Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓഡിയും ബിഎംഡബ്ല്യൂവും വാങ്ങിയത് ബിഗ് ബോസിൽ പോയത് കൊണ്ട് മാത്രമല്ല, ആ ബുദ്ധിയാണ് ഉപയോഗിച്ചതെന്ന് അഖിൽ മാരാർ

ബിഗ് ബോസിൽ പങ്കെടുത്തതിന് ശേഷം ജീവിതം നല്ല രീതിയിൽ മാറി മറിഞ്ഞവരുമുണ്ട് തിരിച്ചടികൾ നേരിട്ടവരും ഉണ്ട്. ബിഗ് ബോസ് മലയാളം സീസൺ 5ലെ വിജയി ആയ സംവിധായകൻ അഖിൽ മാരാരുടെ ജീവിതം മാറിയത് സ്വപ്നതുല്യമാണ്. രണ്ട് വർഷം കൊണ്ട് സാമ്പത്തികമായി വലിയ നിലയിലേക്കാണ് ബിഗ് ബോസിന് ശേഷം അഖിൽ മാരാർ എത്തിയത്.

ഇത്രയും വലിയ നേട്ടം ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ മറ്റാർക്കും ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. കൊച്ചിയിൽ സ്വന്തമായി ഫ്ളാറ്റും സലൂണും ഓഡി കാറും ബിഎംഡബ്ല്യൂ ബൈക്കും അടക്കം ആഗ്രഹിച്ചതെല്ലാം അഖിൽ മാരാർ സ്വന്തമാക്കിയിരിക്കുന്നു. ബിഗ് ബോസിൽ പോയത് കൊണ്ട് മാത്രമല്ല ഇതെല്ലാം എന്ന് അഖിൽ പറയുന്നു.

അഖിൽ മാരാരുടെ വാക്കുകൾ: '' ബിഗ് ബോസ് കഴിഞ്ഞ് രണ്ട് വര്‍ഷം ആയിട്ടും നിലനില്‍ക്കാന്‍ പറ്റുന്നതിന് ഒരു കാരണം ഭാഗ്യം ആണ്. മറ്റൊന്ന് എല്ലാ മേഖലകളിലും അല്ലറ ചില്ലറ കഴിവുകള്‍ ഉണ്ട്. സിനിമ റിലീസ് ആകാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ ഫുക്രു ഒരു മെസ്സേജ് അയച്ചിരുന്നു. ആഗ്രഹിച്ചതെല്ലാം ഒരര്‍ത്ഥത്തില്‍ നേടിയെടുത്തതായി തോന്നുന്നില്ലേ എന്ന്.സത്യമാണ്. ഞാന്‍ 2010 മുതല്‍ സ്വപ്‌നം കണ്ടതൊക്കെയാണ് ഇപ്പോള്‍ നേടിയെടുത്തിരിക്കുന്നത്.

bb

ഒരു ഭാഗത്ത് കെസിഎല്‍ നടക്കുന്നു. ക്രിക്കറ്റിന്റെ ഭാഗമാകണം എന്നത് അന്നത്തെ വലിയ ആഗ്രഹം ആയിരുന്നു. കേരളത്തിലെ ഏറ്റവും വലിയ ലീഗിന്റെ ഭാഗമാകുന്നു, സഞ്ജുവിനൊപ്പം സഞ്ചരിക്കുന്നു. മറുവശത്ത് സിസിഎല്‍ പ്ലേയിംഗ് ലിസ്റ്റില്‍ സെലക്ട് ചെയ്തു, സിനിമയില്‍ എഴുത്തുകാരനും സംവിധായകനുമായി, അഭിനേതാവുമായി. ബിഗ് ബോസില്‍ വന്നു, സോഷ്യല്‍ മീഡിയയിലും ഉണ്ട്.

ബിഗ് ബോസില്‍ പോയി എന്നത് കൊണ്ട് മാത്രം ഓഡിയും ബിഎംഡബ്ല്യൂവും എടുക്കാന്‍ പറ്റില്ല. നമുക്ക് കിട്ടുന്നതിനെ പോസിറ്റീവായി കണ്‍വേര്‍ട്ട് ചെയ്യാനുളള ശേഷി ഉണ്ടാകണം. ബിഗ് ബോസില്‍ പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ വന്ന ഒരാളല്ല. അതിന് മുന്നേ ഒരു വലിയ ജീവിതം ഉണ്ട്. ബുര്‍ജ് ഖലീഫ മുകളിലോട്ടേ നമ്മള്‍ കാണുന്നുളളൂ. അതിന് താഴെയുളളത് കാണുന്നില്ല. അടിയിലേക്ക് പണിഞ്ഞിട്ടാണ് മുകളിലേക്ക് വന്നത്.

