വിജയിയെ വീഴ്ത്തി അജിത്ത്? രജനീകാന്തിന് തൊട്ട് പിന്നില്‍, പുതിയ ചിത്രത്തിന് വാങ്ങുന്ന പ്രതിഫലം ഇത്ര
ചെന്നൈ: തമിഴ് സിനിമയില്‍ സൂപ്പര്‍ താരങ്ങളുടെ പ്രതിഫലം കുതിച്ചുയര്‍ന്ന് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇളയദളപതി വിജയ് ലിയോയ്ക്കായി വാങ്ങിയ പ്രതിഫലം ഏറെ ചര്‍ച്ചയായിരുന്നു. 120 കോടിയാണ് താരം ലോകേഷ് ചിത്രത്തിനായി വാങ്ങിയത്. പക്ഷേ പ്രതിഫലത്തില്‍ മുമ്പന്‍ രജനീകാന്ത് തന്നെയായിരുന്നു. എന്നാല്‍ വിജയിയെ ഇപ്പോള്‍ തമിഴില്‍ മറ്റൊരു സൂപ്പര്‍ താരവും സമകാലീനനുമായ അജിത്ത് കുമാര്‍ മറികടന്നിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
തമിഴ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അജിത്തിന്റെ 63ാം ചിത്രത്തിനായിട്ടാണ് റെക്കോര്‍ഡ് പ്രതിഫലം വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ മാര്‍ക്ക് ആന്റണിയെന്ന മെഗാ ഹിറ്റ് ചിത്രമൊരുക്കിയ ആദിക് രവിചന്ദ്രന്‍ ഈ ചിത്രമൊരുക്കുമെന്നാണ് റിപ്പോര്‍ട്ട്. കടുത്തൊരു അജിത്ത് ആരാധകന്‍ കൂടിയാണ് ആദിക്. നേരത്തെ മാര്‍ക്ക് ആന്റണിയുടെ കഥ ആദ്യം കേട്ടത് അജിത്തായിരുന്നു. ഈ ചിത്രം ചെയ്യാനായി ആദിക്കിന് പ്രോത്സാഹനം നല്‍കിയതും താരമായിരുന്നു.

അതേസമയം ആദിക്കിന്റെ അജിത്ത് ചിത്രം എല്‍റെഡ് കുമാറിന്റെ ആര്‍എസ് ഇന്‍ഫോടെയിന്‍മെന്റ് നിര്‍മിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അജിത്ത് ഇപ്പോള്‍ മഗിഴ് തിരുമേനിയുടെ ചിത്രത്തിലാണ് അഭിനയിക്കുന്നത്. ഇത് കഴിഞ്ഞാല്‍ ആദിക്കിന്റെ ചിത്രത്തില്‍ ജോയിന്‍ ചെയ്യും. ഈ ചിത്രത്തിനായി 175 കോടിയാണ് അജിത്ത് പ്രതിഫലമായി വാങ്ങുന്നതെന്ന് ട്രേഡ് അനലിസ്റ്റായ മനോബാല വിജയബാലന്‍ ട്വീറ്റ് ചെയ്തു.
അതേസമയം റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ അജിത്ത് തമിഴ് സിനിമയില്‍ പ്രതിഫലത്തില്‍ രണ്ടാമത്തെത്തിയിരിക്കുകയാണ്. വിജയ് ലിയോയ്ക്ക് വാങ്ങിയ പ്രതിഫലമാണ് പിന്നിലായിരിക്കുന്നത്. നിലവില്‍ രജനീകാന്താണ് അജിത്തിന് മുന്നില്‍ പ്രതിഫല കാര്യത്തില്‍ മുന്നിലുള്ളത്. ജയിലറുടെ വമ്പന്‍ വിജയമാണ് ഇതിന് കാരണം. 210 കോടി രൂപയാണ് രജനിക്ക് ജയിലറില്‍ ലഭിച്ച പ്രതിഫലമെന്നാണ് റിപ്പോര്‍ട്ട്.
ഇക്കാര്യവും ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ ജയിലറുടെ വിജയത്തിന് ശേഷം വലിയൊരു തുകയുടെ ചെക്ക് രജനിക്ക് നിര്‍മാതാവ് കലാനിധി മാരന്‍ നല്‍കിയിട്ടുണ്ട്. അതിന് പുറമേ ബിഎംഡബ്ല്യു കാറും സമ്മാനമായി നല്‍കിയിരുന്നു. ജയിലറുടെ ലാഭത്തില്‍ നിന്നാണ് മാരന്‍ രജനിക്ക് കൂടുതല്‍ തുക പ്രതിഫലമായി നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.
കമല്‍ഹാസനും വമ്പന്‍ തുക തന്നെ പ്രതിഫലമായി വാങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. നാലാം സ്ഥാനത്തായിരുന്നു കമല്‍ഹാസന്‍. 50 കോടിയാണ് ബംപര്‍ ഹിറ്റായി മാറിയ വിക്രമിന് കമല്‍ പ്രതിഫലമായി മാറിയത്. പ്രഭാസിന്റെ കല്‍ക്കി 2898 എഡിയില്‍ വില്ലന്‍ വേഷത്തില്‍ കമല്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഈ ചിത്രത്തിനായി നാല്‍പ്പത് കോടി താരം പ്രതിഫലം വാങ്ങിയിരിക്കുകയാണ്.
അതേസമയം ഇന്ത്യന്റെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കുന്നതിന് കമല്‍ഹാസന്‍ 150 കോടി രൂപ പ്രതിഫലം വാങ്ങിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. തെലുങ്ക് സിനിമാ താരങ്ങളേക്കാള്‍ മുകളിലാണ് ഇപ്പോള്‍ തമിഴ് സിനിമാ താരങ്ങള്‍ വാങ്ങുന്ന പ്രതിഫലം. അതേസമയം മാര്‍ക്ക് ആന്റണിയുടെ വിജയമാണ് അജിത്തും ആദിക്ക് രവിചന്ദ്രനും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കാരണമായിരിക്കുന്നത്.












Click it and Unblock the Notifications