Get Updates
Get notified of breaking news, exclusive insights, and must-see stories!

ധ്യാന്‍ പറഞ്ഞതല്ല ശരി: വെള്ളമടിച്ച് കഴിഞ്ഞാല്‍ ഞാന്‍ ബാഹുബലിയാണെന്ന് തോന്നും, വന്‍ ശക്തിയാണ്; അജു വർഗീസ്

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലർവാടി ആടസ്ക്ലബ് എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര ലോകത്തേക്ക് കടന്ന് വന്ന ഒട്ടനവധി പ്രതിഭകളില്‍ പ്രധാനിയാണ് അജു വർഗീസ്. ആ കൂട്ടത്തില്‍ നിന്നും നിവിന്‍പോളി കഴിഞ്ഞാല്‍ ഇന്ന് മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ സജീവമായ താരവും അജു വർഗീസ് തന്നെ. ആദ്യ ചിത്രങ്ങളിലെ കോമഡി താരം എന്ന നിലയില്‍ നിന്നുള്ള അജു വർഗീസിന്റെ വളർച്ചയും ശ്രദ്ധേയമാണ്.

നായകന്‍, നിർമ്മാതാവ് തുടങ്ങി സഹസംവിധായകന്‍ വരേയായി പ്രവർത്തിച്ച അജു വർഗ്ഗീസ് ഗുരുവായൂർ അമ്പലനടയില്‍ എന്ന ചിത്രത്തിലൂടെ ഗായകനായും മാറി. കോളേജ്മേറ്റായിരുന്ന വിനീത് ശ്രീനിവാസനുമായുള്ള സൗഹൃദ ബന്ധമാണ് അജു വർഗീസിന് സിനിമയിലേക്കുള്ള വഴി തുറക്കുന്നത്.

aju-vargeese

സിനിമയിലേക്ക് വന്നതിന് പിന്നാലെ സുഹൃത്ത് എന്നതില്‍ നിന്നും വിനീത് ഗുരുസ്ഥാനീയനായി മാറിയെന്നാണ് അജു വർഗീസ് തന്നെ പറയും. പകരം എല്ലാം "പോക്രിത്തരങ്ങള്‍ക്കും" കൂട്ടായി മാറിയതാകട്ടെ വിനീതിന്റെ അനിയനും "ഇന്റർവ്യൂ സൂപ്പർ സ്റ്റാർ" -മായ ധ്യാനും. അതേ നമ്മുടെ കുട്ടേട്ടനും ലാലുവും.

അജു വർഗീസുമായി ബന്ധപ്പെട്ട പല കഥകളും ധ്യാന്‍ നിരവധി അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. സ്വന്തം അച്ഛനെ വരെ വെറുതെ വിടാത്ത ആളില്‍ നിന്ന് അത് സ്വാഭാവികം മാത്രം. അത്തരത്തില്‍ ധ്യാന്‍ പറഞ്ഞ കഥയായിരുന്നു, അജുവർഗീസ് വെള്ളമടിച്ച് കഴിഞ്ഞാല്‍ പിന്നെ 'പടയപ്പ'യായി മാറും എന്നുള്ളത്. ഏത്.. നമ്മുടെ ഒളിമ്പ്യന്‍ അന്തോണി ആദത്തിലെ വട്ടോളിയെപ്പോലെ പടയപ്പയായി മാറുമെന്ന്.

എന്നാല്‍ താന്‍ വെള്ളമടിച്ചാല്‍ പടയപ്പയല്ല, അതിലും വലുത്, അതായത് ബാഹുബലിയായി മാറുമെന്നാണ് അജു വർഗീസ് തന്നെ ഇപ്പോള്‍ തുറന്ന് പറയുന്നത്. ഫ്ലവേഴ്സ് ചാനലിന്റെ ഒരു കോടി പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുയായിരുന്നു അദ്ദേഹം.

'ധ്യാനിന്റെ വെള്ളക്കമ്പനിയില്‍ ഒരാളായിരുന്നു ഞാനും. കുഞ്ഞിരാമായണം ചെയ്യുന്ന സമയമാണ്. വൈകുന്നേരം ഷൂട്ടൊക്കെ കഴിഞ്ഞ് എല്ലാവരും ഇത്തരും സന്തോഷത്തിന്റെ ഭാഗമാകും. വിനീത് പിന്നെ ഇതിലൊന്നും പങ്കുചേരില്ല. എന്തെങ്കിലും പറഞ്ഞ് മുങ്ങും. ആ അവസരത്തിലായിരിക്കാം ഞാന്‍ വെള്ളമടിച്ച് ആള്‍മാറുന്നത് അവന്‍ കണ്ടത്' അജു വർഗീസ് പറയുന്നു.

വെള്ളമടിച്ച് കഴിഞ്ഞാല്‍ പിന്നെ എനിക്ക് ഞാന്‍ പ്രഭാസായി തോന്നും. ഭയങ്കര ശക്തിയുള്ളതായി തോന്നും. അത് കണ്ടിട്ടാകും ഞാന്‍ പടയപ്പയായി മാറുമെന്ന് അവന്‍ പറഞ്ഞത്. പക്ഷെ എനിക്ക് തോന്നാറുള്ളത് ബാഹുബലിയായിട്ടാണ്. എന്റെ തോന്നലാണ്. എന്റെ കൂടെയുള്ള ഒരാള്‍ എന്നെ പുട്ടിയിടും. പുറത്തിറക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

പഴയ കഥയൊക്കെ പറഞ്ഞെങ്കിലും തനിക്ക് തിരിച്ച് അറിവുണ്ടായതിനെക്കുറിച്ചും അജു വർഗീസ് അടുത്തതായി പറയുന്നു എന്നതാണ് ശ്രദ്ധേയം. വെള്ളം എന്ന സിനിമ കാണുന്നത് വരേയെ ആ ശീലമുണ്ടായിരുന്നുള്ളു. കള്ളുകുടി പൂർണ്ണമായും നിർത്താനും ആ ചിത്രം കാരണമായി. രണ്ട് വർഷമായി തീരെ കുടിച്ചിട്ടില്ല. തീർച്ചയായും ആ സിനിമയുടെ ഇംപാക്ടായിരുന്നുവെന്നും അജുവർഗീസ് കൂട്ടിച്ചേർക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+