ഈയടുത്ത് തന്നെ ചില മെയിന്‍ ചാനലുകളില്‍ നിന്ന് അഭിമുഖത്തിന് വിളിച്ചു. ഞാന്‍ പറഞ്ഞു, കണ്ടന്റ് വിറ്റ് എനിക്ക് ജിവിക്കാന്‍ പറ്റില്ല. എന്റെ ഭാര്യയ്ക്കും മക്കള്‍ക്കും അച്ഛനും അമ്മയ്ക്കും ഒക്കെ പണമാണ് ആവശ്യം. അപ്പോള്‍ നമ്മള്‍ തരുന്ന ഒരു സാധനം നിങ്ങള്‍ക്ക് വിറ്റ് കാശാക്കാന്‍ പറ്റുമെങ്കില്‍ അതിന്റെ ഒരു വിഹിതം നമുക്കും കിട്ടണം. അവരാരും അവരുടെ കയ്യില്‍ നിന്ന് എടുത്ത് തരണ്ട. എല്ലാവര്‍ക്കും പ്രയോജനപ്പെടണം, അത്രയേ ഉളളൂ. ആ ബുദ്ധിയാണ് ഞാന്‍ ഉപയോഗിച്ചത്.

ഇത്തവണ ബിഗ് ബോസിലുളളവര്‍ കമ്മ്യൂണിക്കേറ്റ് ചെയ്യാനല്ല ശ്രമിക്കുന്നത്. നമ്മള്‍ പ്രേക്ഷകരോട് കമ്മ്യൂണിക്കേറ്റ് ചെയ്യുകയാണ് വേണ്ടത്. ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് തീരുമാനിക്കേണ്ടത് പ്രേക്ഷകരാണ്. ഇപ്പോഴത്തെ വലിയ വിഷയം എന്ന് പറയുന്നത് അനുമോള്‍ പോയി രാത്രി ഉമ്മ വെയ്ക്കുന്ന ആര്യനേയും ജിസേലിനേയും പൊക്കി. ലിപ് ലോക്ക് എന്നൊക്കെ പറഞ്ഞ് ആകെ വിഷയം. ലിപ് ലോക്ക് അല്ല ഇനി അവിടെ സെക്‌സ് തന്നെ ചെയ്താലും എന്താണ് പ്രശ്‌നം. കേരളത്തിലെ ആര്‍ക്ക് എന്താണ് പ്രശ്‌നം.

കല്യാണം കഴിക്കാത്ത രണ്ട് പേര്‍ ബിഗ് ബോസിനുളളില്‍ സെക്‌സ് ചെയ്തു. ഇത് പുറത്ത് വിടാന്‍ പറ്റുമോ. അവരത് പുറത്ത് വിടില്ല. കിസ്സ് ചെയ്താലും സെക്‌സ് ചെയ്താലും കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന വിഷയമേ അല്ല. ഏത് കണ്ടന്റ് കാണിക്കണം എന്ന് തീരുമാനിക്കുന്നത് ബിഗ് ബോസ് ആണ്. ജീവിക്കാന്‍ വേണ്ടി ബിഗ് ബോസിലേക്ക് കടന്ന് വന്നവരാണ്, ഇതൊക്കെ ജീവിതത്തിന്റെ ഭാഗമാണ്.

കഴിഞ്ഞ സീസണില്‍ ജാസ്മിനും ഗബ്രിയും ഉമ്മ വെച്ചു എന്ന് പറഞ്ഞ് അവരെ ആക്ഷേപിച്ച് കൊല്ലാക്കൊല ചെയ്തു. നമ്മള്‍ സദാചാരം പറയുമ്പോള്‍, കല്യാണം കഴിക്കാത്ത രണ്ട് പേര്‍ ഉമ്മ വെച്ചാല്‍ അതിന്റെ പേരില്‍ എന്തിനാണ് ഇത്ര വിവാദം. ഇത് വിഷയം ആക്കുന്നവര്‍ ചിന്തിക്കണം, ഇതൊരു വലിയ വിഷയം ആണോ എന്ന്. ബിഗ് ബോസ് വഴി ജനത്തിന് മുന്നിലേക്ക് ഓരോ വിഷയങ്ങള്‍ ആണ് എത്തുന്നത്. ഏത് വിഷയം ചര്‍ച്ചയാകണം എന്ന് തീരുമാനിക്കണം. അല്ലെങ്കില്‍ ആസ്വാദനം വേണം. ഇത് രണ്ടില്‍ ഏതെങ്കിലും വേണം. ജീവിതം എന്താണെന്നും സമൂഹം എന്താണെന്നും മനസ്സിലാക്കി വേണം ബിഗ് ബോസിലേക്ക് പോകാന്‍. ജനങ്ങളുമായി ഒരു ബോണ്ട് ഉണ്ടാക്കാൻ സാധിക്കണം. കോമാളിത്തരം കാണിച്ചല്ല കണ്ടന്റ് ഉണ്ടാക്കേണ്ടത്''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+