Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരേഷ് ഗോപിക്കൊപ്പം അഖിൽ മാരാരുടെ ഫോട്ടോ; കാപ്ഷനെ ചൊല്ലി കമന്റിൽ വൻ പുകിൽ, പൊരിഞ്ഞ ചർച്ച

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 വിജയ് കൂടിയായ അഖിൽ മാരാർ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന ഫോട്ടോകൾ വളരെ പെട്ടെന്ന് വൈറലാകാറുണ്ട്. ഇപ്പോഴിതാ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കൊപ്പമുള്ള അഖിലിന്റെ ചിത്രവും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. എന്നാൽ ഫോട്ടോയ്ക്ക് അഖിൽ നൽകിയ കാപ്ഷനെ ചൊല്ലി കമന്റിൽ വലിയ തർക്കമാണ് നടക്കുന്നത്. അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള കമന്റുകൾ പോസ്റ്റിൽ നിറയുകയാണ്.

'തോല്‍പ്പിക്കാന്‍ നോക്കിയപ്പോള്‍ ജയിച്ചു കയറിയ രണ്ട് പേർ എന്ന് ഭാവിയില്‍ ഈ ഫോട്ടോക്ക് കമന്റ് വീഴട്ടെ', എന്നായിരുന്നു അഖിലിന്റെ കമന്റ്. നിരവധി പേരാണ് കമന്റുമായി എത്തിയത്. അഖിലേ ഉള്ള പേര് കളയല്ലേ എന്നാണ് ചിലർ കുറിച്ചിരിക്കുന്നത്. രണ്ട് പേരും ഒരേ തൂവൽ പക്ഷികളാണെന്നും കഴിഞ്ഞ ഏതോ നൂറ്റാണ്ടിൽ ജനിക്കേണ്ട സ്വയം പൊങ്ങികൾ ആണെന്നുമായിരുന്ന മറ്റൊരാളുടെ പരിഹാസം.'ചാണകം ചവിട്ടിയ രണ്ട് സെലിബ്രെറ്റി വിഡ്ഢികൾ എന്ന പേരിൽ അറിയപ്പെടാതിരിക്കട്ടെ ഭാവിയിൽ... മടങ്ങി വരാനും ചിന്തിക്കാനും ഇനിയും സമയമുണ്ട്', എന്ന് വേറൊരാൾ കുറിച്ചു.

akhilmararsu

മറ്റൊരു കമന്റ് ഇങ്ങനെയായിരുന്നു-'അഖിൽ നിങ്ങളെ ഇഷ്ടമാണ് ... സുരേഷ് ഗോപി എന്ന നടനെയും , വ്യക്തിയെയും ഇഷ്ടമാണ് .... വിയോജിപ്പുള്ളത് അദ്ദേഹത്തിന്റെ രാഷ്ട്രീയത്തോടുമാത്രമാണ് . ഇനി വിഷയത്തിലേക്കു കടക്കാം .മാധ്യമ പ്രവർത്തകയുമായി ബന്ധപ്പെട്ട വിഷയത്തിൽ ആ വീഡിയോ കാണുന്ന സാമാന്യ ബോധമുള്ള ആർക്കും മനസ്സിലാകും അവർക്കു അദ്ദേഹം ചെയ്ത ആക്ട് ഇഷ്ടപ്പെടുന്നില്ല എന്ന് . ഒന്നോ രണ്ടോ തവണ അവർ സിമ്പിൾ ആയി തന്നെ സുരേഷ് ഗോപിയെന്ന നടനോടുള്ള ഇഷ്ടം വെച്ചുകൊണ്ടുതന്നെ oppse ചെയ്യുകയും ചെയ്തു .അവര്ക്കിഷ്ടപ്പെടുന്നില്ല എന്ന വികാരം അവർ പ്രകടിപ്പിച്ചശേഷവും ആ ആക്ട് repeet ചെയ്യപ്പെട്ടു ... Two more times. Its a big mistake.

അത് എത്ര മഹാനായ മനുഷ്യനായാലും അപ്പോൾ ചെയ്ത ആക്ട് തെറ്റാണു . അപ്പൊ തന്നെ ഒരു സോറി പറഞ്ഞു solve ചെയ്യേണ്ടിയിരുന്നു അതിനെ . 100 നല്ല കാര്യങ്ങൾ ചെയ്താലും ചെയ്യുന്ന 1 തെറ്റ് തെറ്റാല്ലാതാകുന്നില്ല . തിരുത്തപ്പെടേണ്ടതായിരുന്നു . നിങ്ങള്ക്ക് പരിമിതി ഉണ്ടായിരിക്കാം,പക്ഷെ നിങ്ങളിൽ നിന്നും ഇതല്ല പ്രതീക്ഷിക്കുന്നത് .... ഇഷ്ടമാണ് നിങ്ങളെ, സോ പ്ലീസ്', കമന്റിൽ പറയുന്നു.

നല്ല മനസിന് ഉടമയാണ് രണ്ട് പേരെന്നും ഇരുവരുടേയും രാഷ്ട്രീയം നോക്കാതെ പിന്തുണയ്ക്കുന്നുവെന്നാണ് ചിലർ കുറിച്ചത്. ഇപ്പോഴേ നിങ്ങൾ ജയിച്ചവരല്ലേയെന്നായിരുന്നു ചിലരുടെ കമന്റ്. എന്തായാലും കമന്റുകൾ ഇപ്പോഴും നിറയുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+