കോമാളിത്തരം കാണിക്കരുത്, ബിഗ് ബോസ് ജയിക്കണമെങ്കിൽ ചെയ്യേണ്ടത്... വിജയരഹസ്യം പറഞ്ഞ് അഖിൽ മാരാർ
ബിഗ് ബോസ് വിജയി ആയതിലൂടെ ഏറ്റവും പ്രശസ്തി നേടിയതും ഏറ്റവും കൂടുതൽ ജീവിതത്തിൽ മുന്നേറിയതുമായ ഒരാൾ അഖിൽ മാരാർ ആണെന്ന് പറയാം. വലിയൊരു ആരാധക വൃന്ദത്തെ സൃഷ്ടിച്ചെടുക്കാൻ സാധിച്ചു എന്ന് മാത്രമല്ല, സാമ്പത്തികമായും വലിയ നിലയിലെത്താൻ അഖിൽ മാരാർക്കായി.
സ്വന്തം ഫ്ളാറ്റും ആഢംബര വാഹനങ്ങളും സലൂണും ഒക്കെയുളളതായി ബിഗ് ബോസിന് ശേഷം അഖിൽ മാരാരുടെ ജീവിതം മാറി. ബിഗ് ബോസ് അഞ്ചാം സീസൺ വിജയി ആയിരുന്നു മാരാർ. ഇപ്പോഴിതാ ബിഗ് ബോസിന്റെ പുതിയ സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രമാണ് ബാക്കി. ബിഗ് ബോസിലേക്ക് പോകുന്നവരോട് അഖിൽ മാരാർക്ക് പറയാനുളളത് ഇതാണ്.
അഖിൽ മാരാരുടെ വാക്കുകൾ : ''ഇക്കുറി ബിഗ്‌ബോസ് ഗംഭീരമാകും. കഴിഞ്ഞ ദിവസം താന്‍ ലാലേട്ടന് മെസ്സേജ് അയച്ചിരുന്നു, പ്രമോ തീ ആണെന്ന് പറഞ്ഞ്. അത് പോലെ ഏഷ്യാനെറ്റിന്റെ ഓള്‍ ഇന്ത്യ ഹെഡ് ആയ കിഷന്‍ സാറിനും മെസ്സേജ് അയച്ചിരുന്നു, ഇത്തവണത്തെ സീസണ്‍ ഗംഭീരമാകട്ടെ എന്ന് പറഞ്ഞു. തീര്‍ച്ചയായും, ചെയ്യാന്‍ പറ്റുന്നതിന്റെ മാക്‌സിമം ചെയ്യും എന്ന് അദ്ദേഹം മറുപടി അയച്ചു. ഇത്തവണ നല്ല സീസണ്‍ ആകുമെന്നൊരു പ്രതീക്ഷയുണ്ട്.

സീസണ്‍ എത്രത്തോളം ഗംഭീരമായി മാറുന്നോ, ബിഗ് ബോസ് എത്രത്തോളം ക്വാളിറ്റിയുളളതായി മാറുന്നോ അപ്പോള്‍ മാത്രമേ അതിലുളളവര്‍ക്കും വിലയുളളൂ. ഇത് മോശമായാല്‍ നമുക്കും അത് മോശമാകും. സിനിമ എന്നുളള മേഖല മോശമാണെങ്കില്‍ ലാലേട്ടനും മമ്മൂട്ടിക്കും വിലയില്ല. ക്രിക്കറ്റ് മോശമാണെങ്കില്‍ സച്ചിന് വിലയില്ല. രാഷ്ട്രീയം മോശമാണെങ്കില്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് വിലയില്ല. മേഖല മഹത്തരമാകുമ്പോള്‍ മാത്രമാണ് ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും മഹത്വം ഉണ്ടാവുകയുളളൂ.
അത് കൊണ്ട് ബിഗ് ബോസ് ഏറ്റവും നല്ലതായി മാറുമ്പോഴേ നമുക്കും സന്തോഷമുളളൂ. അല്ലാതെ വളരെ കൂറ കളിച്ച്, എന്ത് തെമ്മാടിത്തരവും കൂറത്തരങ്ങളും കാണിച്ചാല്‍ ചെന്ന് കയറാവുന്ന പ്ലാറ്റ്‌ഫോം അല്ല ബിഗ് ബോസ്. കേരളത്തിന്റെ ഒരു പ്രതിഫലനമാണ് ബിഗ് ബോസ്. 18 പേരെന്നത് 18 തരം സ്വഭാവത്തില്‍പ്പെട്ടവരാണ്. ഓരോരുത്തരുടേയും മാനസികാവസ്ഥകള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു പ്ലാറ്റ്‌ഫോം ആണത്.
ബിഗ് ബോസിലേക്ക് പുതിയതായി പോകുന്നവര്‍ മനസ്സിലാക്കേണ്ടത് ഈ ഷോ സമൂഹത്തിന്റെ ഒരു പ്രതിഫലനമാണ് എന്നാണ്. വലിയൊരു ജനസമൂഹം ഇവിടെ ജീവിക്കുന്നുണ്ട്. നമുക്ക് കൊടുക്കാന്‍ പറ്റുന്ന എന്റര്‍ടെയിന്‍മെന്റ് അവര്‍ക്ക് കൊടുക്കണം. അവരെക്കൊണ്ട് ചിന്തിപ്പിക്കണം. പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ട് പോകുന്നത് എങ്ങനെയെന്ന് പഠിപ്പിക്കണം. അങ്ങനെ പലതും ഉണ്ട്.
എന്ത് കോമാളിത്തരവും കാണിച്ച് റീച്ചുണ്ടാക്കാനല്ല നമ്മള്‍ അവിടെ ശ്രമിക്കേണ്ടത്. അതൊരു വലിയ പ്ലാറ്റ്‌ഫോം ആണ്. എല്ലാത്തരം കഴിവുകളും അവിടെ വേണം. കലാപരമായ കഴിവുകള്‍ വേണം, കായികപരമായ കഴിവുകള്‍ വേണം, സംസാരിക്കാനുളള കഴിവ് വേണം, ചിന്തിക്കാനുളള കഴിവ് വേണം. മാനസികമായി പിടിച്ച് നില്‍ക്കാനുളള ശേഷി വേണം. അങ്ങനെ പല കാര്യങ്ങള്‍ ഒത്തിണങ്ങി വരണം. അതെല്ലാം യൂസ് ചെയ്ത് ജയിക്കുക എന്നാണ് ബിഗ് ബോസില്‍ പോകുന്നവരോട് പറയാനുളളത്''.












Click it and Unblock the Notifications