അക്ബർ നശിപ്പിച്ചത് ഗോൾഡൻ ചാൻസ്, നൂറയുടെ വായിൽ നിന്ന് അറിഞ്ഞു, എന്നിട്ടും കുളമാക്കിയ മരമണ്ടൻ, പരിഹസിച്ച് ഫാൻസ്
ബിഗ് ബോസ് മലയാളം സീസൺ 7നിൽ വീക്കിലി ടാസ്ക് പുരോഗമിക്കവേ അക്ബർ ഖാൻ ആണ് പക്കാ ബിബി മെറ്റീരിയൽ എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ താരത്തിന്റെ ആരാധകർ പ്രതികരിക്കുന്നുണ്ട്. രണ്ട് ദിവസമായി നടക്കുന്ന ഫാക്ടറി ടാസ്കിൽ യൂണിയൻ നേതാവാണ് അക്ബർ. ആദ്യത്തെ ദിവസം അക്ബറിന് ഒഴികെ ബാക്കി തൊഴിലാളികൾക്കെല്ലാം മുതലാളിയായ നൂറ ഗോൾഡ് കോയിൻ നൽകി.
രണ്ടാമത്തെ ദിവസം ടാസ്ക് പൂർത്തിയാക്കിയില്ലെങ്കിൽ നൂറയ്ക്ക് പണി കിട്ടും എന്ന് മനസ്സിലാക്കിയതോടെ മറ്റ് തൊഴിലാളികളെയും കൂടെ കൂട്ടി അക്ബർ പണി മുടക്കി. ബ്ലാക്ക് കോയിൻ നൂറ തങ്ങൾക്ക് തന്നാൽ അത് ഉപയോഗിച്ച് മറ്റ് മത്സരാർത്ഥികളെ എവിക്ഷനിലേക്ക് വിടാമെന്നതായിരുന്നു പ്ലാൻ. എന്നാൽ ഇത് ബിഗ് ബോസ് നൈസായി പൊളിച്ചതോടെ അക്ബറും കൂട്ടരും നാണംകെട്ടു.
ഇതോടെ അക്ബറിനെ പരിഹസിച്ച് നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. അടിയുണ്ടാക്കുക എന്നാണ് ടാസ്ക് എന്ന് കരുതിയ മരമണ്ടൻ ആണ് അക്ബറെന്ന് ഫേസ്ബുക്കിൽ പ്രചരിക്കുന്ന കുറിപ്പിൽ പരിഹസിക്കുന്നു. കുറിപ്പ് ഇങ്ങനെയാണ്: '' എന്താണ് യൂണിയൻ നേതാവ്? തൊഴിലാളികൾക്കും മാനേജ്മെന്റ് നും ഇടയിലെ കണ്ണി. തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ കണ്ടെത്തി അത് മാനേജ്മെന്റ് ആയി സംസാരിച്ചു പരിഹാരം കണ്ടെത്തുക എന്നതാണ് പ്രഥമ ദൗത്യം. ഈ ടാസ്കിൽ ചെയ്യുന്ന പണിക്കുള്ള കൂലി കൃത്യമായി ആദ്യം തന്നെ എത്ര എന്ന് തീരുമാനിക്കാനുള്ള അവസരം പോലും ഉപയോഗിക്കാതെ, ബള ബള ബഹളം വച്ച്, ഓണർടെ ടാർഗറ്റ് അച്ചിവ് ചെയ്യാൻ സഹായിച്ചു.

കൃത്യമായി പണി എടുത്ത ബാക്കി എല്ലാവരെയും ഓണർ കോയിൻ നൽകി പരിഗണിച്ചപ്പോൾ ബഹളം ഉണ്ടാക്കിയ നേതാവ് വീണ്ടും ശശി. ഓർഡർ കൃത്യ സമയത്ത് പൂർത്തിക്കണം എന്ന് ബിഗ്‌ബോസ് പറഞ്ഞപ്പോഴും അതിനു വേണ്ടി നൂറ നിർബന്ധം പിടിക്കുമ്പോഴും പൂർത്തിയാക്കിയില്ല എങ്കിൽ ഓണർ ന് കുഴപ്പം ആണ് എന്ന് ചിന്തിക്കാൻ പോലും കഴിവില്ലാത്ത മണ്ടൻ യൂണിയൻ നേതാവ്.
അങ്ങനെ ചോദിച്ചിരുന്നു എങ്കിൽ ആദ്യ ദിവസം തന്നെ ഓർഡർ കൃത്യമായി ഉണ്ടാക്കണം എങ്കിൽ തൊഴിലാളികൾക്ക് ഇത്ര കോയിൻ വേണം, അല്ലെങ്കിൽ നേതാവായ എനിക്ക് ഇത്ര കോയിൻ തന്നാൽ ഇത്ര ഓർഡർ ഞാൻ ചെയ്യിക്കും എന്നൊക്കെ ബാർഗെയിൻ ചെയ്യാൻ പറ്റുമായിരുന്ന, അതിനു ഓണർ സമ്മതിച്ചില്ലെങ്കിൽ തൊഴിലാളികളെ കൂട്ടി സമരം നടത്തുകയും അതിലൂടെ ഓണർ നെ സമ്മർദ്ധത്തിൽ ആക്കുകയും കോയിൻ നേടിയെടുക്കുകയും ചെയ്യാൻ കഴിയുമായിരുന്ന ബുദ്ധി ഉപയോഗിക്കേണ്ട ടാസ്കിനെ കുളമാക്കിയ മണ്ടൻ നേതാവ്.
ശേഷം നൂറയുടെ വായിൽ നിന്ന് തന്നെ ഓർഡർ കംപ്ലീറ്റ് ആയില്ലെങ്കിൽ എനിക്ക് പണി കിട്ടും എന്നറിഞ്ഞിട്ടു അവിടെ പോലും അതിനെ ടാക്ടിക്കലി നേരിടേണ്ടതിനു പകരം, ഗുണ്ടായിസം കാണിച്ചു കുളമാക്കി കൊടുത്തു. പകരം മേൽപറഞ്ഞ കാര്യങ്ങൾ ചെയ്തിരുന്നേൽ അക്ഷരം തെറ്റാതെ ഗെയിമർ എന്ന് വിളിക്കാമായിരുന്നു. അക്ബറിന്റെ വിചാരം നേതാവ് റിബൽ ആയിരിക്കണം എന്നാണ്. അടിയുണ്ടാക്കുക എന്നാണ് ടാസ്ക് എന്ന് കരുതിയ മരമണ്ടൻ .
അതിലും കോമഡി നാലും മൂന്നും ഏഴു ഫേക്ക് ഐഡിയിൽ നിന്നൊക്കെ അക്ബർ കളിച്ചതാണ് ഗെയിം എന്നൊക്കെ ന്യായീകരിച്ചു മെഴുകുന്ന പിആർ പ്രൊഫൈലുകളാണ്. എത്ര ഒക്കെ ഓവർ ടൈം പണി എടുത്തു വെളുപ്പിക്കാൻ നോക്കിയാലും അക്ബർന് സ്വയം ഒരു കിടിലം ഗെയിംർ എന്ന ലേബലിലേക്ക് ഉയരാൻ കിട്ടിയ ഗോൾഡൻ ചാൻസ് ആണ് പുള്ളി ഈ പരുവത്തിൽ ചെയ്തു വച്ചേക്കുന്നത്''.












Click it and Unblock the Notifications