അഖില്‍ മാരാർ പറഞ്ഞത് തികച്ചും അടിസ്ഥാന രഹിതം; സാബുമാന്‍ തന്ത്രശാലി: ഉടനെ അദ്ദേഹത്തിന് അത് മനസ്സിലാകും
ബിഗ് ബോസ് മലയാളം സീസൺ 7-ലെ മത്സരാർത്ഥിയായ സാബുമാന് എന്തുകൊണ്ടാണ് വോട്ടുകൾ ലഭിക്കുന്നത് എന്നതാണ് എല്ലാവരുടെയും പ്രധാന സംശയം. ഷോയില്‍ കാര്യമായ പ്രകടനമൊന്നും കാഴ്ചവെക്കാത്ത താരം ഓരോ എവിക്ഷനും മറികടന്ന് മുന്നോട്ട് പോകുകയാണ്. അതായത് അദ്ദേഹത്തിന് എവിടെ നിന്നോ വോട്ട് വരുന്നുണ്ട്. അത് എങ്ങനെയാണെന്നാണ് പലരുടേയും സംശയം. എന്നാൽ, ഈ സംശയത്തിന് വ്യക്തമായ ഉത്തരമുണ്ടെന്നാണ് ഒരു ബിഗ്ബോസ് പ്രേക്ഷകന്‍ ഇപ്പോള്‍ ചൂണ്ടിക്കാണിക്കുന്നത്.
സാബുമോൻ മറ്റ് മത്സരാർത്ഥികളെപ്പോലെ നെഗറ്റീവ് തന്ത്രങ്ങൾ സ്വീകരിക്കുന്നില്ല എന്നതാണ് പ്രധാന കാരണമായി അദ്ദേഹം ഉയർത്തിക്കാണിക്കുന്നത്. ഉദാഹരണത്തിന്, അനീഷിനെപ്പോലെ അച്ചടി ഭാഷയിൽ സംസാരിച്ച് ആവർത്തന വിരസത സൃഷ്ടിക്കുകയോ ഒറ്റപ്പെടൽ തന്ത്രം നടപ്പാക്കുകയോ ചെയ്യുന്നില്ല. അനുമോളിനെപ്പോലെ ലക്ഷങ്ങളുടെ പിആർ നടത്തി കണ്ണീർ സീരിയൽ ജീവിതം അവതരിപ്പിക്കുന്നുമില്ല. ഷാനവാസിനെപ്പോലെ പുരുഷാധിപത്യവും 'ചേട്ടച്ചൻ' കാർഡും ഉപയോഗിച്ച് കളിക്കുന്നില്ല.

അക്ബറിനെപ്പോലെ ഗ്രൂപ്പുകൾ രൂപീകരിച്ച് പരസ്പരം പരദൂഷണം നടത്തുന്നുമില്ല. ലക്ഷ്മിയെപ്പോലെ ഹോമോഫോബിയ പ്രകടിപ്പിക്കുകയോ കാണാത്ത കാര്യങ്ങൾ കണ്ടെന്ന് നടിച്ച് പ്രശ്നങ്ങൾ സൃഷ്ടിക്കുകയോ ചെയ്യുന്നില്ല. നിവിനെപ്പോലെ ഭക്ഷണം കട്ടുതിന്നുകയോ നിരന്തരം നിയമങ്ങൾ ലംഘിക്കുകയോ ചെയ്യുന്നില്ല. ബിന്നിയെപ്പോലെ കുത്തിത്തിരിപ്പുകൾ സൃഷ്ടിക്കുകയോ പരദൂഷണം പറയുകയോ ചെയ്യുന്നില്ല. ആര്യനെപ്പോലെ ആരുടെയും വാലായി കൂടുകയോ അമിത സജീവത കാണിക്കുകയോ ചെയ്യുന്നില്ല. ആതില നൂറയെപ്പോലെ ഗ്രൂപ്പുകൾ രൂപീകരിച്ച് 'അനിയത്തി' കാർഡ് ഉപയോഗിക്കുന്നുമില്ലെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.
സാബുമോന്റെ പ്രധാന പ്രവർത്തനങ്ങൾ വളരെ ലളിതവും ആത്മാർത്ഥവുമാണ്. ടാസ്കുകൾ വരുമ്പോൾ 100% ആത്മാർത്ഥതയോടെ പങ്കെടുക്കുകയും എല്ലാവരോടും മനോഹരമായ പുഞ്ചിരി നൽകുകയും ചെയ്യുന്നു. ഇതുതന്നെയാണ് ഹോസ്റ്റ് മോഹൻലാൽ ഓരോ എപ്പിസോഡിലും എല്ലാ മത്സരാർത്ഥികളോടും ആവശ്യപ്പെടുന്നത്. അനാവശ്യ വഴക്കുകളില്ല, വാക്കാണുകളില്ല, കുത്തിത്തിരിപ്പുകളില്ല, നിയമലംഘനങ്ങളില്ല - അദ്ദേഹം സൽഗുണ സമ്പന്നനായ ഒരു മികച്ച ഗെയിമറാണ്.
എന്നിട്ടും, ബിഗ് ബോസ് അദ്ദേഹത്തെ 'ആക്ടീവ് അല്ല' എന്ന് ആക്ഷേപിച്ച് പ്രതിമയെപ്പോലെ വെയിലത്ത് നിർത്തുകയും ഗസ്റ്റുകളെക്കൊണ്ട് പോലും അപമാനിക്കുകയും ചെയ്തു. ഇപ്പോഴെങ്കിലും പ്രേക്ഷകർ മണ്ടന്മാരല്ല എന്ന് മനസ്സിലാക്കണം. അദ്ദേഹം കപ്പ് നേടുമോ ഇല്ലയോ എന്നറിയില്ല, പക്ഷേ ജനങ്ങൾക്ക് സാബുമോനോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്. ശക്തമായ പുഞ്ചിരിയോടെ മുന്നോട്ട് പോകുക, സാബു മാൻ!
അഖിൽ മാരാർ ഒരു ക്ലിപ്പിൽ പറയുന്നുണ്ട്, സാബുമോൻ ഒരു നോട്ട (NOTA) പോലെയാണെന്ന്. അഥവാ, മറ്റ് മത്സരാർത്ഥികളുടെ മോശം പ്രകടനത്തിന്റെ പ്രതിഷേധമായാണ് വോട്ടുകൾ ലഭിക്കുന്നത് എന്ന്. ഇത് തീർത്തും അടിസ്ഥാനരഹിതമായ ആരോപണമാണ്. അഖിൽ മാരാർക്കും ഉടൻ തന്നെ കാര്യങ്ങൾ മനസ്സിലാകും. അയാളാണ് യഥാർത്ഥ കോമണറെന്നും ആ ബിഗ് ബോസ് പ്രേക്ഷകന്‍ കൂട്ടിച്ചേർക്കുന്നു.


Click it and Unblock the Notifications