അടി കൊടുത്ത് വീട്ടിലിരുത്തുന്ന സ്ത്രീകളെ മാത്രമേ അഖില്‍ കോട്ടത്തല കണ്ടിട്ടുള്ളൂ. മറുപടിയുമായി ശോഭ വിശ്വനാഥ്
സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന രണ്ട് താരങ്ങളാണ് അഖില്‍ മാരാരും ശോഭ വിശ്വനാഥും. ബിഗ് ബോസ് സീസണിലെ ശ്രദ്ധേയമായ പ്രകടനത്തിലൂടെയാണ് ഇവര്‍ പ്രശസ്തി നേടിയത്. അഖില്‍ മാരാരും ശോഭയും തമ്മിലുള്ള പോരാണ് ബിഗ് ബസ് സീസണ്‍ അഞ്ചിനെ ഏറെ ജനപ്രിയമാക്കിയത്. ഇരുവരുടെയും പോരിനൊടുവില്‍ കപ്പ് സ്വന്തമാക്കിയത് അഖില്‍ മാരാരാണ്. ഇപ്പോഴും പൊതുവേദികളില്‍ ഇരുവരും പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കാറുണ്ട്.
കഴിഞ്ഞ ദിവസം അഖില്‍ മാരാര്‍ ശോഭയ്ക്ക് എതിരെ രൂക്ഷമായ ഒരു പ്രതികരണം നടത്തിയിരുന്നു. തന്റെ കൈവശമുള്ള ബിഗ് ബോസ് ട്രോഫി ശോഭയ്ക്ക് നല്‍കാന്‍ തയ്യാറാണ്. അങ്ങനെ ചെയ്തില്ലെങ്കില്‍ തനിക്ക് സ്വസ്ഥതയോ സമാധാനമോ ലഭിക്കില്ല. ഇത്രയും അസൂയയുള്ള വ്യക്തിയെ കണ്ടിട്ടില്ലെന്നും അഖില്‍ മാരാര്‍ പറഞ്ഞിരുന്നു.

പരിപാടിയില്‍ 100 ദിവസത്തെ സാരിയും കൊണ്ടാണ് ശോഭ വന്നതെന്നും തനിക്ക് ലഭിച്ചതിന്റെ മൂന്നിരട്ടി ശമ്പളമാണ് അവര്‍ക്ക് ചാനല്‍ നല്‍കിയതെന്നുമുള്ള ഗുരുതരമായ ആരോപണവും അഖില്‍ ഉയര്‍ത്തിയിരുന്നു. ശോഭയ്ക്ക് അനുകൂലമായാണ് ബിഗ് ബോസ് മേധാവികള്‍ പോലും പ്രവര്‍ത്തിച്ചതെന്നും അഖില്‍ മാരാര്‍ ചൂണ്ടിക്കാട്ടി.
ഇപ്പോഴിതാ അതില്‍ മാരാരുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ശോഭ വിശ്വനാഥ് രംഗത്തെത്തിയിരിക്കുകയാണ്. ബിഗ് ബോസ് നിലനില്‍ക്കുന്ന കാലം വരെയേ ഈ ആരോപണങ്ങളൊക്കെ ഉണ്ടാകൂ. ആദ്യം ബിഗ്‌ബോസിനെ കുറ്റം പറഞ്ഞു. പിന്നീട് അങ്ങോട്ട് ചോദിച്ച് ബിഗ് ബോസില്‍ പോയ ഒരാളാണ്. കപ്പ് കിട്ടി ഴിഞ്ഞപ്പോള്‍ വീണ്ടും ബിഗ് ബോസിനെ കുറ്റം പറഞ്ഞു. വീണ്ടും അതിനകത്ത് കയറിപ്പോയി. വീണ്ടും അതിനെ കുറച്ച് കുറ്റം പറയുകയാണ്. അതിന്റെ റിവ്യൂട്ട് പൈസ ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്. അതിനെയാണ് നിലപാടില്ല എന്ന് ഞാന്‍ പറയുന്നത്. അങ്ങനെയുള്ള ഒരു മനുഷ്യനോട് ഞാന്‍ എന്താ പറയേണ്ടത്.
അഖില്‍ കോട്ടത്തല ഗ്രൂപ്പ് കളിച്ചാണ് 100 ദിവസം പൂര്‍ത്തിയാക്കി ബിഗ് ബോസില്‍ കപ്പ് എടുത്തത്. എന്നാല്‍ ശോഭാ വിശ്വനാഥ് ഒറ്റയ്ക്ക് നിന്നാണ് കളിച്ചിട്ടുള്ളത്. ഇപ്പോഴും ഞാന്‍ ഒറ്റയ്ക്ക് തന്നെയാണ് മുമ്പോട്ട് പോയിട്ടുള്ളത്. ഞാനൊരു ഗ്രൂപ്പും കളിച്ചല്ല ഫൈനല്‍ വരെ എത്തിയത്. ഞാന്‍ അന്നും ഇന്നും ഒറ്റയ്ക്ക് നിന്ന് കളിക്കുന്ന ഇന്‍ഡിപെന്‍ഡന്റ് ഗെയിമര്‍ ആണ്. ഔട്ടായി പോയാലും എനിക്കൊരു വിഷമവും ഇല്ലായിരുന്നു. ഞാനെന്റെ കാര്യം നോക്കി മുന്നോട്ടു പോകുന്ന ആളാണ്. പ്രസന്റില്‍ ജീവിക്കുന്ന ആളാണ്.
അടി കൊടുത്ത് വീട്ടിലിരുത്തുന്ന സ്ത്രീകളെ മാത്രമേ അയാള് കണ്ടിട്ടുള്ളൂ. ഇപ്പോഴും ചുണക്കുട്ടികള്‍ ആയ സ്ത്രീകള്‍ ഈ നാട്ടില്‍ ജീവനോടെയുണ്ട് എന്നു മാത്രമേ എനിക്ക് എനിക്ക് പറയാനുള്ളൂ. നമ്മള്‍ ആരെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ ഒരിക്കലും വിദ്വേഷവും ട്രോമയും കൊടുത്ത് അതില്‍നിന്ന് പൈസ ഉണ്ടാക്കാന്‍ ശ്രമിക്കരുത്. അത് നിലപാടില്ലാത്ത കാര്യമാണ്.
എന്‍ന്റെ ലൈഫില്‍ ഒരുപാട് പേപ്പട്ടികള്‍ ഉണ്ട്. ആ പേപ്പട്ടികള്‍ നമ്മുടെ അടുത്ത് കുരച്ചു കൊണ്ടുവരും. നമ്മള്‍ അതിനെ തൊടുകയാണെങ്കില്‍ നമ്മള്‍ക്കും കൂടി പേപിടിക്കും. നമ്മള്‍ അവിടെ നന്ന് മാറി നടക്കുക. 15 വര്‍ഷമായി ഒരുപാട് സ്വപ്നം കാണുന്ന ആളാണ്. ഒറ്റയ്ക്ക് തന്നെയാണ് ഞാന്‍ വഴിവെട്ടി വന്നത്. ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ആ പട്ടികള്‍ ഒക്കെ അവിടെത്തന്നെയുണ്ട്. ഗ്രൂപ്പ് ആയി ഇപ്പോഴും കുരച്ചുകൊണ്ട് ഇരിപ്പുണ്ട്. ഞാന്‍ മുന്നോട്ടു പോയ്‌ക്കൊണ്ടിരിക്കുകയാണ്.












Click it and Unblock the Notifications