങ്ങൾ ചെറുപ്പം മുതലേയുള്ള സുഹൃത്തുക്കളാണ്. വീട്ടുകാർക്കൊക്കെ പരസ്പരം അറിയാം. അഞ്ജുവുമായി കൂടുതൽ അടുത്തത് കൊവിഡ് കാലത്താണ്. അന്ന് അഞ്ജു റീൽസും യുട്യൂബുമായൊക്കെ സജീവമായ കാലത്തായിരുന്നു അത്. പോസ്റ്റ് കൊവിഡ് സമയത്ത് വർക്ക് ഫ്രം ഹോം ആയി ഞാൻ തിരുവന്തപുരത്ത് അച്ഛന്റേയും അമ്മയുടേയും കൂടെയാണ് താമസിച്ചത്. ആ സമയത്ത് അഞ്ജു വർക്കലയിൽ വന്നിരുന്നു. ഒരുപരിപാടിക്ക്. ഞാൻ എന്റെ രണ്ട് സുഹൃത്തുക്കളുമായി അഞ്ജുവിനെ കാണാൻ വർക്കലയിൽ പോയി.
അഞ്ജുവിന്റെ രണ്ട് കൂട്ടുകാരും അന്ന് ഒപ്പം ഉണ്ടായിരുന്നു. അതിലൊരാളാണ് ഐശ്വര്യ ലക്ഷ്മി. അവളാണ് ശരിക്കും ഹംസം നമ്പർ വൺ. രണ്ടാമത്തെ ഹംസം എന്റെ സുഹൃത്ത് ആഷിഖ് ആണ്. ആഷിഖും ഐശ്വര്യ ലക്ഷ്മിയുമാണ് ഞങ്ങളെ ഒന്നിക്കാൻ പരിശ്രമിച്ചത്. ഞങ്ങൾക്ക് ആദ്യം നല്ല സംശയം ഉണ്ടായിരുന്നു ഇത് വർക്കാകുമോയെന്ന്. ഇത്രയും പ്രായമൊക്കെ ആയി എന്താകും എന്നൊക്കെയായിരുന്നു തോന്നൽ. ഞങ്ങൾക്ക് ഉണ്ടായിരുന്ന ഒരു ഭയം നമ്മുടെ സൗഹൃദം നഷ്ടമായിപ്പോകുമോയെന്നതായിരുന്നു.
നമ്മുടെ രണ്ട് പേരുടേയും ഫീൽഡ് വ്യത്യസ്തമാണെന്ന് അഞ്ജു പറയുമായിരുന്നു. എന്റെ സെലിബ്രിറ്റി ലൈഫ് നിനക്ക് എത്രത്തോളം കൈകാര്യം ചെയ്യാൻ കഴിയുമെന്ന് അറിയില്ല. അതിനാൽ നീ നല്ലോണം ആലോചിച്ച് വേണം തീരുമാനമെടുക്കാൻ എന്നൊക്കെ അഞ്ജു പറയുമായിരുന്നു. രണ്ടാം ഘട്ടത്തിൽ മാതാപിതാക്കളെ ഇൻവോൾവ് ചെയ്യിച്ചപ്പോൾ അവർക്കും സംശയും ഉണ്ടായിരുന്നു.
പോസ്റ്റ് കൊവിഡ് സമയത്തൊക്കെ ഞാൻ ബാച്ചിലറായിരുന്നു. പഠിപ്പ് ജോലി എന്നൊക്കെയായിരുന്നു മനസിൽ. വീട്ടിൽ വിവാഹം ആലോചിച്ചിരുന്നെങ്കിലും എനിക്ക് താത്പര്യം ഉണ്ടായിരുന്നില്ല. ഒരു തവണ ഒരു പെൺകുട്ടിയെ കഫേയിൽ വെച്ച് കാണാൻ മാതാപിതാക്കൾ പറഞ്ഞു. ഞാൻ പോയില്ല, കാരണം വൈകാരികമായി ഒരാളുമായി അടുപ്പം ഉണ്ടാകാതെ എനിക്ക് ഒരാളെ ജീവിതത്തിലേക്ക് സ്വീകരിക്കാൻ സാധിക്കുമായിരുന്നില്ല. അതിനാലാണ് പോകാതിരുന്നത്. ഒരു ഘട്ടമെത്തിയപ്പോൾ എൻറെ ജീവിതം ഇനി സിംഗിളായിരിക്കുമന്ന് വരെ ഞാൻ ആലോചിച്ചിരുന്നു', ആദിത്യ പറഞ്ഞു.
-
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് ആശ്വാസം; എസ്പിഡിഐ സ്ഥാനാര്‍ഥി കെഎം അഷ്റഫ് പത്രിക പിന്‍വലിച്ചു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ?











Click it and Unblock the Notifications