അജു വർഗീസ് വെള്ള ഷർട്ട് മാത്രം ധരിക്കാനുള്ള കാരണം ഇതായിരുന്നോ? തുറന്നുപറഞ്ഞ് താരം
മലവാർടി ആർട്സ് ക്ലബ് എന്ന് സിനിമയിലൂടെ അഭിനയത്തിലേക്ക് എത്തിയ വ്യക്തിയാണ് അജു വർഗീസ്. പിന്നീട് നിരവധി സിനിമകളിൽ കോമഡി റോളുകൾ ചെയ്ത അജു തന്റെ ട്രാക്ക് മാറ്റിയിരുന്നു. കോമഡി മാത്രമല്ല എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭദ്രമാണെന്ന് അജു തെളിയിച്ചു. കേരള ക്രൈം ഫയൽ പോലുള്ളവയിലെ വേഷങ്ങൾ അതിനുള്ള ഉദാഹരമാണ്. നടൻ മാത്രമല്ല പ്രൊഡ്യൂസർ കൂടിയാണ് അജു. അജുവിന്റേതായി പ്രദർശനത്തിന് എത്തുന്ന സിനിമയാണ് സ്വർഗം.
യുവതാര നിരയിൽ നിൽക്കുമ്പോഴും കാര്യമായി ഫാഷനിലും ട്രെന്റിലും ഫിറ്റ്നസ്സിലും ഒന്നും ശ്രദ്ധിക്കാത്ത ആളാണ് അജു. നരച്ച മുടിയും താടിയുമൊക്കെയായിട്ടാണ് അജുവിനെ കാണാറുള്ളത്. അധികവും മുണ്ടും വെള്ള ഷർട്ടുമാണ് ധരിക്കാറുള്ളത്. പാന്റ് ധരിച്ചാലും വെള്ള ഷർട്ട് മാത്രമെ ധരിക്കാറുള്ളൂ. ഫിറ്റ്നസ്സിലും താരം ശ്രദ്ധിക്കാറില്ല. ചാടിയ വയർ കുറയ്ക്കാനൊന്നും നിൽക്കാറില്ല. വയർ കെട്ടിവച്ച് താൻ അഭിനയിച്ചിട്ടുണ്ടെന്ന് അജു പറയുന്നു.

എല്ലാ നാല് ദിവസം കൂടുമ്പോൾ ഡൈ ചെയ്യുന്ന ആളല്ല താനെന്നും അജു പറഞ്ഞു. ഇപ്പോൾ എന്തുകൊണ്ടാണ് എപ്പോഴും വെള്ള ഷർട്ട് ധരിക്കുന്നത് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് അജു. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിലാണ് അജു ഇക്കാര്യം പറയുന്നത്. ഒരുപാട് കൺഫ്യൂസ്ഡ് ആവാതിരിക്കാൻ വേണ്ടിയാണ് വെള്ള നിറത്തിലുള്ള ഷർട്ട് ധരിക്കുന്നതെന്നും സമയം കളയാൻ താലപര്യം ഇല്ലാത്ത ആളാണ് താനെന്നും താരം പറയുന്നു.
ഒരുപാട് കൺഫ്യൂസ്ഡ് ആവാതിരിക്കാൻ വേണ്ടിയാണ്. പല കളറുകൾ ഉണ്ടെങ്കിൽ കൺഫ്യൂഷൻ ഉണ്ടാവും. പോസിറ്റിവിറ്റ് വളരെ കുറവുള്ള ആളാണ് ഞാൻ. ഭയങ്കര ചെറ്റയാണ്. സമയം കളയാൻ താല്പര്യം ഇല്ലാത്ത ആളാണ് ഞാൻ. ഡ്രസ് ഒക്കെ തിരഞ്ഞെടുക്കാനുള്ള മടിയുടെ ഭാഗമായി കണ്ടാൽ മതി അർജുൻ പറഞ്ഞു.
നായകൻ സത്യസന്ധമായി ഒരാൾ സ്വപ്‌നം കണ്ട് ആവുക എന്നുപറഞ്ഞാൽ ഞാൻ എക്‌സാംപിളായി കാണുന്നത് ടൊവിനോയെ ആണ്. ടൊവിനോയെ ഞാൻ പറയാൻ കാരണം എ ആർ എമ്മിന്റെ സെറ്റിൽ ഉണ്ടായിരുന്ന ഒരാളാണ് ഞാൻ. അയാളുടെ ഡെഡിക്കേഷൻ. അത് കാശിനോ പ്രശസ്തിക്കോ വേണ്ടിയല്ല. എല്ലാവരിൽ അത് ഉണ്ടാവില്ല, അത് എനിക്കില്ല, ടൊവിനോ പറയും. ബിജു ചേട്ടന്റെ മടിയാണ് തനിക്ക് എന്നും അജു പറയുന്നു.












Click it and Unblock the Notifications