Get Updates
Get notified of breaking news, exclusive insights, and must-see stories!

റിയാസിനെ അവള്‍ എന്ന് വിളിച്ചു, കോട്ടത്തലയ്ക്ക് ഇപ്പോഴും ബോധമില്ല, അരി വാങ്ങാനുളള കോപ്രായം, തുറന്നടിച്ച് ഷിയാസ്

ബിഗ് ബോസ് സീസൺ 5 വിജയി അഖിൽ മാരാർക്ക് മറുപടിയുമായി ബിഗ് ബോസ് മുൻ മത്സരാർത്ഥിയായ ഷിയാസ് കരീം. ബിഗ് ബോസ് സീസൺ 7നിലേക്ക് ഗസ്റ്റ് ആയി പോയ ഷിയാസ് കരീമിന്റെ പ്രവർത്തികളെ വിമർശിച്ച് അഖിൽ മാരാർ രംഗത്ത് വന്നിരുന്നു. അനുമോളുടെ പാവ എടുത്ത് എറിഞ്ഞത് സംബന്ധിച്ചായിരുന്നു വിമർശനം.

മറുപടിയുമായി രംഗത്ത് വന്ന ഷിയാസ് കരീം ആരാണ് അഖിൽ മാരാർ എന്നും പറയുന്നത് മണ്ടത്തരം ആണെന്നും പരിഹസിച്ചു. പിന്നാലെ ഷിയാസിനെതിരെ അഖിൽ വീഡിയോ ഇട്ട് പ്രതികരിച്ചു. തന്ന് കണ്ടപ്പോൾ ഷിയാസ് സിനിമയിൽ ചാൻസ് ചോദിച്ചത് അടക്കം അഖിൽ വെളിപ്പെടുത്തി. ഇപ്പോൾ വീണ്ടും അഖിലിന് മറുപടിയുമായി ഷിയാസ് കരീം രംഗത്ത് വന്നിരിക്കുകയാണ്.

ഷിയാസ് കരീമിന്റെ പ്രതികരണം: '' ആരാണ് അഖില്‍ മാരാര്‍? എനിക്ക് അറിയുന്നത് അഖില്‍ കോട്ടാത്തല എന്ന പേരാണ്. അഖില്‍ മാരാര്‍ എന്നത് ബിഗ് ബോസ് കഴിഞ്ഞ ശേഷം ഇട്ട പേരാണ്. ഞാന്‍ അങ്ങോട്ട് പരിചയപ്പെട്ടതല്ല, അദ്ദേഹം ഇങ്ങോട്ട് വന്ന് പരിചയപ്പെട്ടതാണ്. ദേ പുട്ടില്‍ ഭക്ഷണം കഴിക്കുമ്പോള്‍ അയാളെ കാണുകയും അയാള്‍ ചിരിക്കുകയും താന്‍ ഹലോ പറയുകയും ചെയ്തു.

akhil

ഞാന്‍ ബിഗ് ബോസ് കണ്ടിട്ടുണ്ട് എന്ന് തന്നോട് പറഞ്ഞു. ബിഗ് ബോസിനെ കുറേ കുറ്റവും പറഞ്ഞു. ആയ്‌ക്കോട്ടേ കുഴപ്പമില്ല എന്ന് താന്‍ പറഞ്ഞു. സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആണെന്നും ഒരു സിനിമ ചെയ്യാന്‍ പോവുകയാണ് എന്നും പറഞ്ഞു. അപ്പോള്‍ എന്തെങ്കിലും ചാന്‍സ് ഉണ്ടെങ്കില്‍ പറയണം ചേട്ടാ എന്ന് താന്‍ പറഞ്ഞു.

