വീടുകള്‍ക്ക് മാത്രം വരും 100 കോടി! അജയ് ദേവ്ഗണിന്റെ ആസ്തി കേട്ടോ!?
ബോളിവുഡില്‍ ദീപാവലി റിലീസായി ഏറ്റവും കൂടുതല്‍ പേര്‍ ആകാംക്ഷയോടെ നോക്കി കാണുന്ന ചിത്രമാണ് സിങ്കം എഗെയ്ന്‍. വന്‍താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അജയ് ദേവ്ഗണാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കരീന കപൂര്‍, ദീപിക പദുകോണ്‍, രണ്‍വീര്‍ സിംഗ്, അക്ഷയ് കുമാര്‍, അര്‍ജുന്‍ കപൂര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ എത്തുന്നത്.
ഇടവേളയ്ക്ക് ശേഷം അജയ് ദേവ്ഗണിന്റെ വലിയ തിരിച്ചുവരവായിരിക്കും സിങ്കം എഗെയ്ന്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്. നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള അജയ് ദേവ്ഗണ്‍ ദേശീയ പുരസ്‌കാരം അടക്കമുള്ള ബഹുമതികള്‍ നേടിയിട്ടുള്ള താരമാണ്. 2016 ല്‍ രാജ്യത്തെ നാലാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മശ്രീ നല്‍കി കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചിരുന്നു.

നടന്‍ എന്നതിന് പുറമെ നിര്‍മ്മാതാവ്, സംവിധായകന്‍ എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയനാണ്. 1991 ആണ് ആദ്യമായി അഭിനയരംഗത്തേക്ക് എത്തുന്നത്. വൈകാതെ തന്നെ ഇന്ത്യന്‍ സിനിമാ ലോകത്തെ ശ്രദ്ധിക്കപ്പെടുന്ന നായക നടനായി മാറാന്‍ അദ്ദേഹത്തിന് സാധിച്ചു. ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം കൂടിയാണ് അജയ് ദേവ്ഗണ്‍. 587 കോടി രൂപ ആസ്തിയുള്ള അജയ് ദേവ്ഗണ്‍ തന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും സമ്പാദിക്കുന്നത് സിനിമയില്‍ നിന്നാണ്.
അജയ് ദേവ്ഗണ്‍ ഫിലിംസ് എന്ന നിര്‍മ്മാണ കമ്പനിയും ഒരു വിഎഫ്എക്‌സ് കമ്പനിയും അദ്ദേഹത്തിനുണ്ട്. ഗുജറാത്തിലെ 25 മെഗാവാട്ട് സോളാര്‍ പവര്‍ പ്രോജക്ടിലും താരത്തിന് നിക്ഷേപമുണ്ട്. കുട്ടികള്‍ക്കായി യുഗ്, ന്യാസ എന്ന പേരില്‍ തിയറ്ററുകളുടെ ഒരു ശൃംഖല ആരംഭിച്ച ദേവ്ഗണ്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ തന്റെ തിയറ്റര്‍ ശൃംഖല 250 സ്‌ക്രീനുകളായി വികസിപ്പിക്കാനും പദ്ധതിയിടുന്നു.
ഒരു സ്വകാര്യ വിമാനം സ്വന്തമാക്കുന്ന ആദ്യത്തെ സെലിബ്രിറ്റി എന്ന സവിശേഷതയും അജയ് ദേവ്ഗണിനുണ്ട്. 2010 ല്‍ 84 കോടി മുടക്കിയാണ് ഹോക്കര്‍ 800 എന്ന ജെറ്റ് അദ്ദേഹം വാങ്ങിയത്. 2006-ല്‍ മസെരാട്ടി ക്വാട്രോപോര്‍ട്ടെ എന്ന ആഡംബര വാഹനവും താരം സ്വന്തമാക്കിയിരുന്നു. ഏകദേശം 2.8 കോടി രൂപയായിരുന്നു ഈ കാറിന്റെ വില. ഇതുകൂടാതെ 2.7 കോടി രൂപ വിലമതിക്കുന്ന റേഞ്ച് റോവര്‍ വോഗും അദ്ദേഹത്തിനുണ്ട്.
1.4 കോടി രൂപ വിലമതിക്കുന്ന മെഴ്സിഡസ് ബെന്‍സ് എസ് ക്ലാസും അദ്ദേഹത്തിന്റെ ഗാരേജിലുണ്ട്. 6.95 കോടി രൂപ വിലമതിക്കുന്ന റോള്‍സ് റോയ്സ് കള്ളിനന്‍ ആണ് അജയിയുടെ കാര്‍ശേഖരത്തിലെ പ്രധാനി. മുംബൈയില്‍ രണ്ട് വീടുകളും ജുഹുവിലെ ഒരു അപ്പാര്‍ട്ട്‌മെന്റ് ഫ്‌ലാറ്റും മുംബൈയിലെ മല്‍ഗാരി റോഡില്‍ ഒരു ഡിസൈനര്‍ ലക്ഷ്വറി ഹൗസും താരത്തിന് സ്വന്തമാണ്.
മുംബൈയില്‍ രണ്ട് വീടുകള്‍ക്കുമായി 25 കോടി രൂപ വിലയുണ്ട്. ജുഹുവിലെ ഒരു പോഷ് ഏരിയയിലാണ് അജയ് ദേവ്ഗണ്‍ കുടുംബത്തോടൊപ്പം താമസിക്കുന്നത്. നാല് കിടപ്പുമുറികളുള്ള ഈ ബംഗ്ലാവില്‍ ഒരു ജിം, സ്വിമ്മിംഗ് പൂള്‍, ലൈബ്രറി എന്നിവയും ഒരു മിനി തിയേറ്ററും ഉണ്ട്. 30 കോടി വിലയുള്ള അദ്ദേഹത്തിന്റെ ബംഗ്ലാവിന്റെ പേര് ശിവശക്തി എന്നാണ്. ഇത് കൂടാതെ ലണ്ടനില്‍ അജയ്ക്ക് ഒരു ബംഗ്ലാവുമുണ്ട്.
ലണ്ടനിലെ പാര്‍ക്ക്‌ലെയ്‌നില്‍ സ്ഥിതി ചെയ്യുന്ന ഈ ബംഗ്ലാവിന്റെ വില ഏകദേശം 55 കോടി രൂപയാണ്. അഭിനയത്തിന് പുറമെ പരസ്യ ചിത്രങ്ങളിലുടേയും അവതാരകന്‍ എന്ന നിലയിലും വലിയൊരു തുക സമ്പാദിക്കുന്നുണ്ട്.












Click it and Unblock the Notifications