Get Updates
Get notified of breaking news, exclusive insights, and must-see stories!

'പരസ്യം ചെയ്യില്ലെന്ന് തീരുമാനിച്ചു, ഇതാണ് കാരണം'; തുറന്ന് പറഞ്ഞ് മാരാര്‍, കൈയടി

ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ശ്രദ്ധേയ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു അഖില്‍ മാരാര്‍. മലയാളം ബിഗ് ബോസ് ചരിത്രത്തില്‍ തന്നെ ഏറ്റവും മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാള്‍ എന്ന വിശേഷണത്തിന് അര്‍ഹനായ അഖില്‍ മാരാര്‍ക്കായിരുന്നു സീസണ്‍ 5 ലെ കിരീടവും. ഷോ കഴിഞ്ഞതിന് ശേഷവും അഖില്‍ മാരാരോടുള്ള ആളുകളുടെ സ്‌നേഹത്തിന് ഒരു കുറവും വന്നിട്ടില്ല.

അഖില്‍ മാരാര്‍ക്ക് നാട്ടില്‍ നല്‍കിയ സ്വീകരണം ഇത് തെളിയിക്കുന്നതായിരുന്നു. അതേസമയം മറ്റ് ബിഗ് ബോസ് മത്സരാര്‍ത്ഥികളില്‍ നിന്ന് നിലപാടുകളിലെ വ്യത്യസ്തതയാണ് അഖില്‍ മാരാരെ ശ്രദ്ധേയനാക്കുന്നത്. നേരത്തെ തനിക്ക് വേണ്ടി അമിതമായി ആരാധനയുമായി നടക്കരുത് എന്നും സ്വന്തം കാര്യം നോക്കി ജീവിക്കണം എന്നും അഖില്‍ മാരാര്‍ പറഞ്ഞത് കൈയടി നേടിയിരുന്നു.

bigg boss

തനിക്ക് ഇപ്പോള്‍ ലഭിക്കുന്ന സ്വീകരണം നൈമിഷികമാണ് എന്നും ബിഗ് ബോസ് മലയാളം സീസണ്‍ 6 വരുന്നത് വരെ മാത്രമെ ഇത് ഉണ്ടാകൂ എന്നും അഖില്‍ മാരാര്‍ പറഞ്ഞിരുന്നു. അത് അങ്ങനെ തന്നെയാണ് വേണ്ടത് എന്നു അഖില്‍ മാരാര്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ അഖില്‍ മാരാരിന്റെ പുതിയ നിലപാടും കൈയടി നേടിയിരിക്കുകയാണ്. പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ടാണ് അഖില്‍ മാരാര്‍ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.

പരസ്യം ചെയ്യുന്നതിനായി നിരവധി ആള്‍ക്കാര്‍ തന്നെ സമീപിക്കുന്നുണ്ടെന്നും എന്നാല്‍ പരസ്യങ്ങള്‍ ചെയ്യുന്നില്ല എന്നാണ് തന്റെ തീരുമാനം എന്നും അഖില്‍ മാരാര്‍ പറയുന്നു. തന്റെ ഫേസ്ബുക്ക് പേജിലാണ് അഖില്‍ മാരാരുടെ പ്രതികരണം. പരസ്യം ചെയ്യേണ്ട എന്ന തീരുമാനത്തിന് പിന്നിലെ കാരണവും അഖില്‍ മാരാര്‍ വ്യക്തമാക്കുന്നുണ്ട്. ഇതോടെ നിരവധി പേരാണ് അഖില്‍ മാരാരുടെ തീരുമാനത്തിന് കൈയടിയുമായി രംഗത്തെത്തിയിരിക്കുന്നത്.

അഖില്‍ മാരാരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നിരവധി ആള്‍ക്കാര്‍ പരസ്യം ചെയ്യുന്നതിനായി സമീപിക്കുന്നുണ്ട്. പരസ്യങ്ങള്‍ ചെയ്യുന്നില്ല എന്നാണ് എന്റെ തീരുമാനം. ഒരുത്പന്നം ഞാന്‍ ഉപയോഗിച്ചോ, അനുഭവിച്ചോ ബോധ്യപ്പെടാതെ അത് സൂപ്പര്‍ ആണെന്ന് പൊതുജനത്തെ പറഞ്ഞു പറ്റിക്കാന്‍ ഞാന്‍ തയ്യാറല്ല. ഈ തീരുമാനത്തിന്റെ ഭാഗമായി വലുതും ചെറുതുമായ കമ്പനികളെ ചെറിയ രീതിയില്‍ എങ്കിലും വെറുപ്പിക്കേണ്ടി വന്നിട്ടുണ്ട്.

അവര്‍ക്ക് ഞാന്‍ അഹങ്കാരി ആയി തോന്നാം. ആ അഹങ്കാരം തുടരാന്‍ ആണ് എന്റെ ഉദ്ദേശ്യം. ഉത്പന്നത്തിന്റെ മൂല്യം ആണ് ഏറ്റവും വലിയ പരസ്യം എന്നാണ് എന്റെ വിശ്വാസം, എന്നാണ് അഖില്‍ മാരാര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. ഇതിന് താഴെ നിരവധി പേരാണ് അഖില്‍ മാരാരിന്റെ നിലപാടിനെ അനുകൂലിച്ച് കൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+