അതിപ്പോ അസിസ്റ്റന്റ് ഡയറക്ടര്‍ ആണെങ്കിലും ഡയറക്ടര്‍ ആണെങ്കിലും പ്രൊഡ്യൂസര്‍ ആണെങ്കിലും സിനിമയിലെ ഏത് മേഖലയില്‍ ഉളള ആളാണെങ്കിലും വര്‍ക്ക് ഉണ്ടെങ്കില്‍ പറയണം ചേട്ടാ എന്ന് താന്‍ പറയാറുണ്ട്. അഖില്‍ കോട്ടത്തലയെ ജനങ്ങള്‍ അറിയുന്നതും ഒരു അസിസ്റ്റന്റ് ഡയറക്ടറില്‍ നിന്നും പബ്ലിക് ഫിഗറായി മാറുന്നത് ബിഗ് ബോസ് എന്ന ഷോയില്‍ നിന്നാണ്.

അയാള്‍ മുള്ളാന്‍മുട്ടി എന്നോ മറ്റോ ഉളള ഒരു പടം ചെയ്തു. ഭയങ്കര ആക്ഷന്‍ ഒക്കെ ആയിട്ട്, റീല്‍സില്‍ കണ്ടു. ആ പടത്തിന്റെ പ്രമോഷന് വേണ്ടി അയാള്‍ വീണ്ടും ബിഗ് ബോസിലേക്ക് പോയി. ഇറങ്ങി വന്ന് വീണ്ടും ആ ഷോയെ കുറ്റം പറയുന്നു. ആ സിനിമയെ വിമര്‍ശിക്കുന്നു. മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നു, എന്നെ വിമര്‍ശിക്കുന്നു, മീഡിയയെ കുറ്റം പറയുന്നു. ജീവിതത്തില്‍ ഒരു നിലപാടും ഇല്ല. അള്‍ട്ടിമേറ്റ് പുച്ഛം ആണ് അയാളോട് ഉളളത്.

നിലപാട് ഉളള മനുഷ്യര്‍ വിമര്‍ശിക്കില്ല. ബുദ്ധി ഉളള മനുഷ്യര്‍ സൈലന്റ് ആയിരിക്കും. അയാള്‍ പമ്പര വിഡ്ഢി ആയിക്കൊണ്ടിരിക്കുകയാണ്. അയാള്‍ക്ക് ദൈവം കൊടുത്തിരിക്കുന്ന കഴിക് എന്നത് ആളുകളെ വിമര്‍ശിക്കാനുളളതാണ്. അത് അയാള്‍ നല്ല രീതിയില്‍ ഉപയോഗിക്കുന്നുണ്ട്. ഫോണ്‍ വിളിച്ച് പറയാനുളള കാര്യങ്ങള്‍ അയാള്‍ വീഡിയോ ചെയ്യും.

ബിഗ് ബോസില്‍ ഉളള സമയത്ത് തനിക്ക് അയാളെ ഭയങ്കര ഇഷ്ടമായിരുന്നു. പറഞ്ഞിട്ട് കാര്യമില്ല. ജീവിക്കാന്‍ വേണ്ടി കാണിക്കുന്ന ഓരോ കോപ്രായങ്ങളാണ്. അരി വാങ്ങാന്‍ വേണ്ടിയുളള മിസ്റ്റര്‍ കോട്ടത്തലയുടെ കോപ്രായങ്ങള്‍ നമ്മള്‍ അങ്ങ് സഹിക്കുക. ഇങ്ങനെ ഉളള പല ആളുകള്‍ നാട്ടിലുണ്ട്. അവരെ കണ്ടില്ല എന്ന മട്ടില്‍ അങ്ങ് പോവുക. റിയാസിനെ അവള്‍ എന്ന് വിളിക്കുന്നത് കേട്ടു. കോട്ടത്തലയ്ക്ക് ഇപ്പോഴും ബോധം വന്നിട്ടില്ല. ഒരാളെ വിമര്‍ശിക്കാനുളള ഒരു യോഗ്യതയും അയാള്‍ക്കില്ല. റിയാസ് ഒരു നല്ല മനുഷ്യനാണ്. കോട്ടത്തലയേക്കാള്‍ നല്ല മനുഷ്യനാണ് റിയാസ് സലിം'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+