പ്രമുഖ വ്യവസായിയുടെ മകൾ, ചിത്രകാരി, പ്രായം 39; ആരാണ് അഖിൽ അക്കിനേനിയുടെ ഭാവിവധു സൈനബ് റവ്ജി
രണ്ട് വിവാഹങ്ങളാണ് അക്കിനേനി കുടുംബത്തിൽ നടക്കാൻ പോകുന്നത്. നാഗ ചൈതന്യയുടെയും ശോഭിത ധൂതിപാലയുടെയും വിവാഹത്തിന് ഒരുങ്ങുന്ന കുടുംബത്തിൽ കഴിഞ്ഞ ദിവസം മറ്റൊരു വിവാഹനിശ്ചയം കൂടി നടന്നു. നാഗാർജുനയുടെ ഇളയ മകൻ അഖിൽ അക്കിനേനിയുടേത്. നാഗാർജുന തന്നെയാണ് അഖിലിന്റെ വിവാഹനിശ്ചയത്തെക്കുറിച്ച് പറഞ്ഞത്. സൈനബ് റവ്ജിയാണ് അഖിലിന്റെ ഭാവിവധു.
വിവാഹനിശ്ചയ വാർത്ത പുറത്ത് വന്നതിന് പിന്നാലെ ആരാണ് സൈനബ് റവ്ജി എന്നാണ് സോഷ്യൽ മീഡിയ തിരയുന്നത്. വ്യാവസായി സുൽഫി റാവ്ജിയുടെ മകളാണ് സൈനബ് റാവ്ജി. ഹൈദരാബാദിലാണ് ജനിച്ചത്. സൈനബിന് 39 വയസ്സാണ് പ്രായമെന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇപ്പോൾ മുംബൈയിലാണ് സൈനബ് താമസിക്കുന്നത്. ഒരു ചിത്രകാരിയാണ് സൈനബ്. നിരവധി എക്സിബിഷനുകളിൽ സൈനബിന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്.

എം എഫ് ഹുസൈൻ സംവിധാനം ചെയ്ത് മീനാക്ഷി: എ ടെയിൽ ഓഫ് ത്രീ സിറ്റീസ് എന്ന സിനിമയിൽ സൈനബ് റാവ്ജി ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. 2025 ൽ അഖിലും സൈനബും തമ്മിലുള്ള വിവാഹം നടക്കുമെന്നാണ് റിപ്പോർട്ട്. കുറച്ച് വർഷങ്ങളായി ഇരുവരും ഡേറ്റിംഗിലാണ്.
എന്നെന്നേക്കുമായി ഞാനെന്റെ ആളെ കണ്ടെത്തി എന്ന് പറഞ്ഞുകൊണ്ടാണ് സൈനബുമായിട്ടുള്ള വിവാഹനിശ്ചയ വാർത്ത അഖിൽ പങ്കുവെച്ചത്.
അതേ സമയം അഖിൽ അക്കിനേനിയുടെയും സൈനബ് റാവ്ജിയുടെയും വിവാഹനിശ്ചയത്തിൽ നാഗാർജന സന്തോഷം പ്രകടമാക്കി. സൈനബിനൊപ്പം അഖിൽ തന്റെ ജീവിതത്തിലെ നിർണായകമായ ചുവട് വെയ്ക്കുന്നത് കാണുമ്പോൾ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും
സൈനബ് തന്റെ കുടുംബത്തിലേക്കുള്ള മികച്ച കൂട്ടിച്ചേർക്കലാകുമെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾ ആഹ്ലാദഭരിതരാണ്. ഈ പുതിയ യാത്ര ആഘോഷിക്കാൻ കാത്തിരിക്കുന്നു, അദ്ദേഹം പറഞ്ഞു. സൈനബിനെ തങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്നും നാഗാർജുന പറഞ്ഞു.
2016 ൽ വ്യാവസായി ആയ ജി വി കൃഷ്ണ റെഡ്ഡിയുടെ മകളുമായി അഖിലിന്റെ വിവാഹ നിശ്ചയം നടന്നിരുന്ന. 2017 ൽ ആയിരുന്നു വിവാഹം നിശ്ചയിച്ചത്. എന്നാൽ വിവാഹം മുടങ്ങുകയായിരുന്നു.
അതേ സമയം നാഗ ചൈതന്യയുടെയും ശോഭിതയുടെയും വിവാഹം ഡിസംബറിൽ നടക്കുമെന്നാണ് സൂചന. ആഗസ്റ്റ് മാസത്തിലായിരുന്നു ഇവരുടെ നിശ്ചയം. നാഗ ചൈതന്യയുടെയും ശോഭിതയുടെയും വിവാഹം കഴിഞ്ഞതിന് പിന്നാലെ തന്നെ അഖിലിന്റെയും സൈനബിന്റെയും വിവാഹം ഉണ്ടാകുമെന്നാണ് പറയുന്നത്. എന്നാൽ വിവാഹത്തീയതിയെക്കുറിച്ച് സൂചനകളൊന്നും ഇല്ല.












Click it and Unblock the Notifications