Get Updates
Get notified of breaking news, exclusive insights, and must-see stories!

രേണു സുധി അങ്ങനെ ചെയ്യാതിരിക്കണമെങ്കിൽ.. അഖിൽ മാരാർ പറയുന്നു; 'സുരേഷ് ഗോപി പറഞ്ഞതിൽ പ്രശ്നമുണ്ടോ?'

രേണു സുധി വിഷയത്തിൽ പ്രതികരണവുമായി ബിഗ് ബോസ് താരം അഖിൽ മാരാർ. രേണു ചെയ്യുന്ന കാര്യങ്ങളിൽ അവരെ വിമർശിക്കാൻ ആർക്കും അധികാരമില്ലെന്നും വിമർശിക്കുന്നവർ അവർക്ക് ചിലവിന് കൊടുക്കാൻ തയ്യാറാകുമോയെന്നും അഖിൽ ചോദിച്ചു. മറ്റുള്ളവരെ ദ്രോഹിക്കാത്തതിനാൽ തന്നെ അവർ ചെയ്യുന്ന കാര്യങ്ങളിൽ മൂന്നാമതൊരാൾക്ക് ഇടപെടാനുള്ള യാതൊരു അധികാരവും ഇല്ലെന്നും അഖിൽ മാരാർ പറഞ്ഞു. ജിഞ്ചർ മീഡിയ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതുകണം. അഖിലിന്റെ വാക്കുകളിലേക്ക്

'ഈ നാട്ടിലെ ജനങ്ങൾക്ക് ഗുണകരമാകുന്ന വിഷയങ്ങളിൽ മാത്രമാണ് ഞാൻ പ്രതികരിച്ചിട്ടുള്ളത്. രേണു സുധിയുടെ കാര്യത്തിൽ മൂന്നാമതൊരാൾ ഇടപെടേണ്ട കാര്യമില്ല. കാരണം ആരും ആരേയും സഹായിക്കാൻ പോയിട്ടില്ല. രേണുവിന്റെ കാര്യത്തിൽ ശരി തെറ്റുകൾ പറയാൻ ഞാൻ അവർക്ക് ചെലവിന് കൊടുക്കുന്നില്ല. അവർക്ക് ജീവക്കണമെങ്കിൽ പൈസ വേണം. അത് നിയമപരമായ രീതിയിൽ ഉണ്ടാക്കാനുള്ള മാർഗങ്ങൾ അവർക്ക് സ്വീകരിക്കാം. സമൂഹത്തിന് ഇക്കാര്യങ്ങൾ എതിർക്കാം അനുകൂലിക്കാം. ഇത് സ്വീകരിക്കണോ വേണ്ടയോ എന്ന് രേണു സുധിക്ക് തീരുമാനിക്കാം.

akhilmararrenusudhi-

സ്വീകരിച്ചതിന്റെ ഫലമായി അവർ വീട്ടിൽ ഒരുഗതിയും പരഗതിയും ഇല്ലാതെ പട്ടിണി കിടന്നാൽ, സമയത്ത് അവർക്ക് കൊണ്ടുകൊടുക്കാൻ ഈ പറയുന്ന മാന്യവ്യക്തികൾ തയ്യാറായാൽ അവർ നാളെ ഈ പരിപാടി അവസാനിപ്പിച്ചേക്കാം.അല്ലെങ്കിൽ അവർ എന്തേലും കാണിച്ച് ജീവിക്കട്ടെ, അവർ ആരേയും ദ്രോഹിക്കുന്നില്ലല്ലോ. എനിക്ക് ആറാട്ട് സന്തോഷിനേയും ഇഷ്ടമാണ്. പാവമാണ്, ആരേയും ദ്രോഹിക്കുന്നില്ല. അവൻ ജീവിക്കട്ടെ, പക്ഷെ അതൊന്നും സമൂഹത്തിൽ അംഗീകരിക്കപ്പെടേണ്ട ഒന്നാണെന്ന് ഞാൻ പറയില്ല. മമ്മൂട്ടിയും മോഹൻലാലും സച്ചിനും ആകണമെന്ന് ആഗ്രഹിച്ചൊരു തലമുറ ഇവരെയൊക്കെ പോലെ ആകണമെന്ന് ആഗ്രഹിക്കാതിരിക്കട്ടെ', അഖിൽ മാരാർ പറഞ്ഞു.

അടുത്ത ജൻമത്തിൽ ബ്രാഹ്മണനാകണമെന്ന സുരേഷ് ഗോപിയുടെ പരാമർശത്തിലും അഖിൽ മാരാർ പ്രതികരിച്ചു. 'സുരേഷ് ഗോപി തനിക്ക് ബ്രാഹ്മണനായി അടുത്ത ജൻമത്തിൽ ജയിക്കണമെന്ന് പറയുന്നത് യോഗക്ഷേമ സഭയുടെ പരിപാടിയിൽ വെച്ചാണ്. അദ്ദേഹം അങ്ങനെ ആഗ്രഹിച്ച് പോയെന്ന് പറയുന്നതിൽ ആർക്കെങ്കിലും പ്രശ്നം ഉണ്ടാകുന്നുണ്ടോ? അതുപോലെയാണോ മുഖ്യമന്ത്രി. അദ്ദേഹം ഒരു തീരുമാനമെടുക്കുമ്പോൾ അത് ജനത്തിന് ദോഷം വന്നാൽ എതിർക്കണ്ടേ. വയനാട് വിഷയത്തിൽ ഞാൻ എന്തുകൊണ്ട് സംസാരിച്ചു? വയനാട്ടിൽ പ്രളയം വന്നപ്പോൾ 4900 കോടി രൂപ ഖജനാവിൽ കിട്ടിയിട്ടും പല ആളുകൾക്കും സഹായം എത്തിയില്ല. എനിക്ക് വ്യക്തിപരമായി അറിയുന്ന വീടുകൾ ഉണ്ട്. വയനാട് ദുരന്തം സംഭവിച്ചതിന്റെ രണ്ടാം നാൾ ആണ് മുഖ്യമന്ത്രി വന്ന് സഹായം അഭ്യർത്ഥിക്കുന്നത്. ദുരന്തനിവാരണത്തിന് കേന്ദ്രം സഹായിക്കുന്നുണ്ട്, വായ്പയായിട്ടാണെങ്കിലും പണം എന്ന് പറയുന്നത് ഖജനാവിലുണ്ട്. പൂച്ചപെറ്റ് കിടക്കുകയൊന്നും അല്ലല്ലോ.

നാളേയും പണം വേണ്ടതുണ്ടെങ്കിൽ വയനാടിന് വേണ്ടത് എല്ലാം ചെയ്ത് കൊടുത്തിട്ട് ഇനിയും തുക ആവശ്യമാണെന്ന് ഒരു രണ്ടാഴ്ച കഴിഞ്ഞിട്ടൊക്കെ പറഞ്ഞാൽ പറയേണ്ട താമസം എല്ലാവരും നൽകും. എന്നാൽ ദുരന്തം ഉണ്ടായി പിറ്റേദിവസം പത്രസമ്മേളനത്തിൽ വന്ന് മുഖ്യമന്ത്രി തൊലിക്കുകയാണ് പൈസ കൊടുക്കണം നാട്ടുകാരെല്ലാവരും എന്ന്. അപ്പോൾ സ്വാഭാവികമായും എല്ലാവരും ചോദിക്കും ഇത്രയും നാൾ പിരിച്ച പണം എവിടെ പോയെന്ന്. ദുരിതാശ്വാസ നിധിയിലേക്ക് പിരിച്ച പണം പാർട്ടിക്കാർക്ക് കൊടുത്തത് ലോകായുക്തയിലടക്കം വന്നില്ലേ? ഞാൻ പ്രതിഷേധ സ്വരം ഉയർത്തി. പിണറായി ഈ പണം വീട്ടിലേക്ക് കൊണ്ടുപോകില്ലെന്ന് അറിയാം, പക്ഷെ ഇവിടെ പാർട്ടി സംവിധാനം ഉണ്ടല്ലോ, അവർ ദുരുപയോഗപ്പെടുത്തരുത്. അങ്ങനെ വരണമെങ്കിൽ പ്രതിഷേധ സ്വരം ഉയരണം', അഖിൽ മാരാർ